കളിയും ചിരിയും തമാശകളും ആയി ദേവുവിനെയും കൂട്ട് പിടിച്ചു ഞങ്ങൾ സന്തോഷത്തിന്റെ തേരിൽ ഏറി പറന്നുയരുക ആയിരുന്നു പിന്നീടങ്ങോട്ട്..
=====*****=====*****=====****
പിറ്റേന്ന് കോളേജിൽ എത്തുമ്പോൾ പതിവില്ലാതെ ഹരിയുടെ കൂടെ അഞ്ജുവും ഉണ്ടായിരുന്നു.. എന്തൊക്കെയോ സംസാരിച്ചു. ചിരിച്ചു. തമാശപറഞ്ഞു…. കോളേജ് ബസ് പടിക്കൽ എത്തുമ്പോഴേ കണ്ടു. പുറത്തേക്കു തലയിട്ട് ഞങ്ങളെ നോക്കുന്ന ദേവുനെ… ശരവേഗത്തിൽ ബസ്സിൽ നിന്നും ഇറങ്ങി ഓടി കിതച്ചു അവളെന്റെ അടുത്തെത്തി ….
” ആഹ് വന്നല്ലോ. അനന്തുവിന്റെ നന്ദു….. ! ”
അഞ്ജുവിന്റെ വക ഡയലോഗ് എത്തി.
അഞ്ജുവിനെ ഒന്നു നോക്കി പുഞ്ചിരിക്ക മാത്രം ചെയ്തു ദേവു എന്റെ കൈയിൽ തൂങ്ങി നിന്നു..
” ആഹ് എന്നാ നിങ്ങളുടെ പണി നടക്കട്ടെ. ഞങ്ങള് പോയേക്കുവാ… അപ്പൊ രണ്ടു നന്ദുസിനും ടാറ്റാ…… ”
അഞ്ചു അത്രയും പറഞ്ഞു ഹരിയോടൊപ്പം നടന്നു നീങ്ങി.. ഞാൻ ദേവുവിനെ കൂട്ടി ഞങ്ങളുടെ സ്ഥിരം സ്ഥലമായ ഗാലറിയിലേക്കും. .
” നന്ദു നല്ല പേരാണല്ലോ… ഞാൻ ഇനി അങ്ങനെ വിളിക്കട്ടെ എന്റെ പെണ്ണിനെ…. ”
അവളോട് ചേർന്ന് നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
” അവള് വിളിച്ചത് കൊണ്ടാവും അല്ലെ? ”
അവളുടെ ഒറ്റ ഡയലോഗ് കൊണ്ട് തന്നെ ഞാൻ അഞ്ജുവും ആയി സംസാരിച്ചു നിന്നത് അവൾക് അത്ര ബോധിച്ചിട്ടില്ലെന്നു എനിക്ക് മനസിലായി..
” അല്ലെങ്കിലും ആ പേര് നല്ലതല്ലേ… അനന്തുവിന്റെ നന്ദു…. കൊള്ളാം……. ”
” അങ്ങനെ ഇപ്പൊ കൊള്ളണ്ട….. ഇത്രനാളും വിളിക്കാൻ തോന്നിട്ടില്ലല്ലോ അങ്ങനെ ഒന്ന്.. ഇന്ന് ആ പെണ്ണ് വിളിച്ചപ്പോൾ അല്ലെ അങ്ങനെ ഒക്കെ തോന്നിയെ…….? എന്നെ മര്യാദക്ക് ദേവുന്ന് വിളിച്ചാൽ മതി. എനികതാ ഇഷ്ടം….. ”
രാവിലെ തന്നെ നല്ല ദേഷ്യത്തിൽ ആണ് കക്ഷി. വീട്ടിൽ നിന്നും കൂടി അനുവാദം കിട്ടിയതിൽ പിന്നെ പഴയ തൊട്ടാവാടിത്തത്തിനൊക്കെ ഇത്തിരി കുറവ് വന്നു ഒരു തനി വാഴക്കാളിയിലേക്ക് ഉള്ള അവളുടെ മാറ്റം വളരെ പെട്ടന്നായിരുന്നു….

അടിപൊളി ആയിട്ടുണ്ട്. ബ്യൂട്ടിഫുൾ സ്റ്റോറി. കഥാപാത്രങ്ങൾ എല്ലാവരുടെയും രൂപങ്ങൾ മനസ്സിൽ നിന്നും മായത്തത് പോലെ…..
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu