മനസ്സില്ല മനസ്സോടെ ആണെങ്കിലും അവരുടെ ആ അഭിപ്രായം ഞാനും അംഗീകരിച്ചു. ദേവുവിന് എല്ലാം മറക്കാനും മറ്റൊരിടം തന്നെ ആണ് നല്ലത്… എന്ന് എനിക്കും തോന്നി.
” പക്ഷെ ദേവു അവളെ എങ്ങനെപറഞ്ഞു മനസിലാക്കും… ”
” പറയണം. പറഞ്ഞു സമ്മതിപ്പിക്കണം….. ! ”
” എനിക്ക് കഴിയില്ലെടത്തി.. സ്വന്തം വീട്ടിൽ നിന്നിവിടെ വന്നു പൊരുത്തപ്പെടാൻ അവൾ നന്നേ കഷ്ടപ്പെട്ടതാ.. അവൾക്കിന്നെല്ലാം ഈ വീടല്ലേ. നിങ്ങളൊക്കെ അല്ലെ. അതൊക്കെ ഉപേക്ഷിച്ചു അവൾ പോകാൻ തയ്യാറാകുമെന്നെനിക്കു തോന്നുന്നില്ല… ”
എന്റെ അഭിപ്രായം ശരിയാണെന്നു അവർക്കും തോന്നിയിരിക്കാം.
” എന്നാൽ ഞാൻ അവളോട് സംസാരിക്കാം. അവളെ പറഞ്ഞു സമ്മതിപ്പിക്കാം…. ”
” പക്ഷെ ഏടത്തി അവളൊന്നും അറിഞ്ഞിട്ടില്ല… ഒന്നും അറിയാനും പാടില്ല…. ”
” ഇല്ലെടാ ഇനിയും ആ പെണ്ണിന്റെ കണ്ണുനീർ കാണാൻ വയ്യ. ഞാൻ അവളോട് സംസാരിച്ചോളാം… ”
എനിക്കതിനു സമ്മതം മൂളുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. ജീവിതവും മനസ്സും വേരുറച്ചു പോയ സ്വന്തം നാട്ടിൽ നിന്നൊരു പറിച്ചു മാറ്റം അതെത്രത്തോളം ജീവിതത്തെ ബാധിക്കും എന്നെനിക്കപോഴും അറിയില്ലായിരുന്നു. എങ്കിലും ദേവുവിന്റെ ചുണ്ടിലെ ആ പുഞ്ചിരി.. അതങ്ങനെ തന്നെ നിലനിൽക്കാൻ ഈ യാത്ര അനിവാര്യമാണ്…….
====***====****====
” പക്ഷെ.. അമ്മ.. അമ്മ സമ്മതിച്ചോ.. ദേവുവിന്റെ അച്ഛൻ വരുന്നത് വരെ കാത്തിരിക്കാൻ അമ്മ പറഞ്ഞതല്ലേ….. ”
എന്റെ ചോദ്യത്തിന് ഏടത്തിയിൽ ഒരു പുഞ്ചിരിയാണ് ഉണ്ടായത്..
” ഒരു രഹസ്യവും ഒരുപാട് കാലത്തേക്കു മൂടി വക്കാൻ പറ്റില്ല നന്ദു. ഒരു കാലത്തു അതും മറനീക്കി പുറത്തു വരും…. ”
ഏടത്തി മറച്ചു പിടിച്ച വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി. അച്ഛനിനി ഇല്ല എന്നാ സത്യം അവരും അറിഞ്ഞിരിക്കുന്നു എന്ന്. ജാനമ്മ എല്ലാം പറഞ്ഞിരിക്കാം. ദയനീയ ഭാവത്തിൽ ഞാനവരെ നോക്കി. എന്റെ കണ്ണുകൾ അവരോട് മാപ്പപേക്ഷിക്കുകയായിരുന്നു.
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu