ദേവരാഗം 16 [ദേവന്‍] 2806

നീണ്ട കരച്ചിലിനൊടുവില്‍ അവള്‍ എന്റെ നേരെ മുഖമുയര്‍ത്തി..  എന്റെ കവിളുകളില്‍ കൈത്തലം ചേര്‍ത്ത് പെരുവിരലില്‍ ഉയര്‍ന്ന അനുവിന്റെ ചുണ്ടുകള്‍ അടുത്തു വരുന്നത് കണ്ട് ഞാനവളുടെ കൈയില്‍ പിടിച്ച് റൂമിന്റെ മൂലയിലെ ഷെല്‍ഫിനടുത്തെയ്ക്ക് മാറ്റി നിര്‍ത്തി..

പെട്ടന്നുള്ള എന്റെ പ്രവര്‍ത്തിയുടെ കാരണം മനസ്സിലാവാതെ എന്റെ മുഖത്തേയ്ക്ക് നീളുന്ന മിഴികള്‍.. ഞാനവളെ നെഞ്ചില്‍ ചേര്‍ത്ത് പുണര്‍ന്നു..

“…എന്തുപറ്റി എന്റെ അമ്മിണിക്ക്.. എന്തിനാ എന്റെ മോള് കരഞ്ഞേ.??” അവള്‍ ഒന്നും മിണ്ടാതെ എന്റെ നെഞ്ചില്‍ കൈത്തലമമര്‍ത്തി ഹൃദയതാളത്തിനു ചെവിയോര്‍ക്കുന്നപോലെ ചേര്‍ന്നു നിന്നു.. അപ്പോഴും തേങ്ങലുകള്‍ അടങ്ങിയിരുന്നില്ല… ഞാന്‍ മുടിയില്‍ അരുമയായി തഴുകി.. നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ത്തു..

“..എന്താടാ.. എന്താ നിനക്ക് പറ്റിയെ.. എന്തെങ്കിലും ഒന്ന് പറ പെണ്ണേ..??” അല്‍പ്പം കഴിഞ്ഞിട്ടും ഇടയ്ക്കുള്ള ചെറിയ തേങ്ങലല്ലാതെ അവളൊന്നും പറയാതിരുന്നപ്പോള്‍ ഞാന്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി… മഷിയെഴുതിയ കലങ്ങിയ മിഴികളില്‍ ഉള്ളിലൊളിപ്പിച്ച വേദന ഞാന്‍ കണ്ടു.. നീണ്ട കരച്ചില്‍ കാരണം ജലദോഷം വന്നപോലെ മൂക്കില്‍ അടിഞ്ഞ നനവ്‌ അവള്‍ അകത്തേയ്ക്ക് വലിച്ചു.. സാരിത്തുമ്പുയര്‍ത്തി മൂക്ക് തുടച്ചു.. അപ്പോഴും എന്റെ മാറില്‍ നിന്ന്‍ അകന്നില്ല.. മറുപടി പറയാന്‍ ചുണ്ടുകള്‍ വിടരുന്നത് കണ്ട് ഞാനവളുടെ മുഖം  കൈക്കുമ്പിളില്‍ കോരി..

“..ഒന്നൂല്ല.. പെട്ടന്ന് ശ്രീനിധി ദേവേട്ടന്റെ ഫോണ്‍ പിടിച്ചു വാങ്ങി അധികാരത്തോടെ എന്നോടങ്ങനെ പറഞ്ഞപ്പോ… ഞാന്‍ ആരും അല്ലാണ്ടായപോലെ… വീട്ടീ ഇരുന്നട്ട് ഇരുപ്പൊറച്ചില്ല.. അതോണ്ടാ..” കവിളുകളില്‍ അമര്‍ത്തിയ എന്റെ കൈയില്‍ അവള്‍ പതുക്കെ തഴുകി നിന്നു.. അവളുടെ വാക്കുകളില്‍ വിഷമത്തോടൊപ്പം സ്നേഹംകൊണ്ട് സ്വാര്‍ത്ഥയായ ഭാര്യയെ ഞാന്‍ കണ്ടു.. എനിക്ക് ചിരി പൊട്ടി..

“…അയ്യേ… നീയിങ്ങനെ സില്ലിയാവല്ലേ പെണ്ണേ.. അവള് ചുമ്മാ തമാശയ്ക്ക്.. നിങ്ങള് നല്ല കൂട്ടല്ലേ.. ആ സ്വാതന്ത്ര്യത്തില്‍ പറഞ്ഞതല്ലേ അവള്… അല്ലാതെ ഒന്നൂല്ലടാ..” മറുപടിയായി കൊച്ചുകുഞ്ഞിനെപ്പോലെ പരിഭവിച്ച് ചുണ്ടുകള്‍ കൂര്‍പ്പിച്ചു നിന്ന അവളുടെ നെറ്റിയില്‍ ഞാന്‍ മുത്തി… മുഖം എന്റെ നെഞ്ചില്‍ ചേര്‍ത്ത് നിര്‍ത്തി..

“..ഞാന്‍ പറഞ്ഞിട്ടില്ലേ അനുക്കുട്ടാ.. ആവശ്യമില്ലാതെ ഓരോ കാര്യങ്ങള്‍ ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കരുതെന്ന്.. ഈ ടെന്‍ഷന്‍ അടിച്ച്, ടെന്‍ഷന്‍ അടിച്ച് നീ കുറച്ച് മെലിഞ്ഞു പോയി..”

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. ആധിയെ 2aam ഭാര്യ എങ്കിലും ആകാമായിരുന്നു എന്തായാലും കഥ അടിപൊളി

  2. Ee story nirthiyo? 17th part ille ini?
    Nalla kadhayaayirnn?

  3. ❤️❤️❤️❤️❤️

  4. ♥️ദേവന്‍♥️

    ?

  5. ♥️ദേവന്‍♥️

    ദേവരാഗം 17അയച്ചിട്ടുണ്ട്…. കാത്തിരുന്ന എല്ലാവരോടും സ്നേഹം മാത്രം…. ♥️

Leave a Reply

Your email address will not be published. Required fields are marked *