ദേവരാഗം 16 [ദേവന്‍] 2806

“…അതെ… ബട്ട്‌ ഇറ്റ്സ് ഓ.കെ.. കാര്‍ നിര്‍ത്തി.. താന്‍ പറഞ്ഞോ… എനിതിംഗ് അര്‍ജന്റ്..??”

“…യെസ് സാര്‍… നമ്മുടെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ഒരാക്സിഡന്റ്റ് നടന്നു…”

“…എവിടെ…??” ചോദ്യഭാവത്തില്‍ എന്റെയും അനുവിന്റെയും കണ്ണുകള്‍ തമ്മിലിടയുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു..

“…ഡ്രീം ബേയുടെ സൈറ്റില്‍…” ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ കണ്‍സ്ട്രക്ഷന്‍ നടക്കുന്ന അപ്പാര്ട്ട്മെന്റ്റ് പ്രോജക്ടായിരുന്നു ഡ്രീം ബേ..

“…എന്നിട്ടെന്ത് സംഭവിച്ചു…??”

“…അത് സാര്‍… പണിക്കാരികളില്‍ ഒരാള്‍ ഒന്നാം നിലയില്‍ നിന്ന് കാല് തെന്നി താഴേക്ക് വീണു… ഇപ്പോ ആസ്റ്ററില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുവാ…”

“…എന്താ കണ്ടീഷന്‍…?? ഈസ് ഇറ്റ്‌ സീരിയസ്..??”

“…നോ സര്‍ …ബട്ട്.. കാലിനും കൈക്കും ഫ്രാക്ച്ചറുണ്ട്… പിന്നെ കുറച്ചു ബ്ലഡ് പോയി… ഇപ്പോ ഐ.സി.യുവിലാണ്… 24 മണിക്കൂര്‍ ഒബ്സര്‍വേഷനില്‍… പേടിക്കാനില്ല.. ബട്ട്‌ ബോധം വന്നിട്ടില്ല..” വ്യക്തമായും എന്നാല്‍ ചുരുക്കിയും അവള്‍ സിറ്റുവേഷന്‍ അവതരിപ്പിച്ചു..

“…താനിപ്പോ എവിടെയാ… ഹോസ്പിറ്റലില്‍ ആണോ…??

“…അതേ സാര്‍… ഇവിടെയത്തി കണ്ടീഷന്‍ എന്താണെന്ന് അറിഞ്ഞിട്ട് സാറിനെ വിളിക്കാമെന്ന് കരുതി…”

“…കൂടെ വേറെ ആരൊക്കെയുണ്ട്…??”

“…ഷാഹുലും.., രമ്യയും.., നവീനുമുണ്ട്.. പിന്നെ ശിവേട്ടനും.. പിന്നെ സൈറ്റിലെ ചില വര്‍ക്കേഴ്സും ഉണ്ട്..” ശിവേട്ടന്‍ ഡ്രൈവറാണ്.. മറ്റുള്ളവര്‍ സൈറ്റിന്റെ ചാര്‍ജുള്ള എന്‍ജിനീയറും, ഓഫീസ് സ്റ്റാഫും..

“…ഓ.കെ താന്‍ അവിടെത്തന്നെ കാണണം.. ഞങ്ങള്‍ അനുവിന്റെ വീട്ടില്‍ എത്താറായി… ഞാനവളെ വീട്ടിലാക്കിയിട്ട് വന്നേക്കാം.. ഓ.കെ..?? പിന്നെ അവരുടെ റിലേറ്റീവ്സിനെ അറിയിച്ചോ…??” ഇടയ്ക്ക് അനുവിനെ നോക്കിയപ്പോള്‍ അവള്‍ ചിന്താധീനയായി ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചിരിക്കുകയായിരുന്നു..

“…ഇല്ല.. ലേബര്‍ സപ്ലയര്‍ കൊണ്ടുവന്ന വര്‍ക്കെഴ്സില്‍ ഒരാളാണ് ആക്സിഡന്റായ സ്ത്രീ… ഡീറ്റെയില്‍സ് അന്വേഷിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്…”

“…ഓ.കെ… എന്തെങ്കിലും പ്രോഗ്രസ് ഉണ്ടായാല്‍ വിളിക്കണം… ഞാന്‍ ഉടനെത്താം…”

“…ഓഫ്കോഴ്സ് സാര്‍… ഐ വില്‍ വെയിറ്റ് ഹിയര്‍…”

കോള്‍ കട്ട് ചെയ്ത് ഞാന്‍ കാര്‍ മുന്നോട്ടെടുക്കാന്‍ തുനിഞ്ഞതും അനു എന്റെ കൈയില്‍ പിടിച്ചു…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. ആധിയെ 2aam ഭാര്യ എങ്കിലും ആകാമായിരുന്നു എന്തായാലും കഥ അടിപൊളി

  2. Ee story nirthiyo? 17th part ille ini?
    Nalla kadhayaayirnn?

  3. ❤️❤️❤️❤️❤️

  4. ♥️ദേവന്‍♥️

    ?

  5. ♥️ദേവന്‍♥️

    ദേവരാഗം 17അയച്ചിട്ടുണ്ട്…. കാത്തിരുന്ന എല്ലാവരോടും സ്നേഹം മാത്രം…. ♥️

Leave a Reply

Your email address will not be published. Required fields are marked *