” മഴ നനയണമെന്ന് ആഗ്രഹം ഞാൻ ആണോ പറഞ്ഞത്.. ”
” പിന്നെ ഞാനാണോ.. വേണ്ടെന്നു പറഞ്ഞതല്ലേ….. എന്നിട്ടെന്നെ അവിടെ പിടിച്ചു നിർത്തി ഉള്ള മഴ മൊത്തോം നനയിച്ചു…. ”
നന്ദുവേട്ടൻ എന്നോട് മിണ്ടണ്ട.. …. മഴ നനഞ്ഞതു നമ്മൾ ഒരുമിച്ചു. ആ മഴയത്തു ഐസ്ക്രീം തിന്നതും ഒരുമിച്ചു. എന്നിട്ട് പനി വന്നപ്പോൾ എനിക്ക് മാത്രം…. എന്ത് കഷ്ടം ആന്നെന്നു നോക്കണേ…. ”
” അതിനാനോ എന്റെ ദേവൂട്ടി ഈ മുഖം വീർപ്പിച്ചിരിക്കുന്നെ… വാ… നോക്കട്ടെ….. ”
എന്നിലേക്ക് ചേർത്തിരുത്തി ഞാൻ അവളെ കെട്ടിപ്പിടിച്ചു.. പനിയുടെ ചൂട് അവളിൽ അല്പം കൂടുതലായിരുന്നു…
” വേണ്ടാട്ടോ നന്ദുവേട്ട… പനി പകരുട്ടോ… ”
” എനിക്കും പിടിക്കട്ടെ. അങ്ങനെ എങ്കിലും നിന്റെ പിണക്കം അങ്ങ് തീരുമല്ലോ…. ”
” എനിക്ക് പിണക്കമൊന്നുമില്ല… ”
അവളങ്ങനെ പറയുന്നത് മുന്നേ തന്നെ കട്ടിലിലെ പുതപ്പെടുത്തു ഞാൻ ഞങ്ങളെ മുഴുവനായും മൂടി ഇരുന്നു. പുതപ്പിനുള്ളിൽ കട്ടിലിൽ ദേവുവിനെ ചേർത്തു പിടിച്ചു ഞാൻ അങ്ങനെ ഇരുന്നു… അമ്മയെയോ ഏടത്തിയെയോ ഇന്നെനിക്കു ഭയമില്ല. കാരണം എല്ലാറ്റിനും മൗന സമ്മതം അവർ തന്നിരുന്നു..
” ഇനി ഏട്ടന്റെ അടുത്ത് പോയാൽ നമ്മൾ എന്നാ നന്ദുവേട്ട ഇങ്ങോട്ടു തിരികെ വരിക… ”
” ഇനി നമ്മൾ ഇങ്ങോട്ടില്ല… ”
എന്റെ ഉറച്ച തീരുമാനം ഉയർന്നു.
” അപ്പോൾ അച്ഛൻ വന്നാലോ.. എങ്ങനെ കണ്ടു പിടിക്കും നമ്മളെ…. ”
ദേവുവിന്റെ ചോദ്യം വീണ്ടും മുറിവേൽപ്പിക്കുന്നതായിരുന്നു എങ്കിലും ഇന്ന് ഞാനാ സാഹചര്യത്തോട് പൊരുത്തപ്പെട്ടിരുന്നു.
” അതിനല്ലേ ജാനമ്മ ഉള്ളത്.. അച്ഛൻ വന്നാൽ ജാനമ്മ പറയില്ലേ… ഈ ദേവൂട്ടി.. പാവപ്പെട്ട ഒരു അനന്തുവിന്റെ കൂടെ സന്തോഷത്തോടെ നാട്ടിൽ എവിടെയോ ഉണ്ടെന്നു ….. ”
” പാവമോ . എന്നാരു പറഞ്ഞു… ”
പുതപ്പിനുള്ളിൽ അരിച്ചു കയറുന്ന വെളിച്ചത്തിൽ നിന്നും കുസൃതി നിറഞ്ഞ ദേവുവിന്റെ മുഖഭാവം ഞാൻ കണ്ടു..
” നിന്റെ നന്ദുവേട്ടൻ പാവമല്ലേ ….? ”
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു

??
മനോഹരം
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu