അവൾ കൈ പരമാവധി എത്തിച്ചു എന്റെ തല തുവർത്തുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിന്നു….
” ഇനി ഈ കോലത്തിൽ എങ്ങനെയാ കോളേജിൽ പോവുക….. ”
” നമുക്ക് ഈ മഴ നനഞ്ഞങ്ങനെ പോകാം… ഒരു തീരാത്ത യാത്ര….. ”
” നന്ദുവേട്ടന് ശെരിക്കും വട്ടായെന്നാ തോന്നണേ… നനഞ്ഞു കുളിച്ചു വീട്ടിൽ ചെല്ലുമ്പോൾ എന്ത് പറയുന്ന ഞാൻ ചിന്തിക്കണേ അപ്പോൾ ഇവിടെ നാട് വിടണ കാര്യം ഒക്കെയാ പറയണേ…….. മിക്കവാറും ചെക്കനെ ഊളമ്പാറക്കെടുക്കേണ്ടി വരുന്ന തോന്നുന്നത്….. ”
അവളതു പറഞ്ഞു ചിരിച്ചു. എങ്കിലും എന്റെ തലയിലെ വെള്ളം തുടച്ചു മാറ്റുന്നതിൽ അവൾ ശ്രദ്ധ കൊടുത്തു…ഞാൻ അവളെ നോക്കി പുഞ്ചിരിക്കെയാണ് ഒരു തുള്ളി അവളുടെ മുടിയിഴകളിലൂടെ ഒഴുകി ഇറങ്ങി അവളുടെ കവിളിലെ സ്പർശിച്ചത്. അവളറിയാതെ ആ തുള്ളി ഒരു അഹങ്കാരത്തോടെ കവിളിൽ നിന്നും കഴുത്തിലൂടെ അതി വേഗം അവളുടെ മാറിടങ്ങളിലേക്കു ഒഴുകി ഇറങ്ങി… കണ്ടു നിൽക്കാൻ എനിക്ക് ശേഷി ഇല്ലായിരുന്നു. ഞാൻ പോലും കാണാത്ത ആ പൊൻകുടങ്ങളിലേക്കുള്ള അതിന്റെ യാത്രയേ ഞാൻ പാതിയിൽ വച്ചു തുടച്ചു നീക്കി. എന്റെ കൈ അവളുടെ കഴുത്തിന്റെ ഭാഗത്തു പതിച്ചതും അവളൊന്നും ഞെട്ടി…. പതിയെ വിറച്ചു….
” എന്തുവാ നന്ദുവേട്ട.. ഇത്… ആൾക്കാരു നോക്കുന്നുണ്ട്… അടങ്ങി നിൽക്കുന്നുണ്ടോ… ”
മഴയുടെ തണുപ്പിന്റെ കാഠിന്യത്തിൽ വിറച്ചു കൊണ്ടവൾ പറഞ്ഞു.. ദേവുവിന്റെ കൈയിൽ നിന്നും ഷാൾ പിടിച്ചു വാങ്ങി ഞാൻ അവളുടെയും തലയിലെ വെള്ളം പരമാവധി തുവർത്തി എടുത്തു… എല്ലാം ഒരു ആശ്ചര്യത്തോടെ ദേവു നോക്കി നിന്നു… അറിയാതെ എങ്കിലും ഞങ്ങളുടെ കണ്ണുകൾ ഒന്നുടക്കിയ നേരം അവളുടെ മിഴികൾ ഈറനണിഞ്ഞത് ഞാൻ കണ്ടിരുന്നു……..
ഇന്ന് ഞാൻ ഒരു കാമുകനാണെന്നു തിരിച്ചറിഞ്ഞു.. ഒരു പ്രണയത്തിന് ഒരാളെ എത്രത്തോളം മാറ്റിമറിക്കാൻ കഴിയുന്നുവോ അത്രത്തോളം ഞാനിന്നു മാറിയിരിക്കുന്നു. അല്ലെങ്കിൽ അവളെന്നെ സ്നേഹം കൊണ്ട് മാറ്റി എടുത്തിരിക്കുന്നു.. ഒരു വെള്ളത്തുള്ളി പോലും അവളെ സ്പർശിക്കുന്നതിൽ എനിക്കിന്ന് അംഗീകരിക്കാൻ പറ്റാത്തത്ര ഒരു തരം അവസ്ഥയിലേക്ക് ദേവു എന്നെ കൊണ്ടെത്തിച്ചിരിക്കുന്നു….
വീട്ടിൽ എത്തുമ്പോഴേക്കും ജലദോഷത്തിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിരുന്നു.. എങ്കിലും അമ്മയുടെയും ഏടത്തിയുടെയും പതിവിൽ കൂടുതലുള്ള സ്നേഹവും കരുതലും ദേവുവിന്റെ മേൽ കാട്ടുന്നത് എനിക്ക് സന്തോഷം തോന്നി… അച്ഛന്റെ കാര്യം അറിഞ്ഞതിൽ പിന്നെ അവർക്കും ദേവു ശെരിക്കും ഈ വീട്ടിലെ ഒരു അംഗം തന്നെ ആണ്…..
=====***====****===**======****
“‘ഞാൻ പറയണതൊന്നും കേൾക്കൂലാ ഈ നന്ദുവേട്ടൻ…. ”
ചെറിയൊരു പിണക്കത്തോടെ അവൾ പറഞ്ഞു. പറഞ്ഞതത്രയും ചുമച്ചു തീർത്തവളെന്നെ സൂക്ഷിച്ചു നോക്കി…..
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu