ദേവരാഗം 13 [ദേവന്‍] 1235

“…നമുക്ക് നാളെ പോവാം ദേവേട്ടാ.. എനിക്കിവിടം ഒട്ടും കംഫര്‍ട്ടബിളല്ല..” അവള്‍ കൈകള്‍ കൂട്ടിത്തിരുമ്മി ചൂടാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..

“…ചിറ്റപ്പന്റെ പെരുമാറ്റംകൊണ്ടാണെങ്കില്‍ അതിനി ഉണ്ടാവില്ല… അതല്ല ക്ലൈമറ്റിന്റെ പ്രോബ്ലമാണെങ്കില്‍ രാവിലെ നമുക്ക് പോവാം..”

“..ചിറ്റപ്പന്റെ പെരുമാറ്റം ദേവേട്ടനും ശ്രദ്ധിച്ചൂല്ലേ…?? ചിറ്റപ്പന്‍ മാത്രല്ല പലരും… എനിക്കെന്തോ പേടിയാവുന്നു ദേവേട്ടാ…”

“..ഞാനടുത്തുള്ളപ്പോ താന്‍ എന്നെ മാത്രം പേടിച്ചാ മതീടി അമ്മിണീ..”

“…ഉം.. ചിറ്റപ്പന്റെ കൈ ഒടിഞ്ഞു കാണും അമ്മാതിരി പിടിയല്ലേ പിടിച്ചേ.. പിന്നെയാ പളനീടെ രണ്ടു പല്ലും പോയിട്ടൊണ്ട്… പാവം…” നിലത്തു വീണുകിടന്ന ചെമ്പകപ്പൂ പെറുക്കിയെടുത്ത് മണത്തുനോക്കുന്നതിനിടയില്‍ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞ അവളുടെ മുഖത്തൊരു കള്ളച്ചിരി ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു..

“…ങ്ങ്ഹേ…!! നീയിതെങ്ങനെ അറിഞ്ഞു…??”

“…ദേവേട്ടനെ കാണാഞ്ഞ് വിളിക്കാന്‍ അങ്ങോട്ട്‌ വന്ന ഞാന്‍ കാണുന്നത് ആ പാവം പളനി ചവിട്ടു കൊണ്ട് വീഴുന്നതാ.. എന്താ സംഭവംന്ന് നിക്കാദ്യം മനസ്സിലായില്ല… പിന്നെ നിങ്ങടെ സംസാരങ്കേട്ടപ്പൊ മനസ്സിലായി.. ന്നാലും ചിറ്റപ്പനല്ലേ… കൈയെങ്ങാനും ഒടിഞ്ഞാരുന്നേ ചിറ്റോട് എന്ത് പറയുവാരുന്നു..??”

“…ഹേയ് ഒടിയുവൊന്നൂല്ല… പിന്നെ അയാക്ക് പെണ്ണുങ്ങളെ കാണുമ്പോ ഈ എളക്കമൊള്ളതാ… പിന്നെ ചിറ്റേനെ പേടീം.. ഒടിഞ്ഞാലും വല്ലോടത്തും തട്ടി വീണതാന്നു പുള്ളി തന്നെ പറഞ്ഞോളുവാരുന്നു…” രണ്ടാളും ചിരിച്ചു. അവളുടെ മുഖത്തെ ശങ്കാഭാവം ഒഴിഞ്ഞു..

“..ദേവേട്ടാ.. അജുവേട്ടന്റെ എന്തെങ്കിലും വിവരം കിട്ടിയോ…?? ചെമ്പകപ്പൂ ഒരെണ്ണം വിരലുകള്‍കൊണ്ട് പമ്പരംപോലെ കറക്കിക്കൊണ്ട് അവള്‍ ചോദിച്ചു..

“..ഉം… ഞാനത് പറയാനിരിക്കുവാരുന്നു.. സത്യത്തില്‍ ചിറ്റ വിരുന്നിനെന്നും പറഞ്ഞു വിളിച്ചപ്പോ പോന്നതും അതോര്‍ത്താ.. വീട്ടില് വച്ച് ഒന്നും സംസാരിക്കാന്‍ അവസരമില്ലല്ലോ..??”

“..അജുവേട്ടന്‍ എവിടെയാ ള്ളത്..??” അവളില്‍ ആകാംഷ..

“..എവിടെയാണെന്ന് വിവരമൊന്നുമില്ല.. ബട്ട്…!! താന്‍ ടെന്‍ഷനാവണ്ട.. തന്റെ അജുവേട്ടന്‍ തിരിച്ചുവരും.. ഇനി മൂന്നാഴ്ച്ച കൂടിയേ അവന് ലീവുള്ളൂ… അത് തീരുന്നതിനു മുന്‍പ് എന്തായാലുമവന്‍ വരും..  കാരണം ഇപ്പോഴത്തെ ജോലി വേണ്ടാന്ന് വെയ്ക്കാന്‍ മാത്രം മണ്ടനല്ലവന്‍.. ഞാനറിഞ്ഞതൊക്കെ സത്യമാണെങ്കില്‍ അവന്‍ വരുമ്പോള്‍ കല്യാണം വേണ്ടന്നു വച്ചിട്ടു പോകുന്നിടത്തു വരെ അവനെകൊണ്ടുചെന്നെത്തിച്ച അവന്റെ പ്രശ്നങ്ങള്‍ തീര്‍ത്ത് നിങ്ങളെ ഞാന്‍ ഒരുമിപ്പിക്കും..”  ഞാന്‍ പറഞ്ഞത് കേട്ട് അനു തെളിമയില്ലാതെ പുഞ്ചിരിച്ചു.. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു..

“..ദേവേട്ടാ…!! അജുവേട്ടന്‍ തിരിച്ചു വരുമ്പോള്‍ ഞാന്‍ പോയിക്കഴിഞ്ഞാല്‍ ദേവേട്ടന്‍ ആദിയെ കല്യാണം കഴിക്കുവോ..??” അജുവിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷ പ്രതീക്ഷിച്ച ഞാന്‍ അവളുടെ ചോദ്യത്തിന് മുന്‍പില്‍ മൌനിയായി.. അനുവിനൊപ്പമുള്ള യാത്രയും… ഈ അന്തരീക്ഷവുമെല്ലാം  അനുവിനെ നഷ്ടപ്പെടാന്‍ പോകുന്നുവെന്ന ചിന്ത മറന്ന് മനസ്സിനെ തണുപ്പിച്ചിരുന്നു… അവളുടെ ചോദ്യം വീണ്ടും ഉള്ളിലെ കനലിലേയ്ക്ക് തെള്ളിയെറിഞ്ഞു…

“..ഇല്ല..” ഒറ്റവാക്കില്‍ ഉത്തരമൊതുക്കി ഞാന്‍ വിദൂരതയിലേയ്ക്ക് നോക്കിയിരുന്നു.. അകലെ മലമടക്കുകള്‍ക്കിടയില്‍ നിലാവ് പ്രഭചൊരിയുന്നു… താഴെ മഞ്ഞിന്റെ കരിമ്പടത്തിനടിയില്‍ നിദ്രയെഭോഗിക്കുന്ന താഴവാരം.. ആ മനോഹര ദൃശ്യങ്ങള്‍പോലും  എന്റെ മനസ്സിലെ തീ കെടുത്തിയില്ല..

ഹമീംസാറിന്റെ മുന്നില്‍പ്പോലും എന്നെ കുറ്റവാളിയാക്കിയ അനുവിനോട് ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ ചാരിതാര്‍ത്ഥ്യത്തോടെ അജുവിനെക്കുറിച്ച് അറിഞ്ഞതെല്ലാം വിവരിച്ച് കേള്‍പ്പിച്ച്.. അവസാനം അവളുടെ ആഗ്രഹപ്രകാരമുള്ള ഒരു ജീവിതം സമ്മാനിക്കുന്ന ഹീറോ പരിവേഷം സ്വയമണിയാന്‍ നിന്ന ഞാന്‍ വാക്കുകളില്ലാതെ ഉരുകി.. കാരണം അനു പോകുന്നതോടെ എന്റെ പഴയ പ്രശ്നങ്ങള്‍ എനിക്ക് നേരെ വീണ്ടും യുദ്ധത്തിനു വരും.. ആ ബോധം എന്റെ മനസ്സിനെ നേരിപ്പോടാക്കി.. എന്റെ മുഖത്ത് നിരാശ പടരുമ്പോള്‍ അനു പറഞ്ഞുകൊണ്ടിരുന്നു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

198 Comments

Add a Comment
  1. ???

    ❤️❤️❤️❤️❤️

  2. ഒരുപാട് മാസങ്ങൾക്കു ശേഷം വീണ്ടും വായിച്ചു, ഇനിയും വായിക്കും, അനു ദേവനോടുള്ള പ്രേമം തുറന്നു പറയുന്ന രംഗവും, അവർ തമ്മിൽ കട്ടിലിൽ വെച്ചുള്ള സംഭാഷണങ്ങളും എല്ലാം, എല്ലാം വായിച്ചാലും വായിച്ചാലും മതി വരില്ല, ഞാൻ ഏറ്റവും അധികം പ്രാവശ്യം വായിച്ച പാർട്ട്‌ ആണ് 13, പ്രതേകിച്ചു എൻഡിങ്….! മാജിക്കൽ.. ???

  3. Hai.. ഇതിന്റെ ബാക്കി പാർട് എവിടെ.. ഒന്നു പെട്ടന്ന് നോക്കു

  4. Deva bakki enna vanne ennelum para

    1. ♥ദേവൻ♥

      സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…

      1. Devan bro kathhirunnu maduthu … vegam next part eidumo

  5. 13 ദിവസം കഴിഞ്ഞു. ഒരുദിവസം നാലുനേരം നോക്കും പുതിയ പാർട്ട്‌ വന്നോന്നു.ഇനി ഈപ്രവർത്തി എത്ര ദിവസം തുടരേണ്ടി വരും

    1. Ennepole appo vere alakkarum ondallae

  6. നിങ്ങളും പറ്റിക്കുവാണോ ദേവൻ ബ്രോ

    1. ♥ദേവൻ♥

      ഒരിക്കലുമില്ല അക്ഷയ്… ചില സമയത്ത് കാര്യങ്ങളുടെ കണ്ടറോൾ നമ്മുടെ കൈയിലല്ലാതെ വരും.. ഞാനും ഇപ്പോ അങ്ങനെയൊരു അവസ്ഥയിലാ ബട്ട് അടുത്ത ഭാഗം സബ്ബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

      ദേവൻ

      1. Hff avasana pages ?❤️???

        Ente monee ❤️❤️❤️

  7. Adutha bhagam vegam varumo

  8. Ini ennuvare wait cheyyanam

  9. ഇന്നെങ്കിലും വരുമോ അടുത്ത പാർട്ട്

  10. കട്ട വെയ്റ്റിങ് ബ്രോ ..

    പൊളിച്ചു……. 13 ഭാഗവും

  11. Next part eppozha

  12. പതിമൂന്നാം പാർട്ടി നുശേഷം 12 ദിവസമായി കാത്തിരിക്കുന്നു. അടുത്ത ഭാഗം ഒന്ന് പെട്ടെന്ന് അപ്‌ലോഡ് ചെയ്യു എൻറെ പൊന്നു ദേവേട്ടാ I am waiting ?

  13. ദേവൻ ബ്രോ ഇന്നെങ്കിലും ഒന്നു ഇടാൻ ശ്രമിക്കുക കാത്തിരുന്നു മടുത്തു??

  14. Deva katta waiting

Leave a Reply

Your email address will not be published. Required fields are marked *