” രാത്രി ഇതോർത്തു ഇന്ന് കിടന്നാൽ മതി. അപ്പോൾ വിഷമം വരില്ല.. ” നാണം കൊണ്ടു ചുവന്നു തുടുത്ത അവളുടെ മുഖം അപ്പോൾ അസ്തമയ സൂര്യന്റെ പ്രകാശത്തോളം ഭംഗിയുള്ളതായിരുന്നു..എന്നിൽ നിന്നവൾ അങ്ങനെ ഒന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല…. .. എങ്കിലുമാ കണ്ണുകളിൽ തിളക്കത്തിന് പുറമെ കൂടുതൽ നിറഞ്ഞിരുന്നതായി തോന്നി.
” ഇനി എന്തിനാ പെണ്ണെ.. നീ ഈ കരയുന്നെ….. ? ”
അവളുടെ മുഖമെന്റെ നേരെ ഉയർത്തി ഞാൻ ചോദിച്ചു…
” പോ നന്ദുവേട്ട….. ”
എന്റെ വാക്കും എന്റെ നോട്ടവും നേരിടാനാവാതെ അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. നാണം കൊണ്ട്….
“എന്റെ ദേവൂട്ടിയുടെ ഈ കണ്ണുകൾ ഇനിയും നിറയാതിരിക്കാൻ ഞാൻ എന്താ ചെയ്യണ്ടേ….. ? ”
അവളെ മാറോടു ചേർത്തു നിർത്തി ഞാൻ ചോദിച്ചു….
” എന്നെ എന്നും ഇത് പോലെ സ്നേഹിക്കുവോ…. ? ”
അവളുടെ ആവശ്യം ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. മറുപടിയായി അവളെ എന്നിലേക്ക് ഞാൻ കൂടുതൽ ചേർത്തു വച്ചു..
” എന്റെ ഈ ജീവിതം മുഴുവൻ ഇനി എന്റെ പെണ്ണിനെ ഇങ്ങനെ ചേർത്തു പിടിച്ചു സ്നേഹിക്കാൻ ഉള്ളതല്ലേ…? ”
ആാാ വാക്കുകൾ അവളിലും ആശ്വാസമായി എന്നവളെന്നിലേക്കു കൂടുതൽ ചേർന്നിരുന്നപ്പോൾ എനിക്ക് മനസ്സിലായി….
” ദേവൂട്ടി….. ”
” മം….. ”
എന്റെ നെഞ്ചിലെ ചൂട് ആസ്വദിക്കേ മറുപടി അവളൊരു മൂളലിൽ ഒതുക്കി.
” ഇനി രാത്രി അച്ഛനേം അമ്മേനേം സ്വപനം കണ്ടു കരയുവോ…? ”
” പോ നന്ദുവേട്ട കളിയാക്കതേ…. ”
എന്റെ നെഞ്ചിൽ ശക്തിയായി അവളൊന്നിടിച്ചു ചിണുങ്ങി കൊണ്ട് പറഞ്ഞു.
” തമാശ അല്ല പെണ്ണെ…. പറ.. ഇനി അവരെ സ്വപനം കാണുമോ? ”
” ഇല്ല… ” ഉടനെ തന്നെ മറുപടി എത്തി.
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു

??
മനോഹരം
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu