ദേവരാഗം 13 [ദേവന്‍] 1235

“…ദേവേട്ടന് കഴിയില്ല.. നിക്കറിയാം… കാരണം യാതൊരു തെറ്റും ചെയ്യാതെ, സ്നേഹിച്ച് കാത്തിരുന്നിട്ടും അവള്‍ ദേവേട്ടനെ ചതിക്കുവാരുന്നു.. എല്ലാവരുടെയും മുന്നില്‍ ദേവേട്ടനെ കഴിവ് കെട്ടവനായിക്കാണിച്ച് കുറ്റപ്പെടുത്തി അവള്‍ സ്വന്തം തെറ്റിനെ ന്യായീകരിക്കുവാരുന്നു.. അല്ലേ…?? മനസ്സില്‍ അവളോട്‌ എത്രന്നെ ഇഷ്ടണ്ടായാലും ഒരിക്കല്‍ ചെയ്ത ചതി ദേവേട്ടനു മറക്കാന്‍ പറ്റില്ലാല്ലേ..” ഞാന്‍ തലയാട്ടി..

“..അപ്പോപ്പിന്നെ അജുവേട്ടന്‍ തിരിച്ചുവന്നാ ഞാന്‍ പോണോന്ന് ദേവേട്ടന്‍ എന്തിനാ പറയുന്നേ..?? ആദി ദേവേട്ടനോട് ചെയ്തപോലെ തന്നെയല്ലേ അജുവേട്ടന്‍ എന്നോടും എന്റെ വീട്ടുകാരോടും ചെയ്തെ..?? സ്വന്തം തെറ്റുകളും പ്രശ്നങ്ങളും മറയ്ക്കാന്‍ എന്നെയും എന്റെ വീട്ടുകാരെയും, വിളിച്ചു വരുത്തിയ അതിഥികളുടെ മുന്നില്‍ നാണം കെടുത്തി ഒളിച്ചോടിയതല്ലേ  അജുവേട്ടന്‍..?? എന്നാ ദേവേട്ടനോ..?? എന്റെയും വീട്ടുകാരുടെയും വിഷമം കണ്ട് എന്നെ ജീവിതത്തിലേയ്ക്ക് സ്വീകരിച്ചയാളല്ലേ.. കല്യാണം കഴിഞ്ഞ പെണ്ണായിരുന്നിട്ടും ഞാനിപ്പോഴും കന്യകയായിരിക്കണത് എനിക്കിഷ്ടമില്ലാതെയാ ഈ കല്യാണം നടന്നേന്നുള്ള ദേവേട്ടന്റെ  തോന്നലുകൊണ്ടല്ലേ..?? സ്വന്തം കാര്യംപോലും മറന്ന് എനിക്ക് വേണ്ടിയല്ലേ ഇത്രയും ദിവസം സ്വന്തം വീട്ടില്‍ ഒരഭയാത്രിയെപ്പോലെ ദേവേട്ടന്‍ ജീവിച്ചത്..?? അങ്ങനെയുള്ള എന്റെ ദേവേട്ടനെ വിട്ട് അയാള് വന്നുവിളിച്ചാല്‍ ഞാന്‍ പോവുവോ ദേവേട്ടാ..?? ഇത്രേം ദിവസായിട്ടും ദേവേട്ടനെന്നെ മനസ്സിലായില്ലാല്ലേ..??” എന്റെ മുന്നില്‍ വന്നുനിന്ന് എന്റെ മുഖം കൈക്കുമ്പിളില്‍ എടുത്ത് അവള്‍ പറയുന്നത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഞാനാ കണ്ണുകളില്‍ നോക്കി.. മഷിയെഴുതിയ മിഴികളില്‍ ഉറവപൊട്ടുന്ന നീര്‍ക്കണങ്ങള്‍…  മനസ്സില്‍ രൂപം കൊള്ളുന്ന ആയിരം ചോദ്യങ്ങള്‍.. പക്ഷേ നാവിനു വീണ്ടും തളര്‍ച്ച.. ഞാന്‍ അവളുടെ പിടിവിടുവിച്ച് എഴുന്നേറ്റ് നിന്നു.. എന്റെ ഭാവം കണ്ട് അനു എന്റെ മുഖത്ത് നോക്കാതെ ചെമ്പകത്തിന്റെ ചോട്ടിലേയ്ക്ക് മാറി നിന്ന് തുടര്‍ന്നു..

“…ദേവേട്ടന്‍ കരുതുന്നപോലെ ഞാനും അജുവേട്ടനും തമ്മില്‍ പ്രണയമൊന്നും ഉണ്ടാരുന്നില്ല.. പക്ഷേ ദേവേട്ടന്‍ അങ്ങനെ കരുതിയപ്പോള്‍ തിരുത്താതിരുന്നത് അജുവേട്ടന്‍ എന്തിനെന്നെ വേണ്ടാന്ന് വെച്ചൂന്ന്‍ എനിക്കറിയണാരുന്നു.. അതില്‍ ദേവേട്ടന് ഒരുപങ്കുമില്ലാന്നു എനിക്കുറപ്പാക്കണാരുന്നു…. അജുവേട്ടന്‍ എന്നെ പ്രണയിച്ചിരിക്കാം… അറീല്ല.. പക്ഷേ എന്റെ ജീവിതത്തില്‍ ഇന്നേവരെ ആരോടും അങ്ങനെയൊരു തോന്നല്‍ നിക്കുണ്ടായിട്ടില്ല.. പേടിയായിരുന്നു നിക്കെല്ലാരേം.. സ്കൂളിലൊക്കെ പഠിക്കുമ്പോള്‍ പലരും ന്റെ പുറകെ ഇഷ്ടാന്നും പറഞ്ഞു വന്നിട്ടുണ്ട്.. അന്നൊക്കെ ഞങ്ങളെ പട്ടാളച്ചിട്ടയില്‍ വളര്‍ത്തുന്ന എക്സ്-സര്‍വ്വീസ്മാന്‍ കൂടിയായ അച്ഛനെപ്പേടിച്ച് ആണ്‍പിള്ളേരെ നോക്കാന്‍കൂടി പേടിയാരുന്നു.. പിന്നെ പ്ലസ്ടുന് എനിക്കൊപ്പം പഠിച്ചിരുന്ന ന്റെ കൂട്ടുകാരി ശാരിയുടെ ദുരന്തം… അവളെ പ്രണയിച്ച് ആവശ്യം കഴിഞ്ഞപ്പോ വലിച്ചെറിഞ്ഞ വരുണ്‍ എന്ന നിക്രുഷ്ടനോടുള്ള ദേഷ്യം… ഞാന്‍ ആണുങ്ങളെ വെറുക്കാന്‍ കാരണായി.. അതോണ്ടാ അജുവേട്ടന്‍ ഇഷ്ടാണെന്ന് വന്നു പറഞ്ഞപ്പോ വീട്ടുകാരോട് ചോദിക്കാന്‍ പറഞ്ഞത്.. അതോടെ ശല്യമുണ്ടാവില്ലാന്നു കരുതി.. പിന്നെ വീട്ടീവന്ന് ചോദിച്ച് വീട്ടുകാര് തീരുമാനിച്ചപ്പോ.. എല്ലാ പെണ്‍കുട്ടികളെയുംപോലെ ഞാനും വീട്ടുകാരുടെ ഇഷ്ടത്തിനു സമ്മതിച്ചു… അല്ലാതെ ഞാ..”

“..താന്‍ ചിന്മയവിദ്യാനികേതനിലാണോ പ്ലസ്ടു പഠിച്ചത്…??” ഞാന്‍ ഇടയ്ക്ക് കയറി.. അതുവരെയുണ്ടായിരുന്ന തോന്നലുകള്‍ വിട്ട്.. അവള്‍ പറഞ്ഞു വരുന്നവയില്‍ എന്റെ ജീവിതാനുഭവങ്ങളുമായുള്ള യാദൃച്ചികതയില്‍ എന്റെ മനസ്സുടക്കി..

“..അതേ.. എന്താ ദേവേട്ടാ…??”

“..താന്‍ കോളേജില്‍ ആദിക്കൊപ്പമല്ലേ പഠിച്ചത്..??”

“..അല്ല.. ഞാന്‍ മീനുചേച്ചി പഠിച്ച കോളേജിലാ പഠിച്ചത്.. എന്തേ..??”

“..താനീപ്പറയുന്ന വരുണ്‍ പിന്നീട് ഏത് കോളേജിലാ പഠിച്ചതെന്ന് തനിക്കറിയോ..??”

“..ഇല്ല.. വരുണിനെ ദേവേട്ടനറിയോ..??”

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

198 Comments

Add a Comment
  1. ???

    ❤️❤️❤️❤️❤️

  2. ഒരുപാട് മാസങ്ങൾക്കു ശേഷം വീണ്ടും വായിച്ചു, ഇനിയും വായിക്കും, അനു ദേവനോടുള്ള പ്രേമം തുറന്നു പറയുന്ന രംഗവും, അവർ തമ്മിൽ കട്ടിലിൽ വെച്ചുള്ള സംഭാഷണങ്ങളും എല്ലാം, എല്ലാം വായിച്ചാലും വായിച്ചാലും മതി വരില്ല, ഞാൻ ഏറ്റവും അധികം പ്രാവശ്യം വായിച്ച പാർട്ട്‌ ആണ് 13, പ്രതേകിച്ചു എൻഡിങ്….! മാജിക്കൽ.. ???

  3. Hai.. ഇതിന്റെ ബാക്കി പാർട് എവിടെ.. ഒന്നു പെട്ടന്ന് നോക്കു

  4. Deva bakki enna vanne ennelum para

    1. ♥ദേവൻ♥

      സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…

      1. Devan bro kathhirunnu maduthu … vegam next part eidumo

  5. 13 ദിവസം കഴിഞ്ഞു. ഒരുദിവസം നാലുനേരം നോക്കും പുതിയ പാർട്ട്‌ വന്നോന്നു.ഇനി ഈപ്രവർത്തി എത്ര ദിവസം തുടരേണ്ടി വരും

    1. Ennepole appo vere alakkarum ondallae

  6. നിങ്ങളും പറ്റിക്കുവാണോ ദേവൻ ബ്രോ

    1. ♥ദേവൻ♥

      ഒരിക്കലുമില്ല അക്ഷയ്… ചില സമയത്ത് കാര്യങ്ങളുടെ കണ്ടറോൾ നമ്മുടെ കൈയിലല്ലാതെ വരും.. ഞാനും ഇപ്പോ അങ്ങനെയൊരു അവസ്ഥയിലാ ബട്ട് അടുത്ത ഭാഗം സബ്ബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

      ദേവൻ

      1. Hff avasana pages ?❤️???

        Ente monee ❤️❤️❤️

  7. Adutha bhagam vegam varumo

  8. Ini ennuvare wait cheyyanam

  9. ഇന്നെങ്കിലും വരുമോ അടുത്ത പാർട്ട്

  10. കട്ട വെയ്റ്റിങ് ബ്രോ ..

    പൊളിച്ചു……. 13 ഭാഗവും

  11. Next part eppozha

  12. പതിമൂന്നാം പാർട്ടി നുശേഷം 12 ദിവസമായി കാത്തിരിക്കുന്നു. അടുത്ത ഭാഗം ഒന്ന് പെട്ടെന്ന് അപ്‌ലോഡ് ചെയ്യു എൻറെ പൊന്നു ദേവേട്ടാ I am waiting ?

  13. ദേവൻ ബ്രോ ഇന്നെങ്കിലും ഒന്നു ഇടാൻ ശ്രമിക്കുക കാത്തിരുന്നു മടുത്തു??

  14. Deva katta waiting

Leave a Reply

Your email address will not be published. Required fields are marked *