ദേവരാഗം 1 [ദേവന്‍] 1322

പോടാ ചെക്കാ.. ഇവിടെ ഉള്ളൊരു എന്തോരം തീ തിന്നെന്ന്‍ നിനക്ക് അറിയാന്‍ പാടില്ല.. അത് പറയുമ്പോള്‍ ചെറിയമ്മയുടെ കണ്ണിലും നനവ് പടര്‍ന്നു..

പോട്ടന്നേ… ഞാന്‍ ചെറിയമ്മയെ കെട്ടിപ്പിടിച്ച് കവിളില്‍ എന്റെ കവിള്‍  അമര്‍ത്തിക്കൊണ്ട് പറഞ്ഞപ്പോള്‍ അമ്മ എന്നെ പുറകില്‍ നിന്നും പുണര്‍ന്ന്‍ എന്റെ പുറത്ത് മുഖം ചേര്‍ത്തു … ആ രണ്ട് അമ്മമാര്‍ക്കിടയില്‍ ഞാന്‍ സാന്‍വിച്ചായി…

മോനൂട്ടന്‍ പോയേന് നീയും കൂടെ ഇങ്ങോട്ട് വരാതിരുന്നാ ഞങ്ങക്കാരാടാ ഉള്ളേ… അമ്മ പതുക്കെ വിതുമ്പി…

ഈ സ്നേഹം കളഞ്ഞിട്ട് വല്ല നാട്ടിലും പോയിക്കിടക്കുന്ന എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിപ്പോയി…

മോന്‍ പോയി കുളിച്ച് ഈ മുഷിഞ്ഞതൊക്കെ മാറിയിട്ട് വാ ഞാന്‍ ചായ എടുക്കാം.. കുറച്ചു സമയം അങ്ങനെ നിന്നിട്ട് ചെറിയമ്മ എന്റെ പിടിവിടുവിച്ച്കൊണ്ട് പറഞ്ഞു… അമ്മ ആപ്പോഴും എന്നെ ചുറ്റിപ്പിടിച്ച് നില്‍ക്കുവാരുന്നു.. ഇനി ഞാന്‍ അമ്മയെ വിട്ട് പോകാതിരിക്കാന്‍ എന്നപോലെ.. പിന്നെ അമ്മയും പതുക്കെ എന്നെ വിട്ടു പിന്നെ എന്നെ തിരിച്ചു നിര്‍ത്തി എന്റെ മുഖം പിടിച്ചു നെറ്റിയില്‍ ചുമ്പിച്ച് വിട്ടിട്ട്  പതുക്കെ സാരിത്തലപ്പ് കൊണ്ട് കണ്ണ് തുടച്ചു..

മോന്‍ ചെല്ല് ആ പിള്ളേര് നിന്നെ കാണാതെ ആകെ വിഷമിച്ച് ഇരിക്കുകയാ.. നീ അവരെ ഒന്ന്‍ സമാധാനിപ്പിക്ക്..

ശരിയമ്മേ..

അതും പറഞ്ഞു ഞാന്‍ ഹാളിലേയ്ക്ക് ബാഗെടുക്കനായി നടക്കുമ്പോ ചെറിയമ്മ പുറകില്‍ നിന്ന് വിളിച്ചു പറഞ്ഞു..

ഡാ.. കുളിക്കുമ്പോ ആ താടീം കു‌ടി വടിച്ചേരേ…

പാവം.. ഞാന്‍ കെട്ടിപ്പിടിച്ചപ്പോ താടി കുത്തിക്കൊണ്ട് കാണും.. ബാഗെടുത്ത് ഞാന്‍ മുകളിലേയ്ക്ക് ചെല്ലുമ്പോള്‍  കുട്ടികളെല്ലാം മുകളിലെ സ്റ്റഡി റൂമിലിരുന്ന പഠിക്കുകയായിരുന്നു.. ഫെബ്രുവരി മാസമല്ലേ പരീക്ഷയൊക്കെ തുടങ്ങാറായിക്കാണും… എന്റെ കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ മുത്താണ് എന്നെ ആദ്യം കണ്ടത്..

ദേവേട്ടാ…….

കരഞ്ഞു വിളിച്ചുകൊണ്ട് ഓടി വന്നു അവള്‍ എന്റെ നെഞ്ചിലേയ്ക്ക് വീണു… പുറകെവന്ന  മാളുവും അങ്ങനെ തന്നെ (മാളു എന്നത് സംഗീതയുടെ വിളിപ്പേരാണ് ) രണ്ടും എന്റെ നെഞ്ചില്‍ ഒട്ടി നിന്ന് കരഞ്ഞപ്പോള്‍ ദീപുവും സച്ചിയും ശ്രീക്കുട്ടനും എന്റെ ചുറ്റും വന്നു എന്നെ പുണര്‍ന്നു.. അഞ്ച് കൂടപ്പിറപ്പുകളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങി… എന്നാല്‍ എന്റെ കണ്ണ്‍ നിറയുന്നത് എത്ര ശ്രമിച്ചിട്ടും എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍ അവരുടെ വല്യെട്ടനല്ലേ… ഞാന്‍ കരയാന്‍ പാടുണ്ടോ.. അതുകൊണ്ട് ഞാന്‍ പതുക്കെ കണ്ണ്‍ തുടച്ചു..  കുറച്ച്  നേരത്തെ തേങ്ങല്‍ ഒന്നടങ്ങിയപ്പോള്‍ ഓരോരുത്തരായി പതുക്കെ എന്നെ വിട്ടു.. പിന്നെ പരാതി പറച്ചിലായി.. ഞാന്‍ അവര്‍ക്കായി കൊണ്ടുവന്ന ചോക്ലെട്സ് എല്ലാവര്‍ക്കും കൊടുത്ത് ഓരോ ഉമ്മയും കൊടുത്ത്, പതുക്കെ അവരെ പഠിക്കാന്‍ വിട്ടിട്ട് ഞാന്‍ എന്റെ മുറിയിലേയ്ക്ക് പോന്നു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

39 Comments

Add a Comment
  1. ദേവൻ മീനത്തിൽ താലികെട്ട് ഒന്ന് ഫിനിഷ് ചെയ്ത് തരുമോ….

  2. ആർക്കും വേണ്ടാത്തവൻ

    Nalla love after marriage kadha name ariyunnavar undo…

  3. Ith polathe vere kathakall undo

  4. ക്ലൈമാക്സ് വന്നാൽ ഉടൻതന്നെ വായിക്കണം എന്ന് വിചാരിച്ച് ഞാൻ മാറ്റി നിർത്തിയ ഒരു കഥയാണ് ഇത്. ക്ലൈമാക്സ് വന്നതിൽ വളരെ സന്തോഷം. വായിച്ച് തുടങ്ങുന്നു…!❣️

    ❤️❤️❤️❤️❤️

  5. തുടക്കം സൂപ്പർ ആയിട്ടുണ്ട് … നല്ല ഫീലിംഗ് ഉള്ള രചന…. നല്ല സിറ്റുവേഷൻസ് …. നൈസ് ഫീലിംഗ്…
    അടുത്ത ഭാഗം വായിച്ചിട്ടു വരാം

  6. പൊന്നു.?

    തുടക്കം….. കൊള്ളാം.

    ????

  7. Thudakkam nannayi. Kathirikkunnu

  8. ഹായ് ദേവൻ.
    നല്ല രസമുണ്ടായിരുന്നു വായിക്കാൻ. ശരിക്കും ശ്രീമംഗലം വീട്ടിൽ എത്തിയ ഒരു ഫീൽ അനുഭവപെട്ടു. ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയ രീതി നന്നായിരുന്നു. ശരിക്കും ഒരു സിനിമ കാണുന്ന പ്രതീതി. എഴുത്തിന് ഒരു ക്ലാസിക് ടച്ച് ഉണ്ട്. എന്തായാലും ഒരു പുതുമുഖ എഴുത്തുകാരനല്ല ധാരാളം വായനയും എഴുത്തും കൈമുതലായുള്ള ആളാണെന്ന് തോന്നുന്നു. അടുത്ത ഭാഗവും ഇതേരീതിയിൽ എത്രെയും വേഗം പോരട്ടെ. ഓൾ ദി ബെസ്റ്റ്

  9. ഇഷ്ടമായി ആദ്യ ഭാഗം ദേവന്‍. നല്ല ഭംഗിയുള്ള തുടക്കം.

    1. സ്മിതയെപ്പോലെ ഒരു എഴുത്തുകാരിയുടെ അഭിപ്രായം ഒരായിരം കഥകൾ എഴുതുവാനുള്ള പ്രചോദനമാണ്.. അത്രയ്ക്ക് വിലമതിക്കാൻ ആവാത്തത്… നന്ദി പറയാൻ വാക്കുകളില്ല… എങ്കിലും നന്ദി…

      ദേവൻ

  10. സൂപ്പർ

  11. Super narration bro poratte nxt part

  12. Super.. Nalla thudakkam..

    Enth type kathayanennu manasilayilla..

  13. Thudakkam adipoli ayitunde bro ithe feel il thanne munnotu pokate. Athiakm late akkathe next part idan sramikkanm

  14. കിച്ചു..✍️

    വളരെ നന്നായിട്ടുണ്ട് ദേവൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നന്ദി കിച്ചൂ..

      രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്..

      ദേവൻ

      1. Eyuth nirthiyo

  15. Brw starting kalakke…nalla kidu story pretheekshikku??

    1. നന്ദി ഹരി…
      ഇൗ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു…

      ദേവൻ

  16. തുടക്കം കണ്ടിട്ട്..,

    “മാംസനിബന്ധമല്ല രാഗം “രീതിയിലുള്ള
    കഥയാണെന്ന് തോന്നുന്നു;

    ഇക്കാലത്ത് അവതാരകരും ആസ്വാദകരും
    കുറവാണെങ്കിലും പറയാനുളള എഴുത്തുകാരന്റെ
    മന:ശക്തിയ്ക്ക് ആശംസകൾ..??

    “”””മധുപാത്രമെങ്ങോ ഞാൻ മറന്നു പോയി
    മനസ്സിലെ ശാരിക പറന്നുപോയി..
    വിദൂരതീരങ്ങളെ അവളെ കണ്ടോ..””””?
    പാടേണ്ടിവരുമോ നമ്മുടെ നായകന്..!?

    1. Thank you for your comment

      എന്നാലും മുൻവിധി വേണ്ട pk… ഞാൻ കുറച്ച് ട്വിസ്റ്റും കരുതി വച്ചിട്ടുണ്ട്..

      ദേവൻ

  17. വാൻ ഹെൽസിംഗ്

    അടിപൊളി നല്ല തുടക്കം

    1. Thank you…

      പിന്നെ വാൻ ഹെൽസിങ് എന്റെ എക്കാലത്തെയും പ്രിയ നായകനാണ്… ആ പേരുകാരൻ ഒരഭിപ്രായം പറഞ്ഞാൽ അതിലും വലിയ ഒരു അംഗീകാരം ഉണ്ടോ…
      ഞാൻ കൃതാർഥൻ ആയി..

      ദേവൻ

  18. Dark knight മൈക്കിളാശാൻ

    തുടക്കം നന്നായിട്ടുണ്ട്. അസുരനും RDX ഉം പറഞ്ഞ പോലെ, ഒരു തേപ്പ് മണക്കുന്നുണ്ട്, കേട്ടോ.

    1. പ്രതികരണത്തിന് നന്ദിയുണ്ട് ആശാനെ…
      അടുത്ത ഭാഗങ്ങളിൽ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം…

      ദേവൻ

      1. രാജാവിന്റെ മകൻ

        ദേവൻ സ്വന്തം ശൈലി പിടിക്കൂ… ഇത്‌ തന്നെ നന്നായിട്ടുണ്ട് കൂടുതൽ നന്നാക്കാൻ നോക്കണ്ട കാരണം ഇത്‌ തന്നെ ബെസ്റ് ആണ്‌ താങ്കളുടെ പോയിന്റ് ഓഫ് വ്യൂ ഇൽ കഥ പറയു…. തേപ്പായാലും തീവ്രപ്രണയം മായാലും ഞങ്ങൾ ആസ്വദിക്കും…. ഇത്‌ പോലെ തുടർന്നാൽ മതി….. ഇടക്കൊക്കെ നല്ല നല്ല പ്രണയകഥകൾ കൂടി കിട്ടുമ്പോളേ ഞങ്ങൾക്കും സുഖമുള്ളു….. കമ്മെന്റ്സ് നോക്കി കഥയുടെ ശൈലി മാറ്റരുത് അത് എഴുത്തിനെ തളർത്തും…. നിങ്ങൾ പറയു എന്തായാലും അതറിയാൻ ഞങ്ങൾ ഇവിടെ ഉണ്ട്….തളർത്തില്ല ഒരിക്കലും….. കൂട്ടുകാരാ

        1. വളരെ നന്ദി രാജകുമാരൻ… ഇതൊരു സംഭവകഥയാണ്.. അതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഇല്ലാതെ എന്റെ വായനക്കാർ ഇതാസ്വദിക്കണം…

          ദേവൻ

  19. തുടക്കം കൊള്ളാം. കണ്ടിട്ട് ആതിയുടെ വക ഒരു തേപ്പ് മണക്കുന്നു. ബാക്കി കൂടി പോരട്ടെ.

    1. Thank you bro..
      അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട്..

      ദേവൻ

  20. തുടക്കം നന്നായിട്ടുണ്ട്, ഇത് ഏത് കാറ്റഗറിയിൽ പെടുന്നതാണെന്ന് മനസ്സിലാവുന്നില്ല. ആദിയുടെ ഒരു cheatingന് ചാൻസ് കാണുന്നുണ്ടല്ലോ വരുണുമായി.അതോ നായകനുമായി pure love ആണോ?

    1. കാറ്റഗറി പ്രണയം തന്നെയാണ് rashid.. പിന്നെ പ്രണയം പൂർണമാകുന്നത് പ്രണയനഷ്ടം കൂടി ഉണ്ടാകുമ്പോൾ ആണല്ലോ…

      ദേവൻ

      1. അപ്പോ ഒരു ട്രാജഡി പോലെ ആവും അവസാനം ല്ലേ, ആദിയുടെ cheatingum തീരുമാനം ആയി, ഇനി എപ്പോ എങ്ങനെ എന്ന് അറിഞ്ഞാൽ മതി

  21. തുടക്കം ഗംഭീരം.

    1. Thank you bro…

  22. തുടക്കം ശരിക്കും പൊളിച്ചു ബ്രോയ്‌.നല്ലൊരു പ്രണയ കഥ പ്രദിക്ഷിക്കുന്നു.’അമ്മ അനിയത്തി അവരെ ഒക്കെ സെക്സിൽ നിന്നു ഒഴിവാക്കാനെ ബ്രോയ്‌.waiting for next part

    1. ദേവൻ

      Thank you Akshay,

      അമ്മയെയും പെങ്ങളെയും ഒക്കെ ഭോഗ തൃഷ്ണയോട് കാണുന്ന ആളുകളോട് എനിക്കും പുച്ഛമാണ്…

  23. തുടക്കം കൊള്ളാം… ആദി മിക്കവാറും അവനെ മൂഞ്ചിക്കും ?

    1. നോക്കാം ..???

Leave a Reply

Your email address will not be published. Required fields are marked *