” ഞാൻ പറഞ്ഞില്ലേ പെണ്ണെ.. ഇതേ ഇവിടെ നടക്കു എന്ന്… കുറെ ആയില്ലേ കാണുന്നു. ഞാൻ ഈ അമ്മേനേം മോനേം… ”
ദേവുവിനോടങ്ങനെ പറഞ്ഞു ഏടത്തി അമ്മയുടെ അടുത് കട്ടിലിൽ ഇരുന്നു….
” മോളെന്താ അവിടെ നിക്കുന്നെ വാ. വന്നിരിക്കുന്നു…. ”
എന്ത് വേണമെന്നറിയാതെ നിന്ന ദേവുവിനെ അമ്മ അടുത്തേക്ക് വിളിച്ചു. ഏടത്തിയുടെയും അമ്മയുടെയും നടുക്കായി ദേവു വന്നിരുന്നു… അപ്പോളും ഞാൻ അമ്മയുടെ മടിയിൽ തല വച്ചു കിടക്കുകയായിരുന്നു. എല്ലാം കണ്ടു കൊണ്ട്…
” മോളിതൊന്നും കണ്ടു പേടിക്കണ്ടാ…. ട്ടോ. ഇതൊക്കെ ഇവിടെ സാധാരണ ആണ്.. പിന്നെ ഇവന് അല്ലേലും ഒരു അടിയുടെ കുറവുണ്ടായിരുന്നു….. ”
എന്നെ തഴുകി ഇരുന്ന കൈ ദേവുവിലെക്കു മാറ്റി അമ്മ പറഞ്ഞു..
” അതു നേരാ… ഒരെണ്ണം ഇവൾക്കും കൊട്. അമ്മെ . ഒന്നും പറയാതെ ഒളിപ്പിച്ചു വച്ചില്ലേ… രണ്ടും….”
” അതു ഞാനാ ചേച്ചി പറഞ്ഞത്…. ആരോടും ഒന്നും പറയേണ്ടാ എന്ന്…. എല്ലാം അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ എന്നെ……. ”
പറഞ്ഞു മുഴുവിക്കാതെ അവൾ തല താഴ്ത്തി..
” അങ്ങനെ ആണോ മോളെ നീ ഞങ്ങളെ കണ്ടിരിക്കുന്നെ… എന്റെ നന്ദുട്ടന്റെ പെണ്ണായിട്ടാ ഞങ്ങൾ നിന്നെ ആദ്യം കാണുന്നത്.
അന്ന് മുതൽ ഇന്ന് വരെ നീ ഇവിടെത്തെ കുട്ടി തന്നെയാ…. ഇനി അതിൽ ഒരു മാറ്റവും ഇല്ല… ”
” ചേച്ചി ഞാൻ…. ”
ചെറിയൊരു വിതുമ്പലോടെ ദേവു ചേച്ചിയെ നോക്കി…
” ഇനി അതൊന്നും ഓർത്തു മോൾ വിഷമിക്കണ്ടാ….. ഞങ്ങൾക്ക് ഇതിൽ ഒരെതിർപ്പും ഇല്ല. നിന്റെ അച്ഛന്റെ സമ്മതം കൂടി കിട്ടിയാൽ മാത്രം മതി ഇനി… ”
എല്ലാം കേട്ടു കൗതുകത്തോടെ കിടന്ന എനിക്ക് അതു വീണ്ടും ഒരു പ്രഹരം ആയിരുന്നു. ദേവുവിന്റെ മുന്നിൽ വച്ചു എനിക്ക് അമ്മയോടൊന്നും പറയാൻ കഴിയാത്തതിൽ ദുഃഖം തോന്നി
” അതൊക്കെ ശരി ! പക്ഷെ ഇന്നത്തെ പോലെ കുരുത്തക്കേട് വല്ലതും കാട്ടിയാൽ ഞാൻ ചൂരൽ എടുക്കും കേട്ടോ…. ”
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu