ഭയന്നു നിൽക്കുന്ന വിദ്യാർത്ഥികളിൽ ഒരുവന്റെ കോളറിൽ അൻഷ് പിടി മുറുക്കി അവന്റെ മുഖത്ത് ആഞ്ഞിടിച്ചു…. അടുത്ത് നിൽക്കുന്ന മറ്റൊരുവനെ കാലെത്തി ചവിട്ടി വീഴ്ത്തി….ചുണ്ടും മൂക്കും പൊട്ടി മുഖം വികൃതമാകുന്നതുവരെ അവൻ ഓരോന്നിനെയും മാറി മാറി ഇടിച്ചു…
“എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ….”
ഒരുത്തൻ കൈകൂപ്പി… അൻഷ് അവന്റെ കൂപ്പിയ രണ്ടു കൈയും പിടിച്ച് വെവ്വേറെ ദിശയിലേക്ക് തിരിച്ചൊടിച്ചു…. ഒടിഞ്ഞ കൈകളുമായി അവൻ അലറി കരഞ്ഞു, നിലത്ത് മുട്ടിൽ ഇരുന്നു…..
ഒന്നും കാണാൻ വയ്യാതെ ആൽവിൻ മനുവിന്റെ പുറത്ത് മുഖം അമർത്തി…. മനു നിന്ന നിൽപ്പിൽ കിതച്ചു….. ഇത്ര നാളും ഈ കോളേജ് ഭയന്നിരുന്ന ദക്ഷക് ഇത്രയും ക്രൂരമായി ആരെയും അടിച്ചിട്ടില്ലെന്ന് മനു ഓർത്തു…
“അളിയാ അൻഷേ… മതി അളിയാ….”മനു ദയനീയമായി പറഞ്ഞു….
“കുത്തികഴപ്പ്… ഇനി ഇമ്മാതിരി സാധനം കേറ്റാൻ തോന്നുമ്പോ ഇവനൊക്കെ ഇത് ഓർമ്മ ഉണ്ടാകണം….”
നിലത്തുകിടന്ന ഒരു സീനിയർ പയ്യന്റെ കാലിൽ അൻഷ് ആഞ്ഞു ചവിട്ടി… അവൻ വേദനകൊണ്ട് പുളഞ്ഞു ഉറക്കെ കരഞ്ഞു…മനു ഓടി വന്ന് അവനെ പിടിച്ചു പിന്നോട്ട് വലിചെങ്കിലും അൻഷ് അവന്റെ കൈത്തട്ടി മാറ്റി, നിലത്തുകിടന്ന താടിക്കാരിൽ ഒരുവനെ കഴുത്തിനു പിടിച്ചു ഉയർത്തി, ചുമരോട് ചേർത്തു…കരണത്ത് രണ്ടു തവണ അടിച്ചതും അവന്റെ ബോധം പതിയെ തെളിഞ്ഞു….
“നീയൊക്കെ ഏതാണ്.. എവിടത്തുകാരാണ്, നിന്റെയൊക്കെ ഇടപാട് എന്താ ഒന്നും എനിക്കറിയണ്ട… മേലിൽ ഇമ്മാതിരി ചവറുകളുമായി ഈ കോളേജിന്റെ കോമ്പൗണ്ടിൽ കയറരുത്….ഞാനിവിടെന്ന് പഠിച്ചിറങ്ങുന്ന കാലത്തിനിടക്ക് ഇവിടെ നിന്റെയൊക്കെ തലവെട്ടം ഈ കാൽ മാത്രം അല്ല, കൈകൂടെ ഞാനെടുക്കും….”
അൻഷ് അവനെ നിലത്തേക്ക് തള്ളി ഇട്ടു….അവന്റെ രണ്ടുകാലും കൈയിലെടുത്തു… കണം കാലിൽ പിടി മുറുക്കി തിരിച്ചൊടിച്ചു… എല്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട് മനു കണ്ണുകൾ മൂടി…

ൻ്റെ മഹി സഹോ.. തീറ് സാധനം…
ത്രില്ലിംഗ് സ്റ്റോറി….ഓരോ സീനും കൺമുന്നിൽ ഒരു ലൈവ് ഷോ കണ്ടത് പൊലെ……
തുടരൂ…കാത്തിരിക്കും…
നന്ദൂസ്…💚💚💚
Super 👌🏻
നല്ലതാടാ
Beautifully portraits..
മനോഹരം അതിമനോഹരം ❤️
Super bro
Ayichayil ayakumpo peg kutti eyuthanne broo
Ella ayichayilum vanotte kathirikum
Late akallee bro, plss
മച്ചാ you poured down like anything. അൻഷിനെ ഇങ്ങിനെ superman ആക്കില്ലേലും ദക്ഷ വീഴും..ല്ലേൽ നുമ്മ വീഴ്ത്തും
Ok bro weekly enkil weekly class nadakatte athanu important. adutha part tharumbol page kooduthal ezhuthan shramikkane please
Ethre veanealum kathirikkam but nirthi poavaruth👀. Adutha part vaikathe undakille❤️❤️
Enta mone onnum paraunnilla njan
Nale next part thannekanedaa ponnu monee😍😍
അടിപൊളി
നായകൻ്റെ വയസ്സും ഈ കൊടുക്കുന്ന buildup തമ്മിൽ അങ്ങോട്ട് സ്യൂട്ട് ആകുന്നില്ല കുറച്ചുകൂടി ഏജ് കൊടുക്കാമായിരുന്നു
Super nest part
soo smooth naration
Oh my god.. കഥയിൽ ലയിച്ച് ഇരുന്നത.. പക്ഷെ ഇരുപതാമത്തെ പേജ് വായിച്ചപ്പോ ആകെ ഒരു സങ്കടം.. ബ്രോ ഇനി ഈ കഥ തുടരുമോ എന്ന് doubt .. weekly once ee story expect cheyth njngal vaayanakar kaathirikum.. pattikale kettoo mahi bro❤️
ദേ പിള്ളേരെ വലിച്ചുനീട്ടി കമന്റും വലിച്ചു നീട്ടാതെ ലൈക്കും ഇട്ടേക്കണേ ❤️