“…അതെങ്ങനാ നിങ്ങളീ ആണുങ്ങള്‍ക്ക് അമ്മ എന്ന് പറഞ്ഞാല്‍ ജീവനല്ലേ… തന്നെയുമല്ല.. എന്നും അവള്‍ അമ്മയെ കുറ്റം പറഞ്ഞാല്‍ ദേവേട്ടന്‍ അവളെ ഒരു ഏഷണിക്കാരിയായി കാണുമോന്ന് അവള് ഭയന്ന് കാണും.. ദേവേട്ടനുള്ളതാ അവളുടെ ആകെയുള്ള ആശ്വാസം… ആ ദേവേട്ടനെയും കൂടി വെറുപ്പിക്കണ്ട എന്ന് കരുതിക്കാണും.. പാവം കുട്ടി…”
“..പക്ഷേ അമ്മ ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ ശ്രീ..??” എന്റെ അമ്മ ഇങ്ങനെയൊക്കെ പെരുമാറും എന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല..
“…അമ്മയെ ഞാന്‍ കുറ്റപ്പെടുത്തിയതല്ല ദേവേട്ടാ… ചില മാതാപിതാക്കള്‍ മക്കള് അവരുടെ ഇഷ്ടാനുസരണം ജീവിക്കണം എന്നാഗ്രഹിക്കുന്നവരാ… അവരെടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം മക്കളുടെ നന്മയ്ക്കാണ് എന്ന് കരുതും.. അവരുടെ സ്നേഹം പലപ്പോഴും ഇങ്ങനെ സ്വാര്‍ത്ഥമാണ്… അധികാരങ്ങള്‍ കൊണ്ട് അവകാശം മാത്രമേ നേടാന്‍ കഴിയൂ എന്നും.. സ്നേഹം നേടാന്‍ സ്നേഹം തന്നെ വിതയ്ക്കണമെന്നും അവര്‍ പലപ്പോഴും മറന്നു പോകും.. പക്ഷേ ഇവിടെ ദേവേട്ടന്റെ അമ്മയേക്കാള്‍ പ്രശ്നങ്ങള്‍ ഇവിടെവരെ കൊണ്ടുവന്നെത്തിച്ചത് അനുവിന്റെ അമ്മയാ… ദേവേട്ടന്റെ അമ്മ കരുതിയിരുന്നത് അനു അജുവേട്ടനെ സ്നേഹിച്ച് കാത്തിരിക്കുന്നു, അതുകൊണ്ട് അജുവേട്ടന്‍ വരുന്നവരെ എങ്ങനെയെങ്കിലും കാര്യങ്ങള്‍ ഇതുപോലെ മുന്നോട്ടു കൊണ്ടുപോയാല്‍ പ്രശ്ങ്ങളില്ലാതെ തീര്‍ക്കാം എന്നായിരുന്നു… എന്നാല്‍ അനുവിന്റെ അമ്മയുടെ ദേഷ്യം കാരണം അമ്മയ്ക്ക് വാശിയായി.. അതാണ് അനുവിനോട് തീര്‍ക്കുന്നത്…”
“..ഞാന്‍ പോലും പലതും അനുവിന്റെ തോന്നലുകളാണെന്ന് കരുതിയത് അവസാനം ഇവിടെ വരെ വന്നെത്തി അല്ലേ ശ്രീ..??” കുറ്റബോധം എന്നെ കാര്‍ന്നു തിന്നു തുടങ്ങിയിരുന്നു…
“…അതെ.. ചടങ്ങിന്റെ പേരില്‍ ദേവേട്ടന്റെ അമ്മയുമായി വഴക്കുണ്ടായ ശേഷം അനുവിന്റെ അമ്മ ഡൈലി അവളെ വിളിച്ച് കുറ്റപ്പെടുത്തുമായിരുന്നു… പിന്നെ ഇന്നലെ ദേവേട്ടന്റെ അമ്മ കോളേജില്‍ ആയിരുന്നപ്പോള്‍ അനുവിന്റെ അമ്മ ഫോണ്‍ വിളിച്ചിരുന്നു.. ദേവേട്ടന്റെ കുടുംബത്തിനെതിരെ കേസ്സ് കൊടുക്കുമെന്നൊക്കെ പറഞ്ഞത്രേ.. ആ വാശിക്ക് ദേവേട്ടന്റെ അമ്മ അനുവിനെ വിളിച്ച് കുറെ വഴക്ക് പറഞ്ഞു.. അവസാനം അനുവിന്റെ ജാതകദോഷം കാരണം ദേവേട്ടന് എന്തെങ്കിലും സംഭവിക്കുമെന്ന് പേടിയുണ്ട്, അവളോട് ദേവേട്ടന്റെ ജീവിതത്തില്‍ നിന്ന് ഒഴിവായിത്തരണം എന്ന്‍ പറഞ്ഞപ്പോ അവള് സങ്കടം കൊണ്ട് ഇറങ്ങിപ്പോന്നതാ..”
“…എന്നെ ഇന്നലെ രാവിലെ വിളിച്ച്, ദേവേട്ടനെ അവള് ഫോണ്‍ ചെയ്യുമെന്നും അപ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി സംസാരിക്കണമെന്നും… അപ്പോള്‍ അവള് പോയാലും അതിന്റെ പേരില്‍ പിണങ്ങിപ്പോയതാന്നു ദേവേട്ടന്‍ കരുതിക്കോളും എന്നും പറഞ്ഞു… ഞാനതനുസരിച്ചു.. അങ്ങനെ പറഞ്ഞ അവള്‍ പിന്നെ ഓഫീസില്‍ വന്നപ്പോള്‍ എനിക്കല്‍ഭുതമായിരുന്നു.. പിന്നെ ആലോചിച്ചപ്പോള്‍ തോന്നി പിരിയുന്നതിനു മുന്‍പ് അവസാനമായി ദേവേട്ടനെ ഒന്ന് കാണാന്‍ വന്നതായിരിക്കുമെന്നു… അവളെ ഓര്‍ത്ത് എനിക്ക് പേടിയുണ്ടായിരുന്നു.. ഇന്നവള്‍ ഇവിടെ പകല്‍ മുഴുവന്‍ ദേവേട്ടനോടൊപ്പം ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോഴാ എനിക്ക് സമാധാനമായത്…” എന്റെ ശരീരമാകെ വലിഞ്ഞു മുറുകി…
ആധിയെ 2aam ഭാര്യ എങ്കിലും ആകാമായിരുന്നു എന്തായാലും കഥ അടിപൊളി
Ee story nirthiyo? 17th part ille ini?
Nalla kadhayaayirnn?
❤️❤️❤️❤️❤️
?
ദേവരാഗം 17അയച്ചിട്ടുണ്ട്…. കാത്തിരുന്ന എല്ലാവരോടും സ്നേഹം മാത്രം…. ♥️