” എനിക്കാകെ അറിയാവുന്ന പെണ്ണുങ്ങൾ അവരാടീ കുരുപ്പേ….. ”
എന്റെ ദയനീയ ഭാവം കണ്ടവൾ പൊട്ടിച്ചിരിച്ചു…
” സാരമില്ലാട്ടോ… നന്ദുവേട്ടന് ഞാനില്ലേ…? ”
എനിക്ക് പുറമെ എന്നെയും ഇരു കൈകൾ കൊണ്ട് ചേർത്തു പിടിച്ചവളെന്റെ നെഞ്ചിലേക്ക് തല ചേർത്തു നിന്നു……
” മോളെ ചായ…. ”
എല്ലാം കണ്ടു വാതിൽക്കൽ ചാരി നിന്ന ജാനമ്മയുടെ ശബ്ദം കേട്ടാണ് ഞങ്ങൾക്ക് പരിസര ബോധം വന്നത് തന്നെ. ഞങ്ങളൊരു പോലെ നിന്നു നാണിച്ചുരുകി.
അവരുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കുമ്പോഴും അവരുടെ ചോദ്യങ്ങൾക്കു ഉത്തരം കൊടുക്കുമ്പോഴും ഒന്നും എന്റെ ചമ്മൽ മാറി ഇരുന്നില്ല.
ഇനി ഒരു കൂടി കാഴ്ച ഉണ്ടാകുമോ എന്നറിയില്ല എന്നത് കൊണ്ട് ദേവുവിനോട് അൽപനേരം കൂടി അവിടെ നിന്നുകൊള്ളൻ അനുവാദം നൽകി ഞാൻ പതിയെ ഹരിയെ കാണാനിറങ്ങി. ജനിച്ച നാടിനെ പിരിയുന്നതിലും വിഷമം ഉറ്റ സുഹൃത്തിനെ പിരിയുന്നതിലായിരുന്നു…. ഏറെ നേരം ഞങ്ങൾ പരസ്പരം എന്തൊക്കെയോ തമാശകളും വിശേഷങ്ങളും പറഞ്ഞിരുന്നു.
പിരിയാൻ നേരവും എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു. എത്ര അകലങ്ങളിൽ ആണെങ്കിൽ കൂടിയും ഈ ചങ്കു തന്ന കൂടപ്പിറപ്പിനെ മാത്രം മറക്കില്ലെന്ന്.. എന്നാണെങ്കിലും കണ്ടുമുട്ടുമെന്നു…
ഒരിക്കൽ കൂടി ഹരിയോട് യാത്ര പറഞ്ഞു ഞാൻ ബൈക്കിനടുത്തേക്ക് നടന്നു. അവനിൽ നിന്നോരോ അടി അകലുമ്പോഴും വല്ലാത്തൊരു ഭാരം മനസ്സിൽ നിറയുന്ന പോലെ.
പെട്ടെന്നെന്റെ നിശബ്ദതയെ കീറിമുറിച്ചു ഫോൺ ഉച്ചത്തിൽ ശബ്‌ദിച്ചു… ” ദേവു ആണ്.. വൈകിയതിന് ഉള്ളത് ഇപ്പോ കേൾക്കാം….. ”
ഹരിയോട് പറഞ്ഞു ഒരു പുഞ്ചിരിയോടെ ഞാൻ ഫോൺ എടുത്തു ചെവിയിൽ വച്ചു…
” നന്ദുവേട്ടാ……………… ”
ദേവുവിന്റെ ഉച്ചത്തിലുള്ള ശബ്ദം മാത്രമേ കേൾക്കനുണ്ടായിരുന്നൊള്ളു… അവൾ കരയുകയാണോ…. മനസ്സിലൊരു വെള്ളിടി വെട്ടിയ പ്രതീതി…
” ദേവു… എന്താ… എന്താ പറ്റിയെ…. ”
മറുപടിക്ക് മുന്നേ ഫോൺ കട്ട് ആയിരുന്നു….
ചിന്തിച്ചു നിൽക്കാൻ സമയമുണ്ടായിരുന്നില്ല. എന്റെ ദേവുവിനെന്തോ ആപത്തു സംഭവിച്ചു എന്ന് മനസ്സ് പറഞ്ഞു…അല്ലെങ്കിൽ അവളുടെ ആ ശബ്ദമെന്നോട് പറഞ്ഞു. ഹരിയേയും കൂട്ടി ബൈക്ക് പായുമ്പോൾ മനസ്സ് പെരുമ്പറ മുഴക്കുക ആയിരുന്നു… ഓരോ നിമിഷവും കാതുകളിൽ മുഴങ്ങുന്ന ദേവുവിന്റെ ആ വിളി ….” ദൈവമേ എന്റെ ദേവുവിന് ഒന്നും സംഭവിക്കരുതേ….. ”

അടിപൊളി ആയിട്ടുണ്ട്. ബ്യൂട്ടിഫുൾ സ്റ്റോറി. കഥാപാത്രങ്ങൾ എല്ലാവരുടെയും രൂപങ്ങൾ മനസ്സിൽ നിന്നും മായത്തത് പോലെ…..
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu