ദേവരാഗം 1 [ദേവന്‍] 1322

10 മാസങ്ങള്‍ക്ക് മുന്പ് ആണ് ശ്രീമംഗലത്തിന്റെ സന്തോഷങ്ങളുടെ താക്കോലായിരുന്ന ഞങ്ങളുടെ മോനൂട്ടനെ ദൈവം തിരിച്ചെടുത്തത്… മൂന്ന്‍ മക്കള്‍ക്ക് ശേഷം പ്രസവം നിറുത്തിയ അമ്മ ദൈവനിശ്ചയം പോലെ 6 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗര്‍ഭം ധരിച്ചപ്പോള്‍ എല്ലാവര്ക്കും അത്ഭുതമായിരുന്നു… പിന്നെ 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീമംഗലത്തെ സന്തോഷത്തില്‍ ആറാടിച്ചുകൊണ്ട് അവന്‍ പിറന്നു.. ഞങ്ങളുടെ മൊനൂട്ടന്‍, “ഗൗതം  രാജശേഖര്‍”.. അവനെ ഏറ്റവും ഇഷ്ടമായിരുന്നത് എന്റെ അനിയത്തി മുത്ത് എന്ന്‍ ഞങ്ങള്‍ വിളിക്കുന്ന ദിവ്യയ്ക്കായിരുന്നു, അവള്‍ക്ക് താഴെ പിന്നെ ദീപു എന്ന ദീപക്കും. എന്നെക്കാള്‍ 12 വയസ്സിനു ഇളയവനായി പിറന്ന മോനൂട്ടന്‍ എനിക്കെന്റെ സ്വന്തം മോന്‍ തന്നെയായിരുന്നു.

എന്റെ അമ്മയേക്കാള്‍ മോനൂട്ടനെ നോക്കിയിരുന്നത് ചെറിയച്ചന്റെ ഭാര്യ മീന ചെറിയമ്മയും മുത്തും ഞാനും ആയിരുന്നു… ഞങ്ങള്‍  അവനെ നിലത്ത് വയ്ക്കാതെയാണ് വളര്‍ത്തിയത് .. പക്ഷെ എട്ടാം വയസ്സില്‍ അവന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞു… സ്കൂളില്‍ നിന്നും സൈക്കിളില്‍ വരികയായിരുന്ന മോനൂട്ടനെ എതിര്‍ദിശയില്‍ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു…

മരണത്തിന്റെ അറുപത്തി ഒന്നാം നാള്‍ അവന്റെ ആത്മാവിനു വേണ്ടി നടന്ന പൂജയും കഴിഞ്ഞു കോളേജില്‍ പോയ ഞാന്‍ പിന്നെ ഇന്നാണ് തിരിച്ചു വരുന്നത്…കോളേജില്‍ എത്തി പഠനത്തിന്റെ തിരക്കുകളില്‍ മുഴുകുമ്പോഴും പക്ഷെ മോനൂട്ടന്റെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു മനസ്സില്‍… അവന്‍ നഷ്ടപ്പെട്ടു എന്ന്‍ മനസ്സിനെ വിശ്വസിപ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് നാട്ടിലേയ്ക്ക് കുറച്ചു കാലത്തേക്കെങ്കിലും പോകണ്ട എന്ന്‍ തീരുമാനിച്ചത്… അവന്‍ ഇപ്പോഴും വീട്ടിലുണ്ട് എന്ന്‍ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം… എന്റെ വിഷമം നന്നായി അറിയാമായിരുന്ന വീട്ടുകാരാരും ഫോണ്‍ വിളിക്കുമ്പോള്‍ അവന്റെ കാര്യം പറഞ്ഞു എന്നെ വിഷമിപ്പിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു…

അതിനിടയില്‍ ആദി വിളിക്കുമ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി… ഒന്നാം വര്ഷം ഡിഗ്രിയ്ക്ക് പഠിക്കുന്ന അവള്‍ കോളേജിലെ ഫ്രണ്ട്സിന്റെ കാര്യമൊക്കെ രാത്രികളില്‍ ഫോണ്‍ വിളിക്കുമ്പോള്‍ പറയുമായിരുന്നു.. വായാടിയായ അവള്‍ പറയുന്നത് ഞാന്‍ കേട്ടിരിക്കും, ഇടയ്ക്ക് മൂളും എന്നതല്ലാതെ പഴയത് പോലെ അവളോട് റൊമാന്റിക്കാവാനും, അവളെ കൊഞ്ചിക്കാനുമൊന്നും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. ആദ്യമാദ്യമൊക്കെ എന്റെ വിഷമം മനസ്സിലാക്കി അവള്‍ എന്നെ ആശ്വസിപ്പിക്കുമായിരുന്നു…. പിന്നെപ്പിന്നെ എന്റെ മനോഭാവം ഞങ്ങള്‍ക്കിടയില്‍ പിണക്കങ്ങള്‍ക്ക് കാരണമായി…

ഇതിനിടയില്‍ അവളുടെ സീനിയറായ വരുണ്‍ എന്ന പയ്യനുമായുള്ള അവളുടെ ഫ്രണ്ട്ഷിപ്പ് അവന്‍ മുതലെടുക്കുന്നുണ്ടോയെന്ന്‍ എനിക്ക് തോന്നിത്തുടങ്ങിയിരുന്നു… ആദിയുടെ ക്ലാസ്മേറ്റും  അടുത്ത കൂട്ടുകാരിയുമായ ഗീതുവിന്റെ കാമുകനായിരുന്നു വരുണ്‍..  കോളേജിലെത്തിയാല്‍ ആദി ഇപ്പോഴും ഗീതുവിനൊപ്പമാണ് അങ്ങനെയാണ് വരുണും ആദിയും തമ്മില്‍ പരിചയമാകുന്നത് …

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

40 Comments

Add a Comment
  1. ദേവൻ മീനത്തിൽ താലികെട്ട് ഒന്ന് ഫിനിഷ് ചെയ്ത് തരുമോ….

  2. ആർക്കും വേണ്ടാത്തവൻ

    Nalla love after marriage kadha name ariyunnavar undo…

    1. Mr witcher inte kadhakal super aahnu
      Ramitha & maatakalyanam

  3. Ith polathe vere kathakall undo

  4. ക്ലൈമാക്സ് വന്നാൽ ഉടൻതന്നെ വായിക്കണം എന്ന് വിചാരിച്ച് ഞാൻ മാറ്റി നിർത്തിയ ഒരു കഥയാണ് ഇത്. ക്ലൈമാക്സ് വന്നതിൽ വളരെ സന്തോഷം. വായിച്ച് തുടങ്ങുന്നു…!❣️

    ❤️❤️❤️❤️❤️

  5. തുടക്കം സൂപ്പർ ആയിട്ടുണ്ട് … നല്ല ഫീലിംഗ് ഉള്ള രചന…. നല്ല സിറ്റുവേഷൻസ് …. നൈസ് ഫീലിംഗ്…
    അടുത്ത ഭാഗം വായിച്ചിട്ടു വരാം

  6. പൊന്നു.?

    തുടക്കം….. കൊള്ളാം.

    ????

  7. Thudakkam nannayi. Kathirikkunnu

  8. ഹായ് ദേവൻ.
    നല്ല രസമുണ്ടായിരുന്നു വായിക്കാൻ. ശരിക്കും ശ്രീമംഗലം വീട്ടിൽ എത്തിയ ഒരു ഫീൽ അനുഭവപെട്ടു. ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയ രീതി നന്നായിരുന്നു. ശരിക്കും ഒരു സിനിമ കാണുന്ന പ്രതീതി. എഴുത്തിന് ഒരു ക്ലാസിക് ടച്ച് ഉണ്ട്. എന്തായാലും ഒരു പുതുമുഖ എഴുത്തുകാരനല്ല ധാരാളം വായനയും എഴുത്തും കൈമുതലായുള്ള ആളാണെന്ന് തോന്നുന്നു. അടുത്ത ഭാഗവും ഇതേരീതിയിൽ എത്രെയും വേഗം പോരട്ടെ. ഓൾ ദി ബെസ്റ്റ്

  9. ഇഷ്ടമായി ആദ്യ ഭാഗം ദേവന്‍. നല്ല ഭംഗിയുള്ള തുടക്കം.

    1. സ്മിതയെപ്പോലെ ഒരു എഴുത്തുകാരിയുടെ അഭിപ്രായം ഒരായിരം കഥകൾ എഴുതുവാനുള്ള പ്രചോദനമാണ്.. അത്രയ്ക്ക് വിലമതിക്കാൻ ആവാത്തത്… നന്ദി പറയാൻ വാക്കുകളില്ല… എങ്കിലും നന്ദി…

      ദേവൻ

  10. സൂപ്പർ

  11. Super narration bro poratte nxt part

  12. Super.. Nalla thudakkam..

    Enth type kathayanennu manasilayilla..

  13. Thudakkam adipoli ayitunde bro ithe feel il thanne munnotu pokate. Athiakm late akkathe next part idan sramikkanm

  14. കിച്ചു..✍️

    വളരെ നന്നായിട്ടുണ്ട് ദേവൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നന്ദി കിച്ചൂ..

      രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്..

      ദേവൻ

      1. Eyuth nirthiyo

  15. Brw starting kalakke…nalla kidu story pretheekshikku??

    1. നന്ദി ഹരി…
      ഇൗ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു…

      ദേവൻ

  16. തുടക്കം കണ്ടിട്ട്..,

    “മാംസനിബന്ധമല്ല രാഗം “രീതിയിലുള്ള
    കഥയാണെന്ന് തോന്നുന്നു;

    ഇക്കാലത്ത് അവതാരകരും ആസ്വാദകരും
    കുറവാണെങ്കിലും പറയാനുളള എഴുത്തുകാരന്റെ
    മന:ശക്തിയ്ക്ക് ആശംസകൾ..??

    “”””മധുപാത്രമെങ്ങോ ഞാൻ മറന്നു പോയി
    മനസ്സിലെ ശാരിക പറന്നുപോയി..
    വിദൂരതീരങ്ങളെ അവളെ കണ്ടോ..””””?
    പാടേണ്ടിവരുമോ നമ്മുടെ നായകന്..!?

    1. Thank you for your comment

      എന്നാലും മുൻവിധി വേണ്ട pk… ഞാൻ കുറച്ച് ട്വിസ്റ്റും കരുതി വച്ചിട്ടുണ്ട്..

      ദേവൻ

  17. വാൻ ഹെൽസിംഗ്

    അടിപൊളി നല്ല തുടക്കം

    1. Thank you…

      പിന്നെ വാൻ ഹെൽസിങ് എന്റെ എക്കാലത്തെയും പ്രിയ നായകനാണ്… ആ പേരുകാരൻ ഒരഭിപ്രായം പറഞ്ഞാൽ അതിലും വലിയ ഒരു അംഗീകാരം ഉണ്ടോ…
      ഞാൻ കൃതാർഥൻ ആയി..

      ദേവൻ

  18. Dark knight മൈക്കിളാശാൻ

    തുടക്കം നന്നായിട്ടുണ്ട്. അസുരനും RDX ഉം പറഞ്ഞ പോലെ, ഒരു തേപ്പ് മണക്കുന്നുണ്ട്, കേട്ടോ.

