ദേവൂട്ടിക്കറിയില്ലല്ലോ താനിന്നും കാണാൻ കാത്തിരിക്കുന്ന സ്വന്തം അച്ഛൻ ഈ കടലിന്റെ വിരിമാറിലെവിടെയോ ഉണ്ടെന്ന സത്യം… ചിലപ്പോൾ അദ്ദേഹം എല്ലാം കാണുന്നുണ്ടാവാം കേൾക്കുന്നുണ്ടാവാം.. ഞങ്ങളെ തഴുകി കടന്നു പോകുന്ന ഈ തണുത്ത കാറ്റു ചിലപ്പോൾ അച്ഛന്റെ സാമിപ്യം ആകാം… ദേവുവിന്റെ കാലിൽ തട്ടി തിരികെ പോകുന്ന ഓരോ തിരമാലകളും ഇന്നദ്ദേഹത്തിന്റെ അനുഗ്രഹം ആകാം…
” ഹലോ ….. ”
ഒരു പെൺകുട്ടിയുടെ ശബ്ദം ആണ് ഞങ്ങളെ ഉണർത്തിയത്. പരസ്പരം അടർന്നു മാറി ഞങ്ങൾ അവരെ തുറിച്ചു നോക്കി. മുൻ പരിചയമൊന്നും ഇല്ലാത്ത രണ്ടു മുഖങ്ങൾ. ഒരു സ്ത്രീയും പുരുഷനും.
” ഞങ്ങളെ മനസിലായില്ലേ..? ”
എന്റെ നോട്ടം കണ്ടിട്ടാവാം അവരങ്ങനെ ചോദിച്ചത്.. പക്ഷെ എന്റെ ഓർമകളിൽ ഒന്നും അവരുടെ മുഖം തെളിഞ്ഞു വന്നില്ല.
” തനിക്ക് ഓർമ കാണാൻ വഴിയില്ല. പക്ഷെ കുട്ടിക്കെന്നെ ഓർമ വരുന്നില്ലേ…. ? ”
എന്നിൽ നിന്നു തിരിഞ്ഞു അവർ ദേവുവിനോടായി ചോദിച്ചു..
” ഇല്ല… ” പതിഞ്ഞ സ്വരത്തിൽ അവൾ അങ്ങനെ പറഞ്ഞു മുഖം താഴ്ത്തി…
” എന്താണ് കുട്ടി….നിങ്ങടെ ജീവിതത്തിലെ ഒരു പ്രധാന ദിവസത്തിൽ കൂടെ ഉണ്ടായിരുന്ന ഞങ്ങളെ ഓർമ ഇല്ലെന്നു വച്ചാൽ…. കഷ്ടം ആണുട്ടോ . ……. ”
എല്ലാം സംസാരിക്കുന്നത് ആ സ്ത്രീ ആയിരുന്നു.
” നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്…. നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം എന്താണെന്ന് പറയു…. ”
ഞാനല്പം ശബ്ദം ഉയർത്തി ചോദിച്ചു.
” ആഹാ… അപ്പോൾ അന്ന് ഹോട്ടലിൽ വച്ചു നടന്നതൊക്കെ മറന്നോ നിങ്ങൾ.. നിങ്ങൾ മറന്നാലും എനിക്കും സുധിക്കും നിങ്ങളെ മറക്കാൻ പറ്റില്ല…. അന്ന് ഞങ്ങൾ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു… ഇവളുടെ ബന്ധുക്കൾ തന്നെ കൊന്നേനെ…. ”
എല്ലാറ്റിനും മറുപടി അവരയിരുന്നു പറഞ്ഞിരുന്നത് . അതികം ആലോചിക്കേണ്ടി വന്നില്ല. ഞങ്ങളുടെ ജീവിതം മാറ്റി മറിച്ച ആ ഹോട്ടലിൽ അവരും ഉണ്ടായിരുന്നു എന്നെനിക് മനസിലായി… എനിക്കവരെ കണ്ടതായി ഓർമ ഇല്ല. കാരണം അപ്രതീക്ഷിതമായി കിട്ടിയ ഒരടിയിൽ എന്റെ ബോധം നഷ്ടപ്പെട്ടിരുന്നു.. പക്ഷെ ദേവു….. ! എങ്കിൽ ഇവൾക്ക് അവരെ ഓർമ കാണേണ്ടതാണല്ലോ….
അടിപൊളി ആയിട്ടുണ്ട്. ബ്യൂട്ടിഫുൾ സ്റ്റോറി. കഥാപാത്രങ്ങൾ എല്ലാവരുടെയും രൂപങ്ങൾ മനസ്സിൽ നിന്നും മായത്തത് പോലെ…..
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു

??
മനോഹരം
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu