നീ പറഞ്ഞില്ല… പക്ഷെ അനു പറഞ്ഞു…
അമ്മ പറഞ്ഞത് കേട്ടു ഇപ്പോൾ ഞെട്ടിയത് ഞാനാണ്…
അനു… അനുവോ…
അതേ നിങ്ങളുടെ വിവാഹം കഴിഞ്ഞു ഒരു ദിവസം നീയും അനുവും കൂടെ സ്റ്റേഷനിൽ പോയ് വന്നില്ലേ…അന്ന് ഞാൻ അനുവിനോട് ചോദിച്ചപ്പോൾ അവളാണ് പറഞ്ഞത്… അജു മടങ്ങി വന്നാൽ അവൾ പോകും എന്നു….
ഞാൻ ഓർത്തു.. ഞാൻ അജുവിനെ അപയപെടുത്തി എന്നാണല്ലോ അനു അന്ന് വിചാരിച്ചു കൊണ്ടിരുന്നത്… പിന്നെ ആദി എന്നെ കുറിച്ച് അവളോട് പറഞ്ഞു കൊടുത്ത കാര്യങ്ങളും എല്ലാം മനസ്സിലുള്ള ഏതേലും നിമിഷം ആയിരിക്കണം അമ്മ ചോദിച്ചിട്ടുണ്ടാവുക അവൾ അങ്ങനെ ഒരു മറുപടി പറഞിട്ടും ഉണ്ടാകും…
പക്ഷെ അമ്മേ ഞാൻ വിവാഹം ചെയ്തവൾ ആണവൾ…. ഒന്ന് കെട്ടി… പിന്നെ വലിച്ചു പൊട്ടിച്ചു കളയാൻ മാത്രമുള്ള മഹത്വമേ താലിക്കുള്ളോ…. അല്ലെങ്കിൽ കെട്ടിയ പെണ്ണിനെ മറ്റൊരാൾക്ക് വിട്ടു കൊടുക്കാൻ മാത്രം അധഃപതിച്ചവൻ ആണോ അമ്മേ ഞാൻ….
നീ എങ്ങനെയുള്ളവൻ എന്നതിനേക്കാൾ മുഖ്യം സാഹചര്യങ്ങൾ ആയിരുന്നു ദേവാ.. മകൻ കെട്ടി കൊണ്ട് വന്ന പെണ്ണ് മനസ്സിൽ മറ്റൊരുവന് വേണ്ടി കാത്തിരിക്കുക ആണെന്നും… അവൻ വന്നാൽ തിരിച്ചു പോവും എന്നും ഞാൻ അറിഞ്ഞപ്പോൾ ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു ദേവാ…
അത് മാത്രം ആയിരുന്നില്ലല്ലോ അമ്മേ…. അമ്മയുടെ മനസ്സിൽ ആദി എന്റെ വധുവായി വരണം എന്ന ആഗ്രഹം ഉണ്ടായിരുന്നു… ഞാൻ അനുവിനെ ഉപേക്ഷിച്ചാലു ആദിയെ ഞാൻ വിവാഹം കഴിക്കുമെന്ന് അമ്മ ആഗ്രഹിച്ചു… അല്ലെങ്കിൽ ആദി അമ്മയെ തെറ്റി ധരിപ്പിച്ചു… അതല്ലേ അമ്മേ സത്യം… ആദിയെ സ്നേഹിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന ജീവിതത്തിലേക്കു അവളെ താലി കെട്ടി കൂട്ടണം എന്നുണ്ടായിരുന്ന… ഒരു ദേവൻ ഉണ്ടായിരുന്നു അമ്മേ… പക്ഷെ… പക്ഷെ…
ങ്ങും എന്നോട് മുത്തു പറയും വരെ എനിക്കൊന്നും അറിയില്ലായിരുന്നു… അതല്ലെങ്കിൽ.. ആദി യെ കുറിച്ച് മനസ്സിൽ പോലും അങ്ങനെ ഒന്നും ചിന്തിക്കാത്ത വിധം ആയിരുന്നു അവളുടെ പെരുമാറ്റം…
പക്ഷെ എല്ലാം എന്റെ ധരിപ്പിച്ചതാണെന്ന് അറിയാൻ ഞാൻ വൈകി പോയി… എന്റെ ആങ്ങളയുടെ മകൾ… നിന്നെ പോലെ തന്നേ ഞാൻ സ്നേഹിച്ചവൾ.. എന്റെ മരുമകളായി വരണമെന്ന് ഞാൻ ആഗ്രഹിച്ചവൾ… എന്റെ മുന്നിൽ കരഞ്ഞു പറഞ്ഞപ്പോൾ… നിനക്ക് ഒരിക്കലും അനുവിനെ സ്നേഹിക്കാൻ കഴിയില്ലെന്നും നീ അവളെ ഓർത്തു നീറി നീറി നിന്റെ ജീവിതം കളയുമെന്നും ആദി പറഞ്ഞപ്പോൾ.. ഞാൻ അത് വിശ്വസിച്ചു..പിന്നെ ഒരിക്കൽ മാളുവിന്റെ സങ്കടം കണ്ടു അവളോട് ചോദിച്ചപ്പോൾ അവളും എന്നോട് പറഞ്ഞു.. അവളുടെ ദേവേട്ടന്റെ ജീവിതം എല്ലാവരും കൂടെ നശിപ്പിക്കുക ആണെന്ന്… മറ്റൊരുവനെ മനസ്സിലിട്ടു നടക്കുന്നവളെ എന്റെ മകന്റെ പെണ്ണായി കാണാനും മാത്രം വിശാല മനസ്കതയൊന്നും നിന്റെ അമ്മയ്ക്കില്ല ദേവാ….
Devetta,ithinte oru cheriya tail end ezhuti koode??
Oru request aanu same like how kingiar did for apoorva jathakam!!