ദേവരാഗം 16 [ദേവന്‍] 2806

വാതില്‍ കടന്ന് പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങിയ എന്റെ കൈയില്‍ കിടന്ന് അവള്‍ കുതറി..

“..വേണ്ട ദേവേട്ടാ… മഴയത്തേയ്ക്കിറങ്ങണ്ട..” ഞാനവളെ കുസൃതിയോടെ നോക്കി ഒരു നിമിഷം സിറ്റ്ഔട്ടില്‍ നിന്നു..

“…പുതുമഴ നനയുന്നത് ഒരു സുഖമല്ലേ ഇന്ദ്രാണീ.. മഴയുടെ ദേവനായ ഇന്ദ്രന്റെ പ്രിയപത്നിയ്ക്ക് മഴ നനയാന്‍ പേടിയാണോ…??” അര്‍ദ്ധശങ്കയില്‍ അവളുടെ നീളന്‍ മിഴികള്‍ കുറുകി… പക്ഷേ എനിക്കൊരു ശങ്കയും ഇല്ലായിരുന്നു… ഞാനവളെയും എടുത്തുകൊണ്ട് പുറത്ത് കനത്തു തുടങ്ങുന്ന മഴയിലേയ്ക്ക് ഇറങ്ങി… ദേഹത്ത് മഴവെള്ളം വീണപ്പോള്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് എന്റെ മാറില്‍ മുഖം പൂഴ്ത്തി.. മുറ്റത്തിന്റെ അരികില്‍ നട്ട പൂച്ചെടികളെയും കടന്ന് വൃത്തത്തില്‍നടുക്ക് ചെറിയ ഫൌണ്ടനും അതിനു ചുറ്റും സിമന്റ് ചാരുബഞ്ചുകളും ഉള്ള വിശാലമായ ലോണിലേയ്ക്ക് ഞാന്‍ നടന്നു കയറി… തുറസ്സായ ആ പുല്‍ത്തകിടിയില്‍ നിന്നുകൊണ്ട് ഞാന്‍ എന്റെ പ്രാണപ്രേയസിയെ കൈയില്‍ മലര്‍ത്തിക്കിടത്തി ആകാശത്തിന്റെ വരദാനത്തില്‍ കുതിര്‍ന്നു നിന്നു… അവളുടെ നേരെ ഞാന്‍ നോക്കുമ്പോള്‍ മുഖത്ത് വീഴുന്ന മഴത്തുള്ളികളില്‍ കണ്ണ് തുറന്നു പിടിക്കാന്‍ കഴിയാതെ ഇടയ്ക്ക് ചിമ്മിയടച്ചും ഇടത്തെ കൈകൊണ്ട് മുഖം തുടച്ചും അവളെന്റെ കണ്ണുകളിലേയ്ക്ക് പ്രേമപൂര്‍വ്വം കടക്ഷിച്ചു..

ഞാനവളെയും കൊണ്ട്  ഒന്ന് വട്ടം കറങ്ങി.. എന്റെ കഴുത്തിനു പുറകില്‍ വലത്തെ കൈ  മുറുക്കിപ്പിടിച്ച് ഇടത്തെ കൈ നീട്ടി അവള്‍ മഴത്തുള്ളികളെ ചിതറിച്ചു… രണ്ടു തവണ വട്ടം കറങ്ങിയ ഞാന്‍ നിന്നു.. വീണ്ടും അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി… എന്റെ നോട്ടത്തിന്റെ ചൂട് സഹിക്കാനാവാതെ അവള്‍ കുസൃതിയോടെ മഴത്തുള്ളികള്‍ എന്റെ മുഖത്തേയ്ക്ക് തെറിപ്പിച്ചു… ഞാന്‍ ചിരിച്ചു… ഉറക്കെ ചിരിച്ചു.. എന്റെ ചിരി അവളിലേയ്ക്കും പടര്‍ന്നു… പുതുമഴ നനയുന്ന ലഹരിയില്‍ ഞങ്ങള്‍ ഉറക്കെ ഉറക്കെ ചിരിച്ചു…

ചിരിച്ച് ചിരിച്ച് ഞങ്ങളുടെ നനഞ്ഞ ദേഹങ്ങള്‍ ചൂട് പിടിച്ചു തുടങ്ങി… അപ്പോഴും മഴ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഞങ്ങള്‍ക്ക് മേല്‍ വീണുകൊണ്ടിരുന്നു… എന്റെ ടീഷര്‍ട്ടും അവളുടെ സാരിയുമെല്ലാം നനഞ്ഞു കുതിര്‍ന്ന്‍ ദേഹത്തോട് ഒട്ടി… ഞാനവളെയും കൊണ്ട് ഫൌണ്ടന് അടുത്തുള്ള ചാരുബഞ്ചില്‍ ഇരുന്നു.. അവളെന്റെ മടിയില്‍ മലര്‍ന്നു കിടന്നു.

ഞാനെന്റെ നീളന്‍മുടി പുറകോട്ടു വകഞ്ഞു വച്ച് അവളെ നോക്കിയിരുന്നു… കണ്ണുകള്‍ തമ്മിലിടഞ്ഞു… നോക്കിയിരിക്കുന്തോറും മുഖം ചുവന്നു തുടുത്തു… കണ്ണുകളില്‍ പരസ്പ്പരം ഭോഗിക്കാനുള്ള അഭിനിവേശം തിരയിളകി… കാഴ്ച്ച മറയ്ക്കുന്ന മഴവെള്ളം കൈകള്‍കൊണ്ട് തുടച്ചു നീക്കി കണ്ണുകള്‍ ചിമ്മി അവളെന്റെ മടിയില്‍ മലര്‍ന്നു കിടന്നു… തകര്‍ത്തു പെയ്യുന്ന മഴയെ ഞങ്ങള്‍ മറന്നിരുന്നു… എന്റെ നോട്ടം അവളെ ചുട്ടുപൊള്ളിക്കുന്നുവെന്ന്  തോന്നിയ നിമിഷം അവള്‍ മഞ്ഞ വളകള്‍കിലുക്കി എന്റെ മുഖത്ത് പതുക്കെ തട്ടി… ആ നിമിഷം അവസാന നിയന്ത്രണവും നഷ്ടപ്പെട്ട് ഞാനവളെ വരിഞ്ഞു മുറുക്കി… ചുണ്ടുകള്‍ വാശിയോടെ നുകര്‍ന്നു… മഴവെള്ളത്തിനൊപ്പം പരസ്പ്പരം ചുണ്ടുകളിലെ തേന്‍ കുടിച്ചു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. ആധിയെ 2aam ഭാര്യ എങ്കിലും ആകാമായിരുന്നു എന്തായാലും കഥ അടിപൊളി

  2. Ee story nirthiyo? 17th part ille ini?
    Nalla kadhayaayirnn?

  3. ❤️❤️❤️❤️❤️

  4. ♥️ദേവന്‍♥️

    ?

  5. ♥️ദേവന്‍♥️

    ദേവരാഗം 17അയച്ചിട്ടുണ്ട്…. കാത്തിരുന്ന എല്ലാവരോടും സ്നേഹം മാത്രം…. ♥️

Leave a Reply

Your email address will not be published. Required fields are marked *