ദേവരാഗം 16 [ദേവന്‍] 2806

“..ഛീ…” അവള്‍ നാണിച്ച് തിരിഞ്ഞ് എന്റെ മാറില്‍ മുഖമൊളിപ്പിച്ചു.. കഴുത്തില്‍ കൈകള്‍ വലയം ചെയ്തു… അവളെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച് ഞാന്‍ പതുക്കെ കൌച്ചിനടുത്തേയ്ക്ക് നടന്നു… നിലത്തൂടെ ഇഴയുന്ന സാരിയുടെ തുമ്പെടുത്ത് മാറിലിട്ടശേഷം അവള്‍ എന്നെ കൌച്ചിലേയ്ക്ക് തള്ളിയിട്ടു… പിന്നെ എന്റെ വാമത്തുടയില്‍ ഇരുന്നു… ഗ്ലാസിലെ വിസ്കി കൈനീട്ടിയെടുത്ത് എന്റെ ചുണ്ടോടടുപ്പിച്ചു.. ഞാനത് പതുക്കെ സിപ്പ് ചെയ്ത് കുടിച്ചു… ഒഴിഞ്ഞ ഗ്ലാസ് അവള്‍ മാറ്റി വച്ച് എന്റെ തോളില്‍ മുഖം ചേര്‍ത്തു കിടന്നു… പതുക്കെ മയങ്ങി..

ഇന്ന് രാത്രിയില്‍ അനുവിനോട് എല്ലാം തുറന്നു സംസാരിക്കാന്‍ കൂടി വേണ്ടിയാണ് ഞാന്‍ ഇങ്ങോട്ട് വന്നത്… പക്ഷേ സംസാരിക്കുന്ന ഓരോ കാര്യവും അവളെ വേദനിപ്പിക്കുമെന്ന് ഓര്‍ത്തപ്പോള്‍ ഞാന്‍ അശക്തനാവുന്നത് എനിക്കറിയാന്‍ കഴിഞ്ഞു… എന്റെ മടിയിലിരിക്കുന്ന അവളുടെ ദേഹത്തിന്റെ സൗന്ദര്യത്തേക്കാള്‍ എന്നും എന്നെ മോഹിപ്പിച്ചിട്ടുള്ളത് എന്നോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പുന്ന അവളുടെ ഹൃദയ നൈര്‍മ്മല്യമായിരുന്നു.. അതുകൊണ്ട് തന്നെ ആ ഹൃദയത്തെ ഒരിക്കലും ഞാന്‍ മുറിവേല്‍പ്പിക്കുകയില്ല എന്ന് പ്രതിജ്ഞ എടുത്തിരുന്നതുമാണ്… പക്ഷേ മറ്റുള്ളവരുടെ കുത്തുവാക്കുകള്‍ കേട്ട് എന്നെ വിട്ടു പോകാന്‍ ഒരുങ്ങിയ അവള്‍ ചിലപ്പോള്‍ എനിക്ക് വേണ്ടി മരിക്കാന്‍ തയ്യാറായേക്കും എന്ന ശ്രീനിധിയുടെ മുന്നറിയിപ്പ് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു…

നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ നെറുകയില്‍ മുകര്‍ന്ന് ഞാന്‍ അവളോട്‌ എങ്ങനെ കാര്യങ്ങള്‍ അവതരിപ്പിക്കണം എന്ന് ആലോചനയിലാണ്ടു… എന്റെ ചുണ്ടിന്റെ ചൂട് നെറുകയില്‍ അറിഞ്ഞ അനു ഒന്നങ്ങി..

“..ദേവേട്ടാ..” മയക്കത്തില്‍ പതുക്കെ വിളിച്ച് അവള്‍ എന്നെ പുണരുന്ന കൈകള്‍ ഒന്നുകൂടി മുറുക്കി… ഞാനവളെ വിട്ടുപോകാതിരിക്കാന്‍ എന്നപോലെ… വീണ്ടും ശ്രീനിധി പറഞ്ഞ ഓരോ കാര്യങ്ങളിലേയ്ക്കും എന്റെ മനസ്സ് പറന്നു… മരണം കൊണ്ടാണെങ്കില്‍ പോലും ഞാന്‍ വിട്ടുപോയാല്‍ എന്റെ അനു അനാഥയായിപ്പോകും എന്നോര്‍ത്തപ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു… ഒരു തെറ്റിധാരണയുടെ പേരില്‍പ്പോലും എന്നെപ്പിരിയേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ അത് അവള്‍ അതിജീവിക്കില്ല എന്നോര്‍ത്തപ്പോള്‍ പെരുവിരലില്‍ നിന്നും ഒരു വിറയല്‍ ശരീരമാകെ ബാധിക്കുന്നത് ഞാനറിഞ്ഞു…

എത്ര സമയം ഞാനങ്ങനെ ഇരുന്നു എന്നറിയില്ല… പുറത്ത് മഴപെയ്യാന്‍ ഒരുങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി… തണുത്ത കാറ്റ് ജനല്‍ കര്‍ട്ടനുകളെ ഉലച്ച് മുറിയിലേയ്ക്ക് കടന്നു വന്നു.. ഞാന്‍ അനു ഉണരാന്‍ കാത്തിരുന്നു…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. ആധിയെ 2aam ഭാര്യ എങ്കിലും ആകാമായിരുന്നു എന്തായാലും കഥ അടിപൊളി

  2. Ee story nirthiyo? 17th part ille ini?
    Nalla kadhayaayirnn?

  3. ❤️❤️❤️❤️❤️

  4. ♥️ദേവന്‍♥️

    ?

  5. ♥️ദേവന്‍♥️

    ദേവരാഗം 17അയച്ചിട്ടുണ്ട്…. കാത്തിരുന്ന എല്ലാവരോടും സ്നേഹം മാത്രം…. ♥️

Leave a Reply

Your email address will not be published. Required fields are marked *