അയാളൊന്നും മനസിലാകാത്ത മട്ടിൽ എന്നെ നോക്കി . അയാളെ പൊക്കി എടുത്തു അയാളുടെ കാതോരം ചേർന്ന് നിന്നു ഞാൻ പറഞ്ഞു.
” ഇനിയും എന്റെ പെണ്ണിന്റെ പിന്നാലെ നിന്റെ നിഴലെങ്കിലും പതിഞ്ഞൽ… കൊല്ലും ഞാൻ തന്നെ…… ”
അയാളുടെ ബോധം മറയുന്നതിനു മുൻപ് എന്റെ ആ വാക്കുകൾ കേട്ടിരിക്കാം… അവസാനം ആയി അയാളെന്തോ പറയാൻ തുനിഞ്ഞു. പക്ഷെ അതിനുള്ള ശേഷി അയാൾക്കുണ്ടായിരുന്നില്ല.. പൂർണമായും അയാൾ ബോധ രഹിതനായി….
ബോധം നിലച്ചിട്ടും അയാളെ പ്രഹരിക്കുന്ന എന്നെ ബലമായവൻ പിടിച്ചു വലിച്ചു ഹരി പുറത്തേക്കിറങ്ങി..
” എന്നെ വിട്.. കൊല്ലും ഞാനിന്നയാളെ.. എന്റെ ദേവുവിന്റെ കണ്ണീരിനു പകരം ചോദിക്കണം എനിക്ക്… ”
” എന്നാൽ പോയി കൊല്ല്. കൊന്നിട്ട് ജയിലിലോ എവിടെയാന്നെന്നു വച്ചാൽ പോയി കിടക്കു… ”
എന്നെ ശക്തിയായി പുറകിലേക്ക് തള്ളി മാറ്റി ഹരി അലറി.
” അയാളെ കൊന്നിട്ട് നിനക്ക് എന്ത് കിട്ടാനാ.. ആ പെണ്ണിന് വേണ്ടി ആണെങ്കിൽ അവളുടെ സന്തോഷത്തിനു വേണ്ടി ആണെങ്കിൽ. അയാളെ കൊന്നാൽ എല്ലാം ശരിയാകുമോ. ”
അവന്റെ വാക്കുകളിൽ നിറഞ്ഞ സത്യം നിമിഷങ്ങൾക്കുള്ളിൽ ഞാൻ തിരിച്ചറിഞ്ഞു. അയാളെ കൊന്നു ജയിലിൽ പോയാൽ എന്റെയും ദേവുവിന്റെയും ജീവിതം ഇല്ലാതെ ആകും എന്നതല്ലാതെ മറ്റൊന്നും ജീവിതത്തിൽ ബാക്കി ആവില്ല..
” അളിയാ നീ ഒന്നടങ്. നമുക്ക് വഴിയുണ്ടാക്കാം…”
എന്നെ അനുനയിപ്പിച്ചു ഹരി തിരിഞ്ഞത് ആ പെൺകുട്ടിയുടെ നേരെ ആയിരുന്നു.. എല്ലാം കണ്ടു നിന്നു പേടിച്ചു കരയുകയായിരുന്നു ആ പാവം.
” എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ…. എനിക്കൊന്നും അറിയില്ല. കടം വാങ്ങിയ കാശു തിരികെ കൊടുത്തില്ലെങ്കിൽ എന്നേം അമ്മേനേം കൊല്ലും എന്ന് അയാൾ പറഞ്ഞു പേടിപ്പിച്ചപ്പോൾ എനിക്ക് വേറെ വഴിയില്ലായിരുന്നു…. ”
അവൾ ഞങ്ങൾക്ക് നേരെ കൈകൾ കൂപ്പി അപേക്ഷിച്ചു..
” അതിനു സ്വന്തം ശരീരം വിൽക്കണോടീ കഴുവേറീടെ മോളെ….. ”
അപ്പോഴും കെട്ടടങ്ങാത്ത ദേഷ്യം അത്രയുംകൂട്ടി വച്ചു ഞാനവളോട് അലറി…
” ഞങ്ങൾക്ക് ആരും ഇല്ല ചേട്ടാ.. അമ്മക്ക് വയ്യ.. ഇത്രയും കടം വീട്ടാൻ വേറെ വഴി ഇല്ലാഞ്ഞിട്ട… എന്നെ രക്ഷിക്കണം.. ആരോടും പറയരുത്…. അമ്മക്ക് പോലും അറിയില്ല ഇത്… ”
കരച്ചിലടക്കാൻ ആവാതെ അവൾ പറഞ്ഞു. എല്ലാം കേട്ടവളോട് എനിക്കും സഹതാപം തോന്നി. സത്യത്തിൽ അന്ന് ഞാനില്ലാതിരുന്നു എങ്കിൽ എന്റെ ദേവുവിന്റെ അവസ്ഥയും ഇത് തന്നെ ആകുമായിരുന്നില്ലേ…

മനസ്സ് നിറച്ചൊരു സ്റ്റോറി.. ദേവനന്ദ എന്നാ ദേവൂട്ടിയും അനന്ദു എന്നാ നന്ദൂട്ടനും മായ്ക്കാൻ പറ്റാത്ത ഒരിടത്തേക്ക് ചേർക്കപ്പെട്ടുകഴിഞ്ഞു…. അത്രയ്ക്ക് മനസ്സിൽ കൊണ്ട ഒരു പ്രണയകാവ്യം…
നന്ദൂസ്..
polli bro 👍👍
അടിപൊളി ആയിട്ടുണ്ട്. ബ്യൂട്ടിഫുൾ സ്റ്റോറി. കഥാപാത്രങ്ങൾ എല്ലാവരുടെയും രൂപങ്ങൾ മനസ്സിൽ നിന്നും മായത്തത് പോലെ…..
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu