ദേവരാഗം 16 [ദേവന്‍] 2806

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. പറയുന്നത് കൊണ്ട് ആർക്കും ഒന്നും തോന്നരുത്.ഞാൻ ഇതുവരെ ഇതുപോലെ ആരെപ്പറ്റിയും ഇവിടെ ഇങ്ങനെ മോശമായി പറഞ്ഞിട്ടുമില്ല.
    ദേവനെ പോലെ ഒരു ചെറ്റ വേറെ ഇല്ല.അവന്‌ അഹങ്കാരം തലക്ക് പിടിച്ചതാണ്.ഇത് ഞാൻ ഇന്നോ ഇന്നലെയോ അല്ല കഥയുടെ രണ്ടാം ഭാഗം ഇറങ്ങിയപ്പോ തന്നെ മനസ്സിലാക്കിയ കാര്യം ആണ്.അതിനെപ്പറ്റി ഒന്നും ഞാൻ ഇപ്പൊ പറയുന്നില്ല.
    എഴുതാൻ കഴിയാത്ത എന്ത് പ്രശ്നം ആണെങ്കിലും അത് പറയാനുള്ള മാന്യത കാണിക്കണം. ഒന്നുമില്ലെങ്കിലും ഇത്രയും പേർ ഇവിടെ വന്നു ദിനവും കമന്റ് ഇടുന്നതല്ലേ.എന്തെങ്കിലും ഒരു മറുപടി അല്ലെങ്കിൽ കഥ ഇടാൻ ബുദ്ധിമുട്ട് ആണ് എന്ന് ഒരുവാക്ക് പറഞ്ഞുകൂടെ.
    പിന്നെ ഇവിടെ വന്നു സ്ഥിരം കമന്റിട്ടു കഥയ്ക് വേണ്ടി കാത്തിരിക്കുന്നവരോട്…ഇവൻ മാത്രമല്ല എഴുത്തുകാരൻ.ഇതുമാത്രമല്ല നല്ലൊരു കഥ.ഇതിലെ ദേവനും അനുവും മരിച്ചു,കഥ അവസാനിച്ചു എന്നു സങ്കല്പിച്ചാൽ തീരുന്ന പ്രശ്നമേ നിങ്ങൾക്കുള്ളൂ.
    ഇതിനോട് എതിരഭിപ്രായം ഉള്ളവർ ഒരുപാട് കാണും. ദേവന്റെ ഫാൻസും…ആരും എന്നെ തെറിവിളിക്കാനോ പൊങ്ങാലയിടാണോ വരേണ്ട.ഞാൻ പറഞ്ഞതാണ് വാസ്തവം. ഒന്ന് ചിന്തിച്ചാൽ നിങ്ങൾക്കും മനസ്സിലാവും.
    പിന്നെ വേറൊരു കാര്യം ഈ ദേവൻ ഇവിടെ ആകെ ഒരു കഥയെ എഴുതിയിട്ടുള്ളൂ.അതും അപൂർണം. ഇതിനേക്കാൾ കഴിവുള്ള നല്ല എഴുത്തുകാർ ഇവിടെ തന്നെ ഉണ്ട്.അതിപ്പോ കമ്പികഥ ആയാലും പ്രണയം ആയാലും.

  2. രാജാ

    ദേവേട്ടാ ഒരു അപ്ഡേറ്റ് താ… ഞങ്ങൾ വെയിറ്റ് ചെയ്തോളാം….. പ്ലീസ് ???

  3. happy onam bro

    നമ്മൾ മലയാളികൾ ഹാപ്പിയായിട്ട് മാവേലിയെ ഒക്കെ കാത്ത് നിൽക്ക്ണില്ലെ
    അതേപോലെ ബ്രോയെയും ഞങ്ങൾ കാത്തിരിക്കും

    എന്നെങ്കിലും ഇങ്ങ് വന്നാമതി

    എല്ലാ ഐഷ്വര്യങ്ങളും നേരുന്നു

  4. ഇടക്കും മുട്ടിനും വന്നു നോക്കാറുണ്ട്..eganum നിങ്ങൾ വന്നാലോ എന്നു കരുതി

  5. താൻ ആടോ ഭാഗ്യവാൻ the lucky man
    ഇ മുഖം ഇല്ലാത്തവരുടെ ലോകത്തു ആഴ്ച ആഴ്ച വന്ന് തന്നെ ഇവിടെ ഉള്ളവർ തിരക്കണില്ലേ അവരുടെ സമയം കണ്ടെത്തി കമന്റ്‌ ചെയ്യുന്നില്ലേ അത്രക്ക് ഇഷ്ട്ടം ആടോ എല്ലാർക്കും തന്നെ തന്റെ കഥ മാത്രം അല്ല തന്നെയും അത്രയും ഇഷ്ടമാണ്. കഥ വേണമെന്ന് മാത്രമല്ല പറയുന്നേ തനിക്കു കുഴപ്പം ഒന്നും ഇല്ലന്ന് വരെ തിരക്കുന്നുണ്ട് ഇതൊക്കെ കാണതെ എങ്ങനെ പറ്റുന്നെടോ??? തനിക്ക് തിരക്കുണ്ടായിരിക്കാം സാഹചര്യം മോശമായിരിക്കും എഴുതാൻ പറ്റത്തിലായിരിക്കാം അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട് സമ്മതിക്കുന്നു . പക്ഷെ താൻ ഒന്ന് ഓർക്കണം ഒരു വാക്കിനു വേണ്ടി കാത്തിരിക്കുന്നവർ എത്ര പേർ ഉണ്ടെന്ന് എത്ര ദിവസം എന്നെന്നും പറയാതെ. വരും എന്ന്‌ സ്വയം വിശ്വസിക്കുന്നവർ….
    താൻ വരും എന്ന് മാത്രം പറഞ്ഞാൽ മതി അതിൽ ഡേറ്റ് ഒന്നും നോക്കില്ല കാത്തിരിക്കും….(മുൻപ് ഒരിക്കൽ അനുഭവം ഇല്ലേ 10 ന് മുൻപ് വരുമെന്ന് പറഞ്ഞു പറ്റിച്ചത് )എന്നിട്ടും അവര് കാത്തിരിക്കുന്നില്ലേ?ഇപ്പോഴും അത് തന്നെ.

    തന്നെ കുറ്റം പറഞ്ഞപ്പോൾ അത് ഏതുർത്തു തന്നെ സപ്പോർട്ട് ചെയ്തവർ ആണ് ഇവിടെ ഉള്ളവർ അത് മറക്കരുത്……. തന്റെ എഴുത്തിനു ജീവൻ ഉണ്ട് അതിപ്പോഴും പാതിവഴിയിൽ തുടിച്ചു നില്കുവാന് അത് പൂർത്തി ആക്കികൂടെ…
    ഇന്ന് തിരുവോണത്തിന് തന്റെ ചുണ്ടിൽ പുഞ്ചിരി വിരിയുമ്പോൾ ഇവിടെക്ക് തിരിഞ്ഞ് നോക്കുമ്പോൾ പ്രേതീഷിക്കാൻ ഉള്ള മറുപടി തരുമെന്ന് വിശ്വസിക്കുന്നു

    എന്ന്‌
    ആരോമൽ

    എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ
    സുഖമാണോ ചെങ്ങായി

    1. It’s correct ??????????

  6. 15 മാസം ആയി ഒരു കഥകൾ വേണ്ടി കാത്തിരിക്കുന്നു ഇനി കരിതിരിക്കുന്നതിൽ അർത്ഥമില്ലന്നറിയാം എന്നിരുന്നാലും കഥ അതേ ഇഷ്ട്ടപെട്ടതുകൊണ്ട് മാത്രം 7 മാസം ആയി ഇടക് ഇടക് ജെറി നോക്കുന്നു ഇനിയും ഇടാൻ പറ്റില്ലേൽ ഒന്നു replay എങ്കിലും തരാൻ ഒള്ളു മാന്യത കാണിക്കു……….

  7. 2 തവണ വായിച്ചു. അത്ര കൊതിയോടെ ദേവനും അനുവും അങ്ങനെ തീരേണ്ടവരല്ല എന്നാണ് എനിക്ക് തോന്നുന്നത്. just a single Part and Finish it my friend.

    1. സമയം അനുവദിക്കുമെങ്കിൽ പുതിയ ഒരു കഥ Try ചെയ്തൂടെ.. :we need you

    2. തിരിച്ചുവരവിനായി കാത്തിരിക്കാം……

  8. തിരിച്ചു വരൂ…. ദേവേട്ടാ… ??

  9. ദേവേട്ടാ……

    ?????

  10. സ്രാങ്ക്

    ദേവേട്ടാ നിങ്ങൾ വരുമോ എത്രയായി ഈ കാത്തിരുപ്പ് ഭായ് ?ആരോട് പറയാൻ ആരു. കേൾക്കാൻ നിങ്ങൾക്ക് ന്ത്‌ പറ്റി എന്നും അറിയില്ല ?
    …………. …….. ………….

  11. ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഇത്രയും കമന്റ്‌ ഉള്ള ഒരു കഥ വേറെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഇത് കംപ്ലീറ്റ് ചെയ്യണം ദേവൻ. എന്നെ പോലെ ഒരുപാട് ആളുകൾ കാത്തിരിക്കുന്നു..

  12. ദേവേട്ടാ തിരിച്ചു വരൂ.. ???♥️♥️♥️

  13. Next part varuooo

  14. രാജാ

    എന്താണ് ദേവേട്ടാ നിങ്ങ ഇങ്ങനെ ????

  15. ദേവേട്ടാ തിരിച്ചു വരൂ ……..

  16. ദേവേട്ടാ…..

  17. വരില്ല എന്നറിയാമെങ്കിലും ദേവന്റെ Phoenix പക്ഷിയെ പോലുള്ള ഉയർത്തെഴുന്നേല്പിന് വേണ്ടി കാത്തിരിക്കുന്ന ഒരു പറ്റം വായനക്കാർ???

    1. വരില്ലേ…..???

  18. ദേവേട്ടാ രണ്ടു മാസം കഴിഞ്ഞു… ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ലേ… ???

    കാത്തിരിക്കുന്നു….. ♥️

  19. ദേവൻ ചേട്ടാ…

    കാത്തിരിക്കുന്നു ദേവരാഗത്തിന്റെ തുടർച്ചയ്ക്കായ്….

    ഒരുപാട് തവണ വായിച്ചു കഴിഞ്ഞു… അടുത്ത പാർട്ട്‌ അടുത്തപ്പോഴെങ്ങിലും ഉണ്ടാകുമോ….

    Waiting… ??????

  20. എത്രമത്തെ തവണയാണ് വീണ്ടും വായിച്ചു നോക്കുന്നതെന്ന് അറിയാമോ, ബാക്കി കൂടി എഴുതെടോ പ്ലീസ്

  21. തിരിച്ചൂവരണം ദേവേട്ട ദേവരാഗത്തിനായി എല്ലാവരൂം കാത്തിരിക്കൂന്നു

  22. Adipowli

  23. എം.എൻ. കെ

    കാത്തിരിക്കുന്നു…

  24. പങ്കജാക്ഷൻ കൊയ്‌ലോ

    എല്ലാവരും വന്ദനം സിനിമയുടെ
    ക്ലെൈമാക്സ് പോലെ
    മനസിലാക്കുക.?

    1. ഇയാളിത് ……
      ??

  25. അപ്പോൾ അവസാനിച്ചു അല്ലെ…..

  26. രാജാ

    ”തമസ്സിന്റെ മൂടുപടം മാറിയപ്പോൾ ചുരുളടഞ്ഞു കിടന്നിരുന്ന പുകമറക്കുള്ളിൽ ഞാൻ കണ്ടത് സൂര്യശോഭ തോൽക്കും നിൻ പ്രഭാവലയം “‘
    ദേവരാഗം @ 2000❤️

    1. Awesome lines… We need you Devan for such immortal lines

      1. വരികൾ എന്റെയാണ് ??

  27. Broo അടുത്ത ഫാഗം എന്ന് വരും

    1. Nale varum ni nokki irunno

      1. Priyamvadha Menon

        വന്നല്ലോ ആരും കണ്ടില്ലേ

  28. ബാക്കി ഉണ്ടല്ലോ വരാൻ.
    മരണത്തിനല്ലാതെ അവരെ പിരിക്കാൻ ഒന്നിനുമാവില്ലെന്ന് അവർ തിരിചറിഞിരിക്കുന്നു.
    ആ നിമിഷം അവർ അതിജീവിച്ചിട്ടുണ്ടെങ്കിൽ , ഒരായുസ്സ് മുഴുവൻ അവർ ജീവിച്ച കദ ഞങ്ങൾക്ക് പറഞ്ഞ് തന്നൂടെ ദേവേട്ടാ.

    തെറ്റിധാരണകൾക്കടിയിൽ കിടന്ന് ഓമനമകന്റെ ജീവിതം ദുസ്സഹമാക്കുന്ന അമ്മക്ക് കാര്യങൾ മനസ്സിലാക്കിക്കൊടുക്കണ്ടേ.

    ജീവന്റെ ജീവനായ മുത്തിനെ എനിക്ക് കാണണം.അവളോട് കാര്യങ്ങളൊക്കെ പറയണ്ടേ.

    ആദിക്ക് അവളർഹിക്കുന്ന മറുപടി നൽകണ്ടെ. അറിഞോ അറിയാതെയോ അവളോട് കാണിച നെറികേടിന് മാപ്പ് ചോദിക്കണ്ടേ

    അനുവിന്റെ അമ്മയോട് നാല് വാക്ക് പറയണ്ടേ. നിങ്ങൾ അവഗണിച് വളർത്തിയ മകൾ ഇന്ന് ദേവന്റെ ജീവന്റെ ജീവനാണെന്നും മേലിൽ അവളെ സങ്കടപ്പെടുത്തിയാൽ നിങ്ങളുടെ ജീവിതത്തിൽ അവൾ ഇനി ഉണ്ടാകില്ലാ എന്നും പറയണ്ടേ.

    അജു തിരിച് വരുംബോൾ അവൻ നശിപ്പിച് കളഞത് അവന്റെ തന്നെ ജീവിതമായിരുന്നു എന്ന് കാണിച് കൊടുക്കണ്ടേ

    മുത്തിന്റെയും മാളുവിന്റെയും അഞ്ജുവിന്റെയും ശ്രീയുടെയുമൊക്കെ ജീവിതങ്ങൾ കടന്നു പോകുന്ന സന്തോഷങൾ ഞങ്ങളോട് പങ്ക് വെക്കാൻ ദേവേട്ടന് ആഗ്രഹമില്ലേ.

    കൺകുളിർക്കെ തന്നേ നോക്കുന്ന പഞ്ജമിയെയും മാണിക്യനെയും ഒക്കെ ദേവനു ഞങ്ങൾക്ക് കാൺച്ച് തരാൻ തോന്നുന്നില്ലേ

    ദേവൻ ദേവനായി തിരികെയെത്താൻ കാത്തിരിക്കുന്ന കുറെ ആളുകളെ കണ്ടില്ലെന്ന് നടിക്കാൻ എത്ര കാലം കഴിയും ദേവന്.

    ഇവിടെ വേറെ വല്ല പേരിലും വന്ന് കണ്ട് പോകാറുണ്ടെങ്കിൽ ഇതോക്കെ കാണാറുണ്ടെങ്കിൽ, ഒരു വട്ടം കൂടി പ്രതീക്ഷ തന്നൂടെ.
    ഒരിക്കൽകൂടിയെങ്കിലും ദേവരാഗവുമായി എത്തില്ലേ.
    ഈ രാഗം മുഴുമിപ്പിക്കാതെ ,അതിന്റെ താളത്തിൽ ആനന്ദിക്കാതെ മോക്ഷം ലഭിക്കാത്ത കുറെ പേരിൽ ഒരാളാണ് പറയുന്നത്.

    ദേവനെ മറക്കാൻ ഞങൾക്കാവില്ല.
    നിങ്ങൽ എത്ര കാലം അദ്ര്ശ്യനായിരുന്നാലും ശരി ഞങ്ങൾ ഇങ്ങനെ ഇവിടെ വന്ന് കേണുകൊണ്ടേയിരിക്കും.

    ഇവിടെ അവതരിച്ചിട്ടുള്ളതിൽ ഏറ്റവും മനോഹരമായ പ്രണയകാവ്യങ്ങളിൽ ഹ്ര്ദയത്തിൽ എന്നും നിലനിൽക്കുന്നതാൺ ദേവരാഗം.

    ജീവിതം എങ്ങനെ പോകുന്നു എന്നൊന്നും അറിയില്ല. പരിഭവങ്ങളൊന്നുമില്ലെങ്കിൽ ഈ വഴി വീണ്ടും വരിക.
    ഒരുപറ്റം സ്നേഹിതർ കാത്ത് നിൽക്കുന്നുണ്ട്

    1. ഇതിനപ്പുറം ദേവരാഗത്തിന് വേണ്ടി കാത്തിരിക്കുന്നു എന്ന് പറയാൻ കഴിയില്ല..??

    2. ഇത്തരം മനോഹരമായ ഒരു സന്ദേശം കണ്ടെങ്കിലും ആ മനസ്സിനൊരു അലിവ് കിട്ടിയെങ്കിൽ എന്നാശിച്ചു പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *