” ഈ നന്ദുവേട്ടന്റെ പ്രാർഥന ഒന്നു തീരണ്ടെ…. ”
” ആഹ് കുറെ ആയില്ലേ അമ്പലത്തിൽ ഒക്കെ കയറിയിട്ട്. അപ്പോൾ പിന്നെ പറയാൻ ഒരുപാട് കാണും… ”
അമ്മയതു പറയുമ്പോൾ എല്ലാവരും ഒരുപോലെ ചിരിച്ചു. കൂടെ ഞാനും…
” ശരി വാ വീട്ടിലേക്കു പോകാം.. വാടാ… ”
ഏട്ടന്റെ ഒപ്പം കാറിൽ കയറി ഞങ്ങളെല്ലാവരും വീട്ടിൽ എത്തി. ഏടത്തിയുടെ വിശേഷം പ്രമാണിച്ചു ഏട്ടൻ ഒരു ലോങ്ങ് ലീവ് എടുത്തിരുന്നു. സത്യത്തിൽ ജാനമ്മയുടെ കേസ് നടത്തനും ദേവുവിന്റെ അവസ്ഥയറിഞ്ഞും ഓടിയെത്തിയതാണ് എന്റെ ഏട്ടൻ… ഇനി കുഞ്ഞുണ്ടായിട്ടേ പോകുന്നുള്ളൂ എന്നാണ് തീരുമാനം. ചിലപ്പോൾ ഇവിടെ തന്നെ ട്രാൻസ്ഫർ കിട്ടാനും വഴിയുണ്ടെന്നു കേട്ടു…. ഏതായാലും ഏടത്തിക് ആശ്വാസം ആയി …..
വീട്ടിൽ എത്തി മുറിക്കുള്ളിൽ കയറി ഇരിക്കുമ്പോൾ ആണ് ദേവു കയറി വരുന്നത്…. സാരിയിൽ തിളങ്ങി നിന്ന ദേവു ഒരു പുഞ്ചിരിയോടെ എന്നെ നോക്കിയവൾ കണ്ണാടിക്കു മുന്നിൽ പോയി നിന്നു.
” നന്ദുവേട്ടൻ ഡ്രസ്സ് മാറുന്നില്ലേ… ”
കട്ടിലിൽ കിടന്നവളെ നോക്കി ഇരുന്ന എന്നെ കണ്ണാടിയിലൂടെ കണ്ടവൾ ചോദിച്ചു. ഇല്ലെന്നു ഞാൻ തോളുകളനക്കി മറുപടി കൊടുത്തു.
” എന്നാ ഒന്നു പുറത്തോട്ടു പോയെ.. എനിക്ക് ഒന്നു ഡ്രസ്സ് മാറണം…… ”
അവളുടെ ആവശ്യം കേട്ട പാടെ ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു പതിയെ കതകിനടുത്തേക്കു നടന്നു… ഞാൻ പോകുന്നതും നോക്കി നിന്ന ദേവുവിനെ ഒന്നു കണ്ണടച്ച് കാട്ടി ഞാൻ കതകു അടച്ചു ലോക്ക് ചെയ്തു ഓടി ദേവുവിനെ പിന്നിൽ നിന്നും എന്നിലേക്ക് ചേർത്തു വലിച്ചു മുറുക്കി…
” ആഹ് … നന്ദുവേട്ട… എന്താ ഇത്… എനിക്ക് ഡ്രസ്സ് മാറണം…. ”
” നീ മാറികൊടീ… പെണ്ണെ…. ”
” അതിനല്ലേ പുറത്തേക്കു പോകാൻ പറഞ്ഞത്….. ”
” അതെന്താ… നിനക്ക് എന്റെ മുന്നിൽ നിന്നു ഡ്രസ്സ് മാറിയാൽ.. ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ കെട്ട്യോനല്ലേ….. ”
” പിന്നെ ഒരു കെട്ട്യോൻ.. ഞാൻ ദേ അമ്മേനെ വൈകിക്കൂട്ടോ ഇപ്പോ……”
” നീ വിളിക്കുന്നതെന്തിനാ… ഞാൻ വിളിക്കാം…. അമ്മേ…………. ”

അടിപൊളി ആയിട്ടുണ്ട്. ബ്യൂട്ടിഫുൾ സ്റ്റോറി. കഥാപാത്രങ്ങൾ എല്ലാവരുടെയും രൂപങ്ങൾ മനസ്സിൽ നിന്നും മായത്തത് പോലെ…..
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu