” മോനെ കാര്യമെന്തെന്നറിയാതെ സംസാരിക്കരുത്…. ”
അവരുടെ ഒന്നുമറിയില്ല എന്ന ഭാവം എന്നെ വല്ലാതെ ചൂടാക്കി.
” ഇനി എന്തറിയാനാണ്… സ്വന്തം മകളെ പോലെ ആണെന്ന് പറഞ്ഞു അവളുടെ സ്നേഹവും വിശ്വാസവും പിടിച്ചു പറ്റിയത് അവളെ വീണ്ടും അയാൾക്ക് മുന്നിൽ കാഴ്ച വക്കാൻ വല്ലതും ആയിരുന്നോ.. നിങ്ങൾ ഒരു സ്ത്രീ തന്നെ ആണോ.. മകളെ വിൽക്കാൻ മാത്രം അധപധിച്ചോ നിങ്ങൾ. ? അതെങ്ങനെ സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന നിങ്ങൾക് എന്ത് മകൾ അല്ലെ ? അല്ലെങ്കിലും ദേവു നിങ്ങളുടെ സ്വന്തം മകൾ അല്ലല്ലോ ? ”
മനസ്സിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു നിർത്തിയ ആ നിമിഷം തന്നെ അവരുടെ കൈ എന്റെ മുഖത്തു പതിച്ചിരുന്നു .. അവരുടെ ദേഷ്യമത്രയും ആ കൈത്തലത്തിൽ ഞാൻ അറിഞ്ഞു.
” വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയരുത് … എന്റെ ദേവു മോളെ ഞാനെന്തു ചെയ്തെന്ന നീ ഈ പറയുന്നത്? ”
അവരുടെ അടിയുടെ വേദനയേക്കാൾ പതിന്മടങ്ങപ്പൊഴും എന്റെ നെഞ്ചു നീറുന്നുണ്ടായിരുന്നു.
” എന്തിനാണീ അഭിനയം.. എനിക്കറിയണം അന്ന് ആ ഹോട്ടലിൽ അവളെത്തിയതിനു പിന്നിൽ നിങ്ങളുടെ അറിവുണ്ടോ എന്ന്.. അന്ന് അവളെ വില പറഞ്ഞുറപ്പിക്കുമ്പോൾ അതിൽ നിങ്ങളുടെ പങ്കെത്രെ ആണെന്ന്…. ”
ഒന്നും മനസിലാവാത്തത് പോലെ അവരെപ്പോഴും എന്നെ നോക്കി നിൽക്കുകയായിരുന്നു…
നീ എന്തൊക്കെയാ മോനെ ഈ പറയുന്നത്.. തെളിച്ചു പറ…. ”
ദയനീയ സ്വരം അവരിൽ നിന്നുയർന്നു.
ദേവുവിൽ നിന്നറിഞ്ഞതും എനിക്കറിയാവുന്നതുമായാ എല്ലാ കാര്യങ്ങളും ഞാൻ അവർക്കു മുന്നിൽ വിവരിച്ചു. കേട്ടതത്രയും വിശ്വസിക്കാനാവാതെ ഒരു തേങ്ങലോടെ അവർ അടുത്ത് കണ്ട കസേരയിലേക്കിരുന്നു…..
” എന്നവൾ ആ ഹോട്ടലിൽ വന്നത് എന്നെ കാണാൻ അല്ല… അയാൾ ചതിച്ചു കൊണ്ടു വന്നതാണ്… അന്ന് ഞാൻ അവിടെ ഉണ്ടാവണം എന്നത് എന്റെ വിധി ആയിരുന്നു..ദേവുവിന്റെയും. . ”
എല്ലാം കെട്ടു സ്വയം നിയന്ദ്രിക്കാനാവാതെ അവർ മുഖം പൊത്തി ഇരുന്നു കരഞ്ഞു.
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu