” അങ്ങനെയാ ധൈര്യം ഉള്ള പെൺപിള്ളേര്…. അവർക്ക് ആണുങ്ങളെ നിലക്ക് നിർത്താനും അറിയാം.. ”
ഞാൻ വെരുതേ തട്ടി വിട്ടു.
” കളിയാക്കുവൊന്നും വേണ്ടാട്ടോ നന്ദുവേട്ട…. എനിക്കിച്ചിരി ധൈര്യം ഒക്കെ ഉണ്ട്.. പിന്നെ എന്റെ ചെക്കനെ നിലക് നിർത്താനോക്കെ എനിക്ക് അറിയാം… ”
” ആണോ.. എന്നെ നിലക്ക് നിർത്തുവോടി നീയ്… ”
” ആഹ് നിർത്തും.. എന്താ സംശയം…. ”
” എന്ന ഒന്നു കാണണം അല്ലോ… ”
അവളെ എന്നിലേക്ക് ചേർത്തു നിർത്തി ഞാൻ പറഞ്ഞു..
” അയ്യേടാ ഇപ്പോ സമയമില്ല മോനെ.. അമ്മ അന്ന്വേക്ഷിക്കും.. പോയി കുളിച്ചു റെഡി ആയി കോളേജിൽ പോകാൻ നോക്കു….. ”
എന്റെ ഷർട്ടിന്റെ തുറന്നു കിടന്ന ബട്ടണുകൾ ഇട്ടു എന്നിലേക്കു ചേർന്ന് നിന്നവൾ പറഞ്ഞു.
” ഇന്നു നമുക്ക് ബീച്ചിൽ പോയാലോ? ”
” ഇന്നോ.. അപ്പോൾ എനിക്ക് പഠിക്കണ്ടേ.. എന്നും ഇങ്ങനെ കറങ്ങാൻ പോയാൽ ശരിയവില്ലാട്ടോ…. ”
” വലിയ ജാട ഒന്നും കാട്ടല്ലേ ഡി പെണ്ണെ… കോളേജിന്റെ മുന്നിൽ ഞാൻ ഉണ്ടാകും. മിണ്ടാതെ വന്നു വണ്ടിയിൽ കേറിക്കോളണം…. ”
മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി അവളെന്നെ വിട്ടു പുറത്തേക്കിറങ്ങി നടന്നു… ദേവുവിൽ ഇന്ന് കണ്ട സന്തോഷം അതായിരുന്നു എന്നെ ഇന്നലെ എല്ലാറ്റിനും പ്രേരിപ്പിച്ചത്.. ഇന്നലെ നടന്ന കാര്യങ്ങൾ ഒന്നും ഞങ്ങലല്ലാതെ മറ്റാരും അറിയാതിരിക്കാൻ ഞങ്ങൾ ശ്രദിച്ചിരുന്നു.
ജയിലിൽ നിന്നിറങ്ങുന്ന നേരം അയാളെന്നെ തേടി വരും. എനിക്കുറപ്പുണ്ട്. പക്ഷെ ഇന്നെനിക്ക് ഭയമില്ല. പകരം ധൈര്യമാണ്. എന്റെ ദേവുവിന് വേണ്ടി എന്തും ചെയ്യാൻ തയ്യരാണെന്ന ചങ്കൂറ്റവും.
ദേവു പോയതിനു പിന്നാലെ മുറിയിൽ നിന്നിറങ്ങിയ ഞാൻ ചെന്നു പെട്ടത് എന്നെ നോക്കി നിൽക്കുന്ന ഏടത്തിയുടെ മുന്നിലാണ്.. ദേവുവിന്റെ കൂടെ മുറിയിൽ നിന്നതവരറിഞ്ഞാൽ ചീത്ത കേൾക്കും എന്നിനെക്കറിയാമായിരുന്നു.. എങ്കിലും ഒന്നും സംഭവിക്കാത്ത പോലെ ഞാൻ ഏടത്തിയെ മറി കടന്നു പോകാൻ തുനിഞ്ഞതും അവരെന്നെ പിടിച്ചു നിർത്തിയതും ഒന്നിച്ചായിരുന്നു.
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu