ദേവരാഗം 16 [ദേവന്‍] 2806

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. ഗിരീഷ് കൃഷ്ണൻ

    ♥️Mr കിങ് ലയർ♥️…. ഇന്ന് പത്താം തീയതി ആണ്…ആ തൂലികാനാമം അന്വർത്ഥമാക്കരുത്…..

  2. Priyamvadha Menon

    ദേവേട്ടാ…

    ഇപ്പോൾ കറക്റ്റ് 2 മാസം ആയി… ഇനിയെങ്കിലും ഒന്നു അപ്‌ലോഡ് ചെയ്തു കൂടെ

    സ്വന്തം പ്രിയ

  3. ആശാനേ ഇത് ഒരുമാതിരി വെയ്റ്റിംഗ് ആയി പോയി

  4. Please upload next part…..

  5. Site open cheithu Devaragam next part vanno ennu Nokia’s vannitundonnu nokkum athillenkil udane Exit adikkum kazhinja 2months aayi ithaanu seelam ?

  6. Ee aduthu enganum varumo sahodara

  7. I,m waiting

  8. ?MR.കിംഗ്‌ ലയർ?

    ഈ മാസം പത്തിന് ദേവരാഗത്തിന്റെ ബാക്കി പ്രതീക്ഷിക്കാം…….

    1. Thanks.I’m waiting

    2. നിങ്ങടെ പേരുപോലെ ആകില്ലെന്ന് കരുതാം

    3. Athu verum vyamoham mathram ayirikkum…. Devan alle aalu.. ini oru 5 masam kazhinju nokkiyal mathi…

    4. ഉറപ്പാണോ

    5. Devan thanneyano king liar.. Oru cheriya samshyam. Enthayalum bhaaki post cheyuunne..

    6. എവിടെയാ ദേവരാഗം 17.

  9. എവിടെ ആണ് ബാക്കി

  10. Deva ne evide.

    Ohoooooo!!!

  11. ദേവാ next part ഒന്നു എഴുതു

  12. നിരഞ്ജൻ

    ദേവനും അനുവും മനസ്സിന്റെ നീറ്റലായി 2 മാസത്തിനോടടുക്കുന്നു.
    ദേവൻ ഇനിയും വൈകിക്കില്ലെന്ന പ്രത്യാശ മാത്രം ?
    ഇതു വായിച്ചൊരുപാട് തകർന്ന ഹൃദയങ്ങൾ ഉണ്ട് ദേവ?

  13. Priyamvadha Menon

    പ്രിയപ്പെട്ട ദേവേട്ടാ..

    ഇതിപ്പോൾ ഒന്നര മാസം കഴിഞ്ഞു… അടുത്ത ഭാഗം ഒന്ന് പെട്ടന്നു ഇടുവോ…. പ്ലീസ് ???

    സ്വന്തം
    പ്രിയ

  14. Next part please

  15. devaaa vere oru kalippanavalle plsssssssssss

    1. Ithu Mikkavarum athu avane vazhiyullu, Manushyane Post adippichu Kollum.

  16. നിങ്ങൾ പരീക്ഷക്ക് നന്നായി പടിച്ചോ bro.
    വെറുതെ ദേവേട്ടൻ നോക്കി ഇരുന്ന് സമയം കളയണ്ട.
    മൂപ്പർ ഇനി എന്ന പൊന്തുകയെന്നു തമ്പുരാണറിയാം.
    പിന്നെ ക്ലൈമാക്സ് അല്ലെ പണി കൂടുതൽ കാണും

  17. ആശാനേ..,
    ഒരിക്കലുമല്ല.. പക്ഷേ വീണ്ടും ഈ സൈറ്റിൽ കഥയെഴുതാൻ എനിക്ക് തന്നെയുള്ള പ്രചോദനമാണ് ഓരോ ഭാഗത്തെയും എൻഡിങ് സസ്പെൻസ്.. എന്റെ കൂട്ടുകാർ എന്നെ കാത്തിരിക്കുന്നു എന്നറിയുന്നതിന്റെ അനുഭൂതി… അത്രയേ ഉള്ളൂ.. നമുക്ക് വേണ്ടി ആരൊക്കെയോ കാത്തിരിക്കുന്നു എന്നതല്ലേ ജീവിക്കാൻ പോലുമുള്ള പ്രചോദനം ആശാനേ..

    ഹൃദയപൂർവ്വം
    ദേവൻ

    ഇത് നിങ്ങളുടെ തന്നെ മറുപടിയാണ് ആ പ്രതീക്ഷയില്‍ കാത്തിരിക്കുന്നു വാവാച്ചിക്കും വാവാച്ചിയുടെ അമ്മിണിക്കും വേണ്ടി…..
    ഒരുപാട് സ്നേഹത്തോടെ……

  18. ചതിക്കല്ലെ മാഷേ October 26 PSC VEO EXAM ഉള്ളതാ അതിന്റെ ഇടയില്‍ ഈ കഥയുടെ ബാക്കി എന്താകും എന്ന ആകാംക്ഷയോടെ പഠിക്കാൻ കഴിയുന്നില്ല. അത് കൊണ്ട്‌ ഒരുപാട്‌ വൈകാതെ അതൊന്നു പോസ്റ്റ് ചെയ്തൂടെ….

  19. Njan kaathirikum devetta

  20. Kadhayil idi minniyennu ezhuthiyathupole
    kadhakruthinum idi vendi varumo

    1. വേണ്ടി വരും

  21. Devan ini ezhuthunilla. . . . .padippilaanu

    1. അങ്ങനെ പറയരുത്

    2. ചതി ആയിപ്പോയി….. ???????????????????????????

    3. Padip kazhinj patumenkil ezhuthu

  22. ഇനി ചോദിക്കുന്നില്ല,താങ്കൾക്ക് ബാക്കി എഴുതാൻ തോന്നിയാൽ എഴുതുക. ആരെങ്കിലും നിർബന്ധിച്ചാൽ വരുന്ന ഒന്നു അല്ല കല. അതുകൊണ്ടു ആണ് കലാകാരന്മാരെയും കഥാകൃത്തുക്കളെയും ലോകം ആദരിക്കുന്നത്, കഥ വായിക്കാൻ ഉള്ള കഴിവേ ദൈവം തന്നിട്ടൊള്ളു. കിട്ടിയ കഴിവ് ഉപയോഗിക്കുക. ഓടിപിടിച്ചുള്ള ഒരു ക്ളയിമാക്‌സ് അല്ല വേണ്ടത്. നിന്നു നിദാനം ആയ ഒരു അവസാനം ആണ്.

    1. മച്ചാൻ

      വെറുതെ ഈ വക പ്രോത്സാഹനം കൊടുക്കല്ലേ ബ്രോ..ആള് മുങ്ങി കളയും.
      ഇങ്ങനെ മുങ്ങിയവർ പിന്നെ വർഷങ്ങളായി പൊങ്ങിയിട്ട്.

      1. പിന്നെ ഈ കഥ ഒരിക്കലും അവസാനം ഇല്ലാത്തതു ആവില്ല, അടുത്ത ചൊവ്വാഴ്ച കൂടി നോക്കും കണ്ടില്ല എങ്കിൽ ഈ കഥക്ക് പുതിയ മാനം നൽകികൊണ്ട് ഞാൻ ഇത് പൂർത്തീകരിക്കും… കാരണം ദേവരാഗം ഒരു കഥ മാത്രം അല്ല പലരുടെയും ലൈഫിൽ സംഭവിച്ചത് കൂടി ആണ്

  23. ദേവേട്ടാ ഇനിയും ലറ്റ് ആക്കല്ലേ

  24. Please upload next part…..

  25. മച്ചാൻ

    270 മേലെ comment കണ്ടിട്ടെങ്കിലും ദേവേട്ടൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു..

  26. Nthu Patti devetta.ithippo orupadu naal aayallo.iniyum vaikippikkalletto.ethrayum vegan thanne adutha part ittekane.

  27. Priyamvadha Menon

    പ്രിയപ്പെട്ട ദേവേട്ടാ…

    ഇത്രയും താമസം എന്താണ്??? വേഗം അപ്‌ലോഡ് ചെയ്യൂ…

    പ്രിയ

  28. DEVA WHAT HAPPEN ? ANY PROBLEM

  29. എന്താ പറ്റിയത്, എന്തെങ്കിലും പ്രശ്നം ഉണ്ടോ ദേവാ, ഇത് ഒരുപാട് ലേറ്റ് ആയല്ലോ,

  30. കാത്തിരുന്നു മടുത്തു ദേവൻ.ഉടനെ എങ്ങാനും അടുത്ത പാർട്ട്‌ ഉണ്ടാകുമോ??

Leave a Reply

Your email address will not be published. Required fields are marked *