    1. പ്രതികരണത്തിന് നന്ദിയുണ്ട് ആശാനെ…
      അടുത്ത ഭാഗങ്ങളിൽ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം…

      ദേവൻ

      1. രാജാവിന്റെ മകൻ

        ദേവൻ സ്വന്തം ശൈലി പിടിക്കൂ… ഇത്‌ തന്നെ നന്നായിട്ടുണ്ട് കൂടുതൽ നന്നാക്കാൻ നോക്കണ്ട കാരണം ഇത്‌ തന്നെ ബെസ്റ് ആണ്‌ താങ്കളുടെ പോയിന്റ് ഓഫ് വ്യൂ ഇൽ കഥ പറയു…. തേപ്പായാലും തീവ്രപ്രണയം മായാലും ഞങ്ങൾ ആസ്വദിക്കും…. ഇത്‌ പോലെ തുടർന്നാൽ മതി….. ഇടക്കൊക്കെ നല്ല നല്ല പ്രണയകഥകൾ കൂടി കിട്ടുമ്പോളേ ഞങ്ങൾക്കും സുഖമുള്ളു….. കമ്മെന്റ്സ് നോക്കി കഥയുടെ ശൈലി മാറ്റരുത് അത് എഴുത്തിനെ തളർത്തും…. നിങ്ങൾ പറയു എന്തായാലും അതറിയാൻ ഞങ്ങൾ ഇവിടെ ഉണ്ട്….തളർത്തില്ല ഒരിക്കലും….. കൂട്ടുകാരാ

        1. വളരെ നന്ദി രാജകുമാരൻ… ഇതൊരു സംഭവകഥയാണ്.. അതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഇല്ലാതെ എന്റെ വായനക്കാർ ഇതാസ്വദിക്കണം…

          ദേവൻ

  19. തുടക്കം കൊള്ളാം. കണ്ടിട്ട് ആതിയുടെ വക ഒരു തേപ്പ് മണക്കുന്നു. ബാക്കി കൂടി പോരട്ടെ.

    1. Thank you bro..
      അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട്..

      ദേവൻ

  20. തുടക്കം നന്നായിട്ടുണ്ട്, ഇത് ഏത് കാറ്റഗറിയിൽ പെടുന്നതാണെന്ന് മനസ്സിലാവുന്നില്ല. ആദിയുടെ ഒരു cheatingന് ചാൻസ് കാണുന്നുണ്ടല്ലോ വരുണുമായി.അതോ നായകനുമായി pure love ആണോ?

    1. കാറ്റഗറി പ്രണയം തന്നെയാണ് rashid.. പിന്നെ പ്രണയം പൂർണമാകുന്നത് പ്രണയനഷ്ടം കൂടി ഉണ്ടാകുമ്പോൾ ആണല്ലോ…

      ദേവൻ

      1. അപ്പോ ഒരു ട്രാജഡി പോലെ ആവും അവസാനം ല്ലേ, ആദിയുടെ cheatingum തീരുമാനം ആയി, ഇനി എപ്പോ എങ്ങനെ എന്ന് അറിഞ്ഞാൽ മതി

  21. തുടക്കം ഗംഭീരം.

    1. Thank you bro…

  22. തുടക്കം ശരിക്കും പൊളിച്ചു ബ്രോയ്‌.നല്ലൊരു പ്രണയ കഥ പ്രദിക്ഷിക്കുന്നു.’അമ്മ അനിയത്തി അവരെ ഒക്കെ സെക്സിൽ നിന്നു ഒഴിവാക്കാനെ ബ്രോയ്‌.waiting for next part

    1. ദേവൻ

      Thank you Akshay,

      അമ്മയെയും പെങ്ങളെയും ഒക്കെ ഭോഗ തൃഷ്ണയോട് കാണുന്ന ആളുകളോട് എനിക്കും പുച്ഛമാണ്…

  23. തുടക്കം കൊള്ളാം… ആദി മിക്കവാറും അവനെ മൂഞ്ചിക്കും ?

    1. നോക്കാം ..???

Leave a Reply

Your email address will not be published. Required fields are marked *