” അല്ലാളിയാ നീ ഇനി പ്രാക്ടിസിനു ഒന്നും ഇറങ്ങുന്നില്ലേ? ”
ഹരിയുടെ ചോത്യം കേട്ടു ഞാനൊന്നമ്പരുന്നു. മുറിവുകളെല്ലാം ഭേദം ആകുന്ന വരെ ക്രിക്കറ്റ് കളിക്കില്ലെന്നു അമ്മയ്ക്കും ഏടതിക്കും വാക്കു കൊടുത്തതാണ്. എന്നെ നോക്കാൻ അവരേല്പിച്ച ദേവുവിന്റെ മുന്നിൽ വച്ചു അവൻ അങ്ങനെ ചോദിച്ചപ്പോൾ ദേവുവിനെ ഞാനൊന്നു പാളി നോക്കി.. എന്തോ ചിന്തിച്ചെന്ന പോലെ അവളെന്നെ തന്നെ നോക്കി നിക്കയാണ്…
” നീ ഇല്ലാത്തതു കൊണ്ട് കഴിഞ്ഞ കളി രണ്ടും തോറ്റു. ഓപെനിംഗിന് ഇറങ്ങുന്ന ആ തെണ്ടി അരുൺ പോരെടാ…. അതാണ് പ്രശ്നം….. നീ ഇനിയും ഇല്ലെങ്കിൽ അടുത്ത മാച്ചും നമ്മൾ തോൽക്കും….. ”
മിണ്ടാതെ ഇരിക്കെടാ തെണ്ടി എന്ന് പല തവണ കണ്ണ് കൊണ്ടു ആംഗ്യം കാട്ടിയെങ്കിലും എല്ലാം പറഞ്ഞു തീർത്താണ് അവൻ വായ അടച്ചത്. ശരിയാണ് പരിക്കുകൾ ഒക്കെ മാറി വരുന്നുണ്ടെങ്കിലും പിന്നെ ഞാൻ ക്രിക്കറ്റ് പ്രാക്ടീസ്നോ കളിക്കനോ ഇറങ്ങിയിരുന്നില്ല. ഇതിപ്പോൾ ദേവുവിന്റെ മുന്നിൽ നിന്നും അവൻ ചോദിച്ചതാണ് പ്രശനം. ഇല്ലെങ്കിൽ എങ്ങനെ എങ്കിലും പോകാമായിരുന്നു…
എന്ത് വേണം എന്ന രീതിയിൽ ഞാൻ അവളെ നോക്കി…
” നന്ദുവേട്ടൻ നാളെ മുതൽ പ്രാക്ടിസിന് വരും ഹരിയേട്ടാ… ഇപ്പൊ കുഴപ്പമൊന്നും ഇല്ല.. കാലിനു ഒരുപാടു സ്ട്രെസ് കൊടുക്കാതിരുന്നാൽ മതി…. ”
എന്റെ മനസ്സ് വായിച്ചെന്ന പോലെ ദേവു ആണതിന് മറുപടി കൊടുത്തത്…. സന്തോഷം തുളുമ്പുന്ന മനസോടെ ഞാൻ അവളെ നോക്കി…
” ഞാൻ അമ്മയോട് പറഞ്ഞോളാം… കുഴപ്പമില്ല…., ”
അവളെന്നെ നോക്കി കണ്ണടച്ച് കൊണ്ട് പറഞ്ഞു.
ഇവളാണ് പെണ്ണ്. എന്റെ പെണ്ണ്. എന്റെ മനസ്സിൽ ഉള്ളതെന്തോ അതെനിക്കായി കണ്ടറിഞ്ഞു ചെയ്യുന്ന എന്റെ പാതി…. മനസു സ്നേഹം കൊണ്ടു നിറഞ്ഞു തുളുമ്പിയ നിമിഷം കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കണം എന്ന് മനസ് വെമ്പുന്നുണ്ടായിരുന്നു. പക്ഷെ വേണ്ടെന്നു വച്ചു… !
===***====***=====***===
പിറ്റേന്ന് മുതൽ പ്രാക്ടീസ്നു ഇറങ്ങി. പഴയതു പോലെ അല്ലെങ്കിലും നന്നായി തന്നെ കളിക്കുന്നുണ്ട്. പക്ഷെ പെട്ടന്ന് മടുക്കുന്നു. കുറെ നാൾ വെറുതെ ഇരുന്നിട്ടാവാം.. ഇടക്കെപ്പോഴോ ദേവുവിനെ ഗാലറിയിൽ ഒരു മിന്നായം പോലെ കണ്ടിരുന്നു. പക്ഷെ അവളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അവളെന്നോ പറഞ്ഞത് പോലെ ഗ്രൗണ്ടിൽ ഇറങ്ങിയാൽ ഞാൻ എല്ലാം മറക്കും…

മനസ്സ് നിറച്ചൊരു സ്റ്റോറി.. ദേവനന്ദ എന്നാ ദേവൂട്ടിയും അനന്ദു എന്നാ നന്ദൂട്ടനും മായ്ക്കാൻ പറ്റാത്ത ഒരിടത്തേക്ക് ചേർക്കപ്പെട്ടുകഴിഞ്ഞു…. അത്രയ്ക്ക് മനസ്സിൽ കൊണ്ട ഒരു പ്രണയകാവ്യം…
നന്ദൂസ്..
polli bro 👍👍
അടിപൊളി ആയിട്ടുണ്ട്. ബ്യൂട്ടിഫുൾ സ്റ്റോറി. കഥാപാത്രങ്ങൾ എല്ലാവരുടെയും രൂപങ്ങൾ മനസ്സിൽ നിന്നും മായത്തത് പോലെ…..
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu