ദേവനന്ദ 9 [വില്ലി] 2246

ദേവനന്ദ 9

Devanandha Part 9 | Author : Villi | Previous Parts

 

അച്ഛൻ എന്തെന്നോ അച്ഛന്റെ സ്നേഹം എന്തെന്നോ തിരിച്ചറിയുന്നതിനു മുന്നേ നഷ്ടപ്പെട്ടതിനെനിക്ക് എന്റെ അച്ഛനെ.  ഫോട്ടോയിൽ കണ്ട പരിചയം അല്ലാതെ അങ്ങേരും ആയി എനിക്കൊരു ആത്മ ബന്ധവും ഇല്ല. അച്ഛന്റെ സ്നേഹവും സ്വഭാവവും അല്പമെങ്കിലും കിട്ടിയത് ഏട്ടനാണ്.  അതു കൊണ്ട് തന്നെ എന്റെ ലോകം എന്റെ അമ്മ ആയിരുന്നു.  അച്ഛന്റെയും അമ്മയുടെയും സ്നേഹം എനിക്ക് അമ്മയുടെ കൈകളിൽ നിന്നും കിട്ടി അതുകൊണ്ട് തന്നെ ഞാൻ തോന്ന്യവാസി ആയില്ലെങ്കിലേ അതിശയമുള്ളൂ.  കുഞ്ഞിലേ തന്നെ എന്റെ തെറ്റുകൾക്കെല്ലാം അടി വാങ്ങി ഇരുന്നത് ഏട്ടനാണ്.  എങ്കിലും ഞങ്ങൾ വലുതാകുന്നതിനോടൊപ്പം വീട്ടിൽ പലപ്പോഴും അമ്മയും തനി ടീച്ചർ ആകും.

 

 

മുഖത്തു തടിച്ചു കിടന്ന  കൈ പാടിലൂടെ അമ്മയുടെ കൈ ഓടി നടന്നു.  അമ്മയുടെ മടിയിൽ തലവച്ചു കിടക്കാൻ നല്ല സുഖം. ഏറെ നാളായി ഇങ്ങനെ ഒന്ന് കിടന്നിട്ടു. എന്നെ ഓർത്തു ഈ ലോകത്തു ഏറ്റവും കണ്ണീർ ഒഴുക്കിയത് എന്റെ അമ്മയാകും.  എല്ലാവർക്കും ഉള്ളത് പോലെ സ്നേഹനിധിയായ ഒരമ്മ  .  എന്നെ നൊന്തു പ്രസവിച്ച എന്റെ അമ്മ.  ആ അമ്മയുടെ കൈയിൽ നിന്നു കിട്ടിയ ഒരു തല്ലിന്റെ പേരിൽ  എനിക്ക് അവരോടു ഒരു വെറുപ്പും തോന്നിയില്ല.  അമ്മമാരങ്ങനെ ആണ്.  തെറ്റ് ചെയ്താൽ തല്ലും…  ഇതിപ്പോ ടീച്ചർ അമ്മ ആയി പോയില്ലേ.  അപ്പോൾ ഈ തല്ലൊക്കെ ചെറുത്…..

 

സത്യത്തിൽ എന്റെ മനസ്സ് തുള്ളി കുതിക്കുകയായിരുന്നു. അമ്മയുടെ ഭാഗത്തു നിന്നും ഒരു നല്ല അഭിപ്രായം കൂടി കിട്ടിയതോടെ ആരെയും ഭയമില്ലാതെ എനിക്ക് ഇനി എന്റെ ദേവുവും ആയി സല്ലപിക്കാം ..  സ്നേഹിക്കാം….  അവളുമൊത്തു ആ സ്നേഹ കടലിൽ നീരാടാം…….

 

” മോനോട് അമ്മ ഒരു കാര്യം പറയട്ടെ….? സമ്മതിക്കുവോ   ”

ചിന്തകളിൽ നിന്നും ഉണർത്തി അമ്മ ചോതിച്ചു.

” എന്താ അമ്മെ …. ”

” ദേവു മോൾക് ആകെ ഉള്ളത് അവളുടെ അച്ഛൻ  അല്ലെ?  സ്വന്തം മോൾ നല്ല ഒരു കുടുംബത്തിൽ കയറി ചെല്ലുന്നത് കാണാൻ ആ അച്ഛനും മോഹം ഉണ്ടാവില്ലേ?   ”

 

അമ്മയുടെ വാക്കുകളിൽ ദേവുവിന്റെ അച്ചൻ നിറഞ്ഞു വന്നത് എനിക്ക് അരോചകമായി തോന്നി  .  വല്ലാതെ.!

The Author

Villi

വില്ലി | Villi | www.kambistories.com

445 Comments

Add a Comment
  1. എവിടാ മോനേ…
    മടങ്ങി വരൂ

  2. എവിടാ മോനേ നീ…..ഇനി എന്നാ വരുന്നേ..

  3. Bro idak ee story vaayikumbol kittunna feel manas onnu thanukkum,etra thavana vaayichu enn ormayilla
    Iniyum ezhuthuo pls
    Devananda oru swapnam pole aanu

  4. വെറുക്കപെട്ടവൻ

    ദേവനന്ദ ഞാൻ എത്രവട്ടം വായിച്ചു എന്ന് ചോദിച്ച എനിക്ക് അറിയില്ല എണ്ണിയാൽ തീരില്ല
    Bro ദേവനന്ദയുടെ PDF അപ്‌ലോഡ് ചെയ്യോ

  5. വില്ലി ചേട്ടാ.. താഴെ പറഞ്ഞു ദേവനന്ദ ഇനിയും വരും എന്ന്.. സത്യമാണോ????????
    കാത്തിരുന്നോട്ടെ ഞങ്ങൾ???

    1. വരും ബ്രോ.. ചിലപ്പോൾ അപ്പുറത്തു ആകും എന്ന് മാത്രം ?????

      1. അതൊന്നും ഒരു കുഴപ്പവുമില്ല.. ശകലം 18+ ചേർക്കുന്നതാവും നല്ലത്(എന്റെ അഭിപ്രായം ആണേ).. അപ്പുറത് ഒന്നും പറ്റില്ലല്ലോ..ചെറിയ രീതിയിൽ ഉള്ള 18+ ഇല്ലാതെ പ്രണയം പൂർണം ആവില്ല എന്നാണ് എന്റെ കാഴ്ചപ്പാട്.. എന്തൊക്കെ ആണെങ്കിലും കട്ട വെയ്റ്റിംഗ് ആണ് ട്ടോ..

        ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്..
        പെട്ടന്ന് തന്നെ തരൂല്ലേ??

  6. Ethramathe thavanaya ith vayikkunnath enn ariyilla. Athrakang ishtapettu ee story… Eniyum ithupolulla love stories ezhthanmtto… Sneham mathram❤️

    1. ബ്രോ…. ദേവനന്ദ ഇനിയും വരും… ഒന്ന് കൂടി…. ചിലപ്പോൾ ഉടനെ…..
      ..

  7. വില്ലിക്ക്,

    തൻ്റെ ദേവൂട്ടിയെയും നന്ദുവിനെയും ഒരുപാട് അങ്ങ് ഇഷ്ട്ടപ്പെട്ടു പോയെടോ, ഇതിപ്പോ എത്രാമത്തെ തവണയാ വായിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല..

    ഇതുപോലെ ഒരു കഥ ഒന്നൂടെ എഴുതു മാഷേ ???????

    1. നയന മറുപടി താമസച്ചതിൽ മാപ്പ്… വായനയും തിരക്കും ആയി വഴി മാറി പോയിരുന്നു….

      ദേവനന്ദയെ ഇപ്പോളും സ്നേഹിക്കുന്നതിന് സന്തോഷമാണ് തോന്നുന്നത്..

      കഥകൾ വരുന്നുണ്ട് ട്ടോ.. എഴുതാൻ കഴിയാത്തത് കൊണ്ട് ആണ്
      സ്നേഹം മാത്രം…

  8. villi….. namichedo thanne ….. oru divasameduthu maximam aaswathichaan vayichadh… thanikk endokkeyo prashnangal undenn ariyaan kazhinju… ezhuth nirtharuth thante ezhuthinu oru divyathayund
    parayaan vaakkukal illa….
    ee sitil njan ettavum ishtappetta pranayakaavyangalude kootthathil aan thante devanadhayude sthanam….
    thante adutha kadhakkayi kathirikkunnu
    sneham mathram

    zamaan

    1. ബ്രോ .. കണ്ണിനു ചെറിയൊരു മുറിവ് ആയിരുന്നു.. എങ്കിലും ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു ….

      ദേവനന്ദയേ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം മാത്രം.. ഈ സ്നേഹം തുടർന്നും ഉണ്ടാകുമെങ്കിൽ ഇനിയും എഴുതാൻ ഞാൻ തയ്യാറാണ്..

      നന്ദി…
      സ്നേഹത്തോടെ

      വില്ലി ???

  9. വില്ലൻ

    Bro,

    ആദ്യ ഒന്നുരണ്ട് ഭാഗങ്ങൾ വായിച്ചിരുന്നെങ്കിലും പിന്നെ എനിക്ക് ചില കാരണങ്ങളാൽ വായിക്കാൻ സാധിച്ചിരുന്നില്ല…

    ഇന്ന് ഒരു രാത്രി 10 മണിക്ക് ഇരുന്നിട്ടാണ് ബാക്കി ഫുൾ പാർട്ടും കമ്പ്ലീറ്റ് ചെയ്തത്…

    നന്ദൂട്ടന്റെയും ദേവൂട്ടിയുടെയും പ്രണയം ഇഷ്ടമായി..വെറുപ്പിൽ നിന്ന് അളവറ്റൊഴുകുന്ന സ്നേഹത്തിലേക്ക് ഉള്ള നന്ദൂട്ടന്റെ മാറ്റം വളരെ നന്നായി അവതരിപ്പിച്ചു…

    ഇതിലുള്ള ഓരോ ബന്ധങ്ങളൂം എനിക്ക് വളരെ ഇഷ്ടമായി…എല്ലാവരിലും പരസ്പര സ്നേഹവും കരുതലും ഉണ്ട്…അതൊക്കെ വായിക്കുമ്പോൾ തന്നെ ഭയങ്കര ഹാപ്പി ആകും…

    I heard you are writing another story..All best for ur next venture..❤️

    വില്ലൻ☠️?☠️

    1. ബ്രോ… ! ഇത്തിരി late ആയി പോയി കാണാൻ…
      എങ്കിലും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്… ??
      സ്നേഹം ആണ് ബ്രോ തന്നോട്.. വില്ലൻ വായിച്ചു കഴിഞ്ഞപ്പോൾ മുതൽ…

      നന്ദി…. സ്നേഹത്തോടെ.

      വില്ലി ??

      1. Kadha manoharam aayo bro….Nalla flow um adipoli happy endingum cherrna rare gem of a story❤️❤️❤️
        Villain☠️ fan aayrunna enne ningal oru villi fan koode aaki maatti…❤️❤️❤️

        Complete stories rare aayadhukond oru sequel irakkanda ennan ente vyakthiparamaaya abhiprayam…vere nalla kadhakalkkayi katta w8ing❤️❤️❤️

  10. ഇതിൽ ഏതാ ഒർജിനൽ വില്ലി

    1. ഈ വില്ലി, ഡ്യൂപ്ലിക്കേറ്റ് ആണോ, അതോ സെക്കന്ഡറി മെയിൽ ആണോ??

  11. Iniyum ezhuthanam waiting 4 a new one……..

  12. അടുത്ത കഥ ഇനി എപ്പോഴാ….
    റീപ്ലേ plz

    1. ഉടനെ വരും…. ഒരു കുട്ടി കഥ എഴുതി തീരുമാനം ആക്കിയിട്ടുണ്ട്……..

      1. Puthiya kadha kk waiting ???

  13. സൂപ്പർ വേറെ ഇതുപോലെ ഒരു കഥക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ

  14. Bro ithinte tudarcha ezhuthumo

    1. Enikkum athann parayan ullath .oru thudarcha ezhuthumo

    2. ബ്രോ.. സത്യത്തിൽ ഇതിനൊരു തുടർച്ച ഉണ്ടാകും എന്ന് എനിക്ക് ഉറപ്പു പറയാൻ കഴിയില്ല. കാരണം.. ഈ കഥ എന്നാൽ കഴിയും വിധം ഏറ്റവും എന്നെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഞാൻ അവസാനിപ്പിച്ചത്.. ഇനി ഈ കഥയുടെ തുടർച്ച എങ്ങനെ നിങ്ങളെ തൃപ്തി പെടുത്തും എന്നോട് നിങ്ങൾ ആഗ്രഹിക്കുന്നത്തിനു ഒപ്പം എത്തുമോ എന്നോ എനിക്ക് അറിയില്ല.. എങ്കിലും നല്ല ഒരു തീം ദേവൂന് പറ്റിയത് പോലെ ഒത്തിണങ്ങി വന്നാൽ ഞാൻ തീർച്ചയായും എഴുതും. !

      1. Ath mathi bro, പറ്റുന്ന സമയത്ത് എഴുതിയാൽ മതി , ദേവു നന്ദു വും ജീവിക്കുന്നത് ഒക്കെ കാണിച്ച തന്നാൽ മതി.അത്രയും ദേവുവിനെ കുറിച് വായിക്കാൻ ഇഷ്ടമുള്ളത് കൊണ്ട് ആണ്. അത് എപ്പോ ആയാലും കുഴപ്പമില്ല. ?????

        1. Enikum itha parayan ullatu villi bro

        2. Villi Navavadhu 2 vayich nokku,athand anganne okke mathi. Athum bro k pattunna samayath,appo annenkillum swikarikkum ?

  15. കിരാതൻ

    ദേവൂട്ടിക്ക് എങ്ങനെ നന്ദുവിനെ ഇഷ്ടം ആയി എന്ന് കൂടെ പറയാമായിരുന്നു ❣️❣️❣️♥️

  16. കിരാതൻ

    Oru dhivasam kond vayichu theerthu najn
    Athra isstam ayyi ???❣️

    1. നന്ദി ബ്രോ… ! സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണ്…. സ്നേഹം മാത്രം. !!!!

  17. വില്ലി.
    എട്ടാമത്തെ പാർട്ട് അപ്‌ലോഡ് ആയത് മുതൽ ആണ് ഞാൻ ഈ കഥ വായിക്കുന്നത്… സാധാരണ ക്രൈം ത്രില്ലെർസ് മാത്രം ആണ് ഞാൻ താല്പര്യത്തോടെ വായിക്കാറുള്ളത്.. പക്ഷെ ഇത് 1st പാർട്ട് മുതൽ ഞാൻ വായിച്ചു.. 9th പാര്ടിണ് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.. വന്നപ്പോൾ ഒരു താല്പര്യകുറവ്.. പിന്നെ ഇന്നാണ് വായിക്കുന്നത്. എന്ത് കൊണ്ട് അന്ന് തന്നെ വായിച്ചില്ല എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു.. ഇനിയും ഇത് പോലത്തെ എഴുത്തുകൾ പ്രതീക്ഷിക്കുന്നു..

  18. Ithupolathe korach nalla stories suggest cheyyavo plz

  19. വളരെ ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു ദേവനന്ദ. നിലവിൽ രണ്ടു തവണ വായിച്ചു. പുതിയൊരു കഥയുമായി വരുന്നു എന്ന് കേട്ടപ്പോൾ ഒരുപാടു സന്തോഷമായി.❤❤❤❤❤

  20. കണ്ണ് ഓകെ ആയോ

  21. വില്ലി ബ്രോ..
    അടുത്ത കഥ എപ്പോഴാ..

    1. എഴുതി തുടങ്ങിയിരുന്നു. But…. ഇപ്പോൾ കണ്ണിനു ചെറിയൊരു പ്രോബ്ലം…അതുകൊണ്ട് റസ്റ്റ്‌ ആണ്.. മാറിയാൽ ഉടനെ എത്തിക്കാം…..

      നന്ദി അഞ്ജലി ??

  22. എനിക്ക് ഈ കഥയിൽ നിന്ന് ഇപ്പഴും മോചിതനാവാൻ പറ്റുന്നില്ല. ദേവു എന്ന് കഥാപാത്രതെ വല്ലാതെ മോഹിച്ചു പോവുന്നു?.ഈ കഥ തീർന്നല്ലോ എന്ന് ഓർക്കുംബ്ബൊൽ വല്ലാത്ത ഒരു വിങല്ല് തോന്നുന്നു. പറ്റുമെങ്കിൽ ഒരു season 2 കൊണ്ടവരുമോ.മല്ലേ മതി ?

    1. Comment koduthappam adyam koduthath vannilla.atha pinnem ettath.kshamikkannam

  23. എനിക്ക് ഈ കഥയിൽ നിന്ന് ഇപ്പഴും മോചിതനാവാൻ പറ്റുന്നില്ല. ദേവു എന്ന് കഥാപാത്രതെ വല്ലാതെ മോഹിച്ചു പോവുന്നു?.ഈ കഥ തീർന്നല്ലോ എന്ന് ഓർക്കുംബ്ബൊൽ വല്ലാത്ത ഒരു വിങല്ല് തോന്നുന്നു. പറ്റുമെങ്കിൽ ഒരു season 2 കൊണ്ടവരുമോ.മല്ലേ മതി ?

Leave a Reply

Your email address will not be published. Required fields are marked *