” അറിയില്ലായിരുന്നു ആ ചെകുത്താൻ അന്ന് കയറി വരുമെന്ന്.. അറിഞ്ഞിരുന്നു എങ്കിൽ അവളെ അവിടെ നിൽക്കാൻ ഞാൻ അനുവദിക്കില്ലായിരുന്നു.. എന്റെ മുന്നിൽ വച്ചു എന്റെ മോളെ അയാൾ ഒത്തിരി തല്ലി.. എന്നെയും… സഹിക്കാൻ പറ്റാതെ വന്നപ്പോളാ ഞാൻ വെട്ടു കത്തി എടുത്തത്…….. ”
പറഞ്ഞു തീർക്കും മുൻപേ പല വാക്കുകളും അവ്യക്തമായിരുന്നു.
” സാരമില്ല… എല്ലാം ശരിയാകും….. ”
“എനിക്ക് സങ്കടം ഒന്നുമില്ല മോനെ…ജീവിതത്തിൽ ആദ്യമായ് ഒരു നല്ല കാര്യം ചെയ്തു. എന്നെ പോലെ അയാൾ മൂലം ജീവിതം നശിച്ച പലർക്കും ഞാൻ ഇന്ന് ചെയ്തത് ഒരു പുണ്യം തന്നെയാ…… പക്ഷെ.. എനിക്ക് ഒരു വിഷമമേ ഒള്ളു… മോന് ഞാൻ തന്ന വാക്കു അത് എനിക്ക് പാലിക്കാൻ പറ്റിയില്ല…. ”
സംശയ രൂപേണ അവരെ ഞാൻ നോക്കി നിൽക്കേ അവർ തുടർന്നു…
” ദേവു മോളെന്തു അറിയരുതെന്ന് മോൻ ആഗ്രഹിച്ചോ അത് അയാളുടെ വായിൽ നിന്നു തന്നെ മോൾ കേട്ടു……. ”
ഒരു നടുക്കത്തോടെ കേട്ടു നിൽക്കാനല്ലാതെ എനിക്കപ്പോൾ ഒന്നിനും കഴിഞ്ഞില്ല. ശ്വാസം നിലച്ചു പോകും എന്ന് തോന്നിയ നിമിഷം. ദേവു എന്തറിയരുതെന്നു കരുതി മറച്ചു വച്ചോ അതവളറിഞ്ഞിരിക്കുന്നു..
” മദ്യത്തിന്റെ ലഹരിയിൽ മുങ്ങി അയാൾ അലറിയ നേരം ആ ചെകുത്താന്റെ നാവിൽ നിന്നു തന്നെ വീണു…. അജയേട്ടനെ കൊന്നു കടലിൽ തള്ളി എന്ന്………. ”
ശിലകണക്കെ ഉറച്ചു പോയ എന്റെ മിഴികളിൽ നിന്നും കണ്ണുനീരൊഴുകി ഇറങ്ങുന്നുണ്ടായിരുന്നു… എന്ത് പറയണം എന്നെനിക്കയില്ലായിരുന്നു…. എങ്കിലും അവർ തുടർന്നു..
” എന്റെ മോൾ പാവമാ..മോനെ.. . മോനെന്ന് പറഞ്ഞാൽ അവൾ ചാവും…. മോനറിയുവോ എല്ലാം അറിഞ്ഞും എന്റെ മോളെന്നോട് എന്താ പറഞ്ഞതെന്ന്…… നന്ദുവേട്ടൻ ഒന്നും അറിയരുതെന്ന്…. ഇന്നും ആ പാവം അച്ഛനെ അന്വേഷിച്ചു നടക്കുവാനെന്നു…… ”
ഇരുമ്പ് ദണ്ഡിൽ തലവച്ചവർ കരഞ്ഞു തീർക്കുമ്പോഴും ഞാൻ അനങ്ങിയില്ല.. എന്റെ ജീവൻ പതിയും അന്നേരം നഷ്ടപ്പെട്ടിരുന്നു…
” അച്ഛനെ കണ്ടു പിടിക്കാം എന്ന് നന്ദുവേട്ടൻ വാക്കു കൊടുത്തതാണെന്നു… ആ പാവം ഒന്നും അറിയേണ്ടന്നു ……”
ഒന്നു ഉച്ചത്തിൽ കരയാൻ പോലും ആകാതെ ഞാൻ അവിടെ നിന്നുരുകുക ആയിരുന്നു.. സമയം കഴിഞ്ഞെന്നാരോ വന്നു പറയുമ്പോഴും എന്നെ നോക്കി അവർ കടന്നു പോകുമ്പോഴും ഒന്നും എനിൽ ജീവനുണ്ടായിരുന്നതായി കൂടി എനിക്കന്നു തോന്നിയില്ല….
===***===**====**==
ഇന്ന് എന്റെ ജീവിതം എന്റെ ദേവുട്ടിക്കു വേണ്ടിയാണ്.. ആ മിഴികൾ നിറയാതിരിക്കാൻ വേണ്ടിയാണ്…..

അടിപൊളി ആയിട്ടുണ്ട്. ബ്യൂട്ടിഫുൾ സ്റ്റോറി. കഥാപാത്രങ്ങൾ എല്ലാവരുടെയും രൂപങ്ങൾ മനസ്സിൽ നിന്നും മായത്തത് പോലെ…..
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu