ദേവനന്ദ 9 [വില്ലി] 2246

” ഒന്നുമില്ലമ്മേ……”

ഏടത്തിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ അമ്മ മുറിക്കകത്തേക്കു കയറി പോയി.

 

” നിങ്ങളെ ഒറ്റക്കിരുത്തി പോയപ്പോഴേ എനിക്കറിയാമായിരുന്നു എന്തെങ്കിലും ഒപ്പിക്കും എന്ന്..  ആ ചേട്ടന്റെ അല്ലെ അനിയൻ… ”

 

കിട്ടിയ അവസരത്തിൽ ഏടത്തിയും എന്നെ കളിയാക്കി..  ഒന്നും മിണ്ടാതെ നിൽക്കാനേ എനിക്കായൊള്ളൂ.

 

” നിന്നു വിയർക്കാതെ അപ്പുറത്തേക്കെങ്ങാനും പോ ചെക്കാ…  ഇനി അമ്മക്ക് കൂടി സംശയം ഉണ്ടാക്കേണ്ട… അമ്മ അറിയാതിരിക്കാനാ..  എത്താറായി എന്ന് നേരത്തെ വിളിച്ചു പറഞ്ഞത്.  എന്നിട്ടും രണ്ടിനും ബോധം ഇല്ലല്ലോ ദൈവമേ………   ”

 

അവരങ്ങനെ കൂടി കൂട്ടിച്ചേർത്തപ്പോൾ ആണ് ഏടത്തിക്കുള്ളിലെ വലിയ മനസ്സ് എന്റെ മുന്നിൽ തെളിഞ്ഞു വന്നത് ..  നിലവിളക്കിട്ടു പൂജിക്കാൻ പോന്നതാണെന്റെ പൊന്നേട്ടത്തികിന്നെന്റെ ഉള്ളിലെ സ്ഥാനമെന്ന് ഞാൻ ഉണർന്നു.  എങ്കിലും ഒന്നും മിണ്ടാതെ ഞാൻ അവിടെന്നു രക്ഷപ്പെട്ടു….

 

***====****====****====

” ഇന്നലെ ചേച്ചിയുടെ മുന്നിൽ നിന്നു എന്റെ തൊലിയുറിഞ്ഞു പോയി…. ”

 

കടൽ തീരത്തെന്നോട് ചേർന്നിരിക്കെ അവൾ പരാതി പെട്ടി തുറന്നു.

 

” സാരമില്ല.  നമ്മുടെ ഏടത്തി അല്ലെ?  ”

” പിന്നെ  …  എന്നെ അവിടെ ഒറ്റക്കാക്കിട്ടു മുങ്ങില്ലേ ദുഷ്ടൻ.  രാത്രി എല്ലാം കിള്ളി കിള്ളി ചോദിച്ചു..  എനിക്കാണെങ്കിൽ നാണം വന്നിട്ട് പാടില്ലായിരുന്നു  .  ”

 

അവളുടെ സംസാരം കെട്ടു എനിക്ക് ചിരിയാണ് വന്നത്..

 

” ചിരിച്ചോ.. ചിരിച്ചോ…  ഞാനപ്പോഴേ പറഞ്ഞതാ.  വേണ്ടന്നു.  എന്നിട്ട്  എല്ലാം കഴിഞ്ഞു എന്നെ ഒറ്റക്കവിടെ ഇട്ടിട്ടു ഒരു പൊക്കല്ലേ….  ശരിയാക്കി തരണൊണ്ട്  ഞാൻ.  ”

അവളുടെ കെറുവ് കേട്ടു വീണ്ടും ഞാനൊന്നു ചിരിച്ചു.

 

” എനിക്ക് ദേഷ്യം വന്നൊണ്ട് ട്ടോ നന്ദുവേട്ട…..എന്നെ   ചുമ്മാ കളിയാക്കുവാ ല്ലേ ……  ചിലസമയത് നമ്മുടെ പൂജാമുറിയിലെ കണ്ണന്റെ അതെ വെടക്ക് ചിരിയാ ഈ നന്ദുവേട്ടനും…  രണ്ടും കള്ളന്മാരാ…….  ”

 

ഒരു കള്ളപ്പിണക്കം പുറമെ കാട്ടി അവൾ കടലിന്റെ വിരിമാറിലേക്കു കണ്ണുകൾ പായിച്ചു.  ചിലനേരം അവൾ ദേഷ്യം പിടിക്കുന്നത് കാണാൻ ഒരു കൗതുകമാണ്…

The Author

Villi

വില്ലി | Villi | www.kambistories.com

445 Comments

Add a Comment
  1. Polli bro isttayi orubadu

  2. അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??

    1. മനോഹരം ❤️

  3. അടിപൊളി ബ്രോ.

  4. അജ്ഞാതൻ

    ഇഷ്ടായി…

  5. വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?

    1. Unknown kid /appu

      അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?

      പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??

        1. 2023il first vaayichu theerthu

Leave a Reply

Your email address will not be published. Required fields are marked *