തമാശ എന്നവണ്ണം ദേവുവിനുള്ള ഉപദേശങ്ങൾ കൊടുക്കുന്നതിനിടയിലാണ് ഞാൻ ബാത്‌റൂമിൽ നിന്നിറങ്ങി വരുന്നത്. അതവരാരും കണ്ടുമില്ല.
” ആ പേടി എനിക്കില്ലാട്ടോ അമ്മെ… ഇത്ര നാളായിട്ടും നന്ദുവേട്ടന് ഒരു പെണ്ണിനോട് മിണ്ടണ പോലും ഞാൻ കണ്ടിട്ടില്ല.. പിന്നെ നമ്മുടെ സ്നേഹം കുറഞ്ഞാൽ അല്ലെ നന്ദുവേട്ടൻ വേറൊരാളുടെ സ്നേഹം തേടി പോകൂ.. എനിക്കെന്റെ നന്ദുവേട്ടനെ വിശ്വാസാ…… ”
ജാനമ്മക്ക് മറുപടി കൊടുത്തു ദേവു നേരെ തിരിഞ്ഞത് എന്റെ നേർക്കാണ്. എന്നെ കണ്ടവൾ ആദ്യം ഒന്നു പതറിയെങ്കിലും അത് പുറത്തു കാട്ടാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു.
” കണ്ടോ മോനെ.. എന്റെ മോൾടെ സ്നേഹം….. ”
എന്നെ കണ്ട് പുറത്തേക്കിറങ്ങി പോകുന്നതിനിടയിൽ ജാനമ്മ പറഞ്ഞു. മറുപടിയായി ഞാനവരെ നോക്കി ഒന്നു പുഞ്ചിരിച്ചു…
” ഞാൻ ചായ എടുക്കാം…. ”
ജാനമ്മ അഭിമാനത്തോടെ പറഞ്ഞുഅടുക്കളയിലേക്കു നടന്നു.
നാണിച്ചു തല താഴ്ത്തി നിന്ന ദേവുവിനെ ഞാനെന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു്….
” ആണോടീ….ദേവൂട്ടി . നിനക്കെന്നെ അത്രയ്ക്ക് ഇഷ്ടം ആണോ?? ”
” അതിപ്പോ എന്താ നിങ്ങൾക് ഇത്ര സംശയം? ”
ഒരു കൊഞ്ചലോടെ അവൾ ചേർന്ന് നിന്നു ചോദിച്ചു
” നിനക്കെന്നെ അത്രക്ക് വിശ്വാസം ആണോ? ”
” ആണെകിൽ…? ”
” എന്നിട്ടാണോ… കോളേജിൽ ഉണ്ടായിരുന്ന ആ അഞ്ജുവിനോട് മിണ്ടരുതെന്നു നീ പറഞ്ഞത് …. ”
” അത് പിന്നെ എനിക്ക് ഇഷ്ടം അല്ല ആ പെണ്ണിനെ. ഒരു വക കെട്ടി കേറിയുള്ള വാർത്താനോം ഒലിപ്പീരും….അത് കൊണ്ടല്ലേ…. ”
” അപ്പോ… ബാക്കി ഉള്ളതൊടീ…? അഞ്ചു മാത്രമേ ഒള്ളു… ആ മീനു… ചിന്നു… സാന്ദ്ര. ഒക്കെ പോട്ടേ സ്റ്റെല്ല മിസ്സിനോട് പോലും മിണ്ടരുതെന്നു പറഞ്ഞില്ലെടീ പട്ടി നീയ്.. എന്നിട്ട് എന്നെ വിശ്വാസം ആണ് പോലും ? ”
എന്റെ നെഞ്ചിൽ കൈവിരലുകൾ കൊണ്ടു കോറികൊണ്ടവളെന്നെ നോക്കി ചിരിച്ചു.
” അത് പിന്നെ അവരൊന്നും ശെരി അല്ല.. അതോണ്ടാ… നന്ദുവേട്ടൻ വേറെ ആരോട് മിണ്ടിയാലും എനിക്ക് പ്രശ്നം ഇല്ല. അവരോടു മിണ്ടുന്നത് എനിക്കിഷ്ടം അല്ല. ”
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu