“..ഉം… ആദിയുടെ കാമുകനെപ്പറ്റിപ്പറഞ്ഞപ്പോ മീനുവോ വാവയോ പേര് പറഞ്ഞില്ലേ..??” അപ്പോഴാണ് അവളാക്കാര്യം ഓര്‍ക്കുന്നത്.. നീര്‍ക്കണങ്ങള്‍ നിറഞ്ഞ മിഴിവിടര്ന്നു.. ആശ്ചര്യഭാവം.. ഞങ്ങള്‍ക്കിടയില്‍ തണുപ്പിനൊപ്പം മൌനം വന്നു നിറഞ്ഞു..
“..ദേവേട്ടാ… ഞാനൊരു പാവം നാട്ടുമ്പുറത്തുകാരിപ്പെണ്ണാ.. ഒരു സാധാരണ കര്‍ഷകന്റെ മോള്.. താലികെട്ടിയ പുരുഷനെ ദൈവമായി കാണണോന്നാ എന്റെ അച്ഛനുമമ്മേം പഠിപ്പിച്ചിട്ടുള്ളത്.. ദേവേട്ടന്റെ താലി ഈ കഴുത്തില്‍ വീണ നിമിഷം മുതല്‍ ഞാന്‍ ദേവേട്ടന്റെ പെണ്ണാ.. ന്നാലും അതിമോഹോന്നൂല്ല.. ശ്രീമംഗലത്തെ ഈ രാജകുമാരന്റെ ഭാര്യയാവാനുള്ള അര്‍ഹത നിക്കില്ലാന്നറിയാം.. ന്നാലും ഒരുപാടിഷ്ടാ.. വിശ്വാസാ… ന്നാലും ഞാമ്പൊക്കോളാം.. ദേവേട്ടന് വേറെ വല്യവീട്ടിന്ന് നല്ലൊരു പെണ്ണിനെ കെട്ടി സുഖായിട്ട് ജീവിച്ചോ..??” നിയന്ത്രിക്കാനാവാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളെ തുടയ്ക്കാന്‍പോലും ശ്രമിക്കാതെ എന്റെ മുന്നില്‍ തലകുനിച്ചു നിന്ന് അവള് തുടര്‍ന്നു.. ഈ ലോകം മുഴുവന്‍ കൈപ്പിടിയിലൊതുങ്ങിയ സന്തോഷത്തിനിടയിലും എന്നെ ഇത്രയും ദിവസം വട്ടം കറക്കിയ ഈ കള്ളിപ്പൂങ്കുയിലിന്റെ കുമ്പസാരം ഞാന്‍ കേട്ട് നിന്നു.. എന്റെ നേരെയോന്നു മുഖമുയര്‍ത്തി നോക്കിയിരുന്നെങ്കില്‍ അവളോടുള്ള മുഴുവന്‍ പ്രണയവും നിറഞ്ഞു നിന്നിരുന്ന എന്റെ മുഖം അവള്‍ക്ക് കാണാമായിരുന്നു.. എന്നാല്‍ എന്റെ മുഖത്ത് നോക്കാന്‍ ധൈര്യമില്ലാതെ അവള് താലിയില്‍ പിടിച്ച് മുഖം കുനിച്ചു നിന്നു..
“…എന്നാ ഈ താലിമാത്രം ഞാന്തരില്ല… ഇതുമാത്രം നിക്ക് വേണം..കുറച്ചു ദിവസേലും ന്റെ ദേവേട്ടന്റെ ഭാര്യാരുന്നൂന്നുള്ള ഓര്‍മ്മയ്ക്കെങ്കിലും…” ഞാനവളുടെ താടിയില്പിടിച്ചുയര്ത്തി..
“..അങ്ങനെ പോവാന്‍ ഞാന്‍ നിന്നെ വിട്ടില്ലെങ്കിലോ..??” കേട്ടത് വിശ്വസിക്കാനാവാതെ അവളൊരു നിമിഷം എന്റെ കണ്ണുകളില്‍ നോക്കി നിന്നു..
“..എനിക്ക് വേണം ഈ അമ്മിണിക്കുട്ടിയെ…”
“…ദേവേട്ടാ…” അവള് പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ മാറില്‍ വീണു… എന്റെ കണ്ണുകളും നിറഞ്ഞു.. മരംകോച്ചുന്ന തണുപ്പിലും മനസ്സ് വല്ലാതെ ചൂടുപിടിച്ചിരുന്നു… എന്റെ കൈകള്ക്കുതാഴെ വട്ടംപിടിച്ച് അനു എന്റെ നെഞ്ചില്‍ മുഖമിട്ടുരച്ച് തേങ്ങിക്കരഞ്ഞു… അടര്‍ത്തി മാറ്റാനും, ആ മുഖമൊന്നുയര്ത്താനും സമ്മതിക്കാതെ ഇറുകെ പുണര്‍ന്നു നിന്നു… ഞാനവളെയുംകൊണ്ട് ആ മരക്കസേരയില്‍ ഇരുന്നു.. അവളെന്റെ മടിയില്‍ കനത്ത നിതംബമമര്‍ത്തി വിലങ്ങനെയിരുന്ന് ഒരു കുഞ്ഞെന്നപോലെ ഇടത്തേതോളില്‍ മുഖമമര്ത്തിയിരുന്ന് ഏങ്ങലടിച്ചു… ഇടയ്ക്ക് എന്തോ ആലോചിച്ചിട്ടെന്നപോലെ കഴുത്തിന്റെ വശത്ത് ആ പൂവധരങ്ങള്‍ മുത്തമിട്ടു..
“…അതേ…!! തണുപ്പ് സഹിക്കാന്‍ പറ്റാതായിതുടങ്ങി… തണുത്തൊരു കാറ്റടിച്ചാല്‍ നാല് ദിവസം പനിക്കുന്ന ദേഹാ തന്റെ… എണീക്ക് നമുക്കകത്ത് പോവാം…”
“…ന്നെ എടുക്ക്… അന്ന് ആശൂത്രീല് കൊണ്ടോയോലെ…” മുഖമുയര്‍ത്താതെ മര്‍മരമായി മൊഴിഞ്ഞിട്ടു വീണ്ടും തോളില്‍ മുഖമമര്‍ത്തി കണ്ണടച്ചു..
“..ഹും..” ഞാനവളെ എടുത്തുകൊണ്ടുപോയി കട്ടിലില്‍ കിടത്തി.. നടക്കുമ്പോള്‍ എന്റെ കൈകളില്‍ മലര്‍ന്നു കിടന്ന ആ കള്ളിപ്പെണ്ണിനു നാണം… എന്റെ കണ്ണുകളെ നേരിടാനാവാതെ അവള് ഇറുക്കിയടച്ചു കിടന്നു.. കട്ടിലില്‍ കിടത്തി എഴുന്നേല്ക്കാന് തുടങ്ങിയതും കഴുത്തില്‍ ചുറ്റിയ കൈകള്‍ താഴേക്കു വലിച്ചു.. ആ പവിഴച്ചുണ്ടുകള്‍ വിറയ്ക്കുന്നു.. കൊതിമൂത്ത് ഞാനാ ചാമ്പക്കകളില് ചുണ്ടമര്ത്താനടുത്തു..
“..ങ്ങ്ഹും.. വേണ്ട.. നിക്കിഷ്ടല്ല..” അവള് തലവെട്ടിച്ചു.. അധരപാനം ഇഷ്ടമല്ലാത്ത പെണ്ണുങ്ങളും ഭൂമിയിലുണ്ട് എന്നത് പുതിയ പാഠമായിരുന്നു..
എന്റെ ചുടുനിശ്വാസമടിച്ച് ചുവന്നു തുടുത്ത കവിളില്‍ ഞാന്‍ അമര്‍ത്തി ചുംബിച്ചു.. ചുണ്ട് തരാത്തതിന്റെ വാശിയില്‍ എന്റെ ചുണ്ടുകള്‍ ആ തുടുത്ത മുഖം മുഴുവന്‍ മേഞ്ഞു നടന്നു.. കവിളില്‍.. ഇറുക്കിയടച്ച നീളന്കണ്ണുകളില്.. നെറ്റിത്തടത്തിലെ കുരുന്നുപൊട്ടില്.. കുറുനിരയിലെ കുങ്കുമച്ഛായയയില്.. നീണ്ടുരുണ്ട മൂക്കിന് തുമ്പില്‍.. കുരുന്നുസ്വര്ണ്ണരോമങ്ങള് പൊടിച്ചു നില്ക്കുന്ന മീശയില്‍.. ചുണ്ടിനു താഴെ താടിയില്‍… ട്രിംചെയ്ത് നിര്‍ത്തിയ എന്റെ താടിമീശരോമങ്ങള് പോലും ആ പൂര്‍ണ്ണേന്ദു മുഖത്തെ ഓരോ കണികയേയും പരിചയപ്പെടാന്‍ തിടുക്കം കാട്ടി… ചെയ്തതെല്ലാം പിന്നെയും പിന്നെയും ആവര്‍ത്തിച്ച് അവളെ പുളകത്തില്‍ ആറാടിച്ചിരുന്ന ഞാന്‍ അവള്‍ക്കിഷ്ടമല്ല എന്ന് പറഞ്ഞ അധരങ്ങളെ മാത്രം ഒഴിവാക്കി..
???
❤️❤️❤️❤️❤️
ഒരുപാട് മാസങ്ങൾക്കു ശേഷം വീണ്ടും വായിച്ചു, ഇനിയും വായിക്കും, അനു ദേവനോടുള്ള പ്രേമം തുറന്നു പറയുന്ന രംഗവും, അവർ തമ്മിൽ കട്ടിലിൽ വെച്ചുള്ള സംഭാഷണങ്ങളും എല്ലാം, എല്ലാം വായിച്ചാലും വായിച്ചാലും മതി വരില്ല, ഞാൻ ഏറ്റവും അധികം പ്രാവശ്യം വായിച്ച പാർട്ട് ആണ് 13, പ്രതേകിച്ചു എൻഡിങ്….! മാജിക്കൽ.. ???
Same?
Hai.. ഇതിന്റെ ബാക്കി പാർട് എവിടെ.. ഒന്നു പെട്ടന്ന് നോക്കു
Deva bakki enna vanne ennelum para
സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ…
Thank you
Devan bro kathhirunnu maduthu … vegam next part eidumo
K
13 ദിവസം കഴിഞ്ഞു. ഒരുദിവസം നാലുനേരം നോക്കും പുതിയ പാർട്ട് വന്നോന്നു.ഇനി ഈപ്രവർത്തി എത്ര ദിവസം തുടരേണ്ടി വരും
Ennepole appo vere alakkarum ondallae
നിങ്ങളും പറ്റിക്കുവാണോ ദേവൻ ബ്രോ
ഒരിക്കലുമില്ല അക്ഷയ്… ചില സമയത്ത് കാര്യങ്ങളുടെ കണ്ടറോൾ നമ്മുടെ കൈയിലല്ലാതെ വരും.. ഞാനും ഇപ്പോ അങ്ങനെയൊരു അവസ്ഥയിലാ ബട്ട് അടുത്ത ഭാഗം സബ്ബ്മിറ്റ് ചെയ്തിട്ടുണ്ട്…
ദേവൻ
Hff avasana pages ?❤️???
Ente monee ❤️❤️❤️
Adutha bhagam vegam varumo
Ini ennuvare wait cheyyanam
ഇന്നെങ്കിലും വരുമോ അടുത്ത പാർട്ട്
കട്ട വെയ്റ്റിങ് ബ്രോ ..
പൊളിച്ചു……. 13 ഭാഗവും
Next part eppozha
പതിമൂന്നാം പാർട്ടി നുശേഷം 12 ദിവസമായി കാത്തിരിക്കുന്നു. അടുത്ത ഭാഗം ഒന്ന് പെട്ടെന്ന് അപ്ലോഡ് ചെയ്യു എൻറെ പൊന്നു ദേവേട്ടാ I am waiting ?
ദേവൻ ബ്രോ ഇന്നെങ്കിലും ഒന്നു ഇടാൻ ശ്രമിക്കുക കാത്തിരുന്നു മടുത്തു??
Deva katta waiting