അവളെ ബ്ലാക്ക് മെയിൽ ചെയ്തേനെ….അതായിരുന്നു വരുണിന്റെയും അർജുന്റെയും പ്ലാനും….
മാണിക്യൻ എന്റെ മുഖത്തേക് നോക്കി…. എന്റെ മുഖം വിളറിയിരുന്നു….അന്ന് രാത്രി ഞാനും അത് തന്നേ അല്ലെ ചെയ്തത്…. ആദിയെ നശിപ്പിച്ചു… അവളിലെ വിലപ്പെട്ടതെല്ലാം കവർന്നെടുത്തു….മുഖമുയർതാൻ ആവാത്ത വിധം കുറ്റ ബോധം എന്റെ ഉള്ളിൽ നിറഞ്ഞിരുന്നു….
“”അവന്റെ പദ്ധതി പരാജയ പെട്ടെങ്കിലും അവൻ ഒരു കാര്യത്തിൽ വിജയിച്ചു… നിങ്ങളെ പരസ്പരം അകറ്റുന്ന കാര്യത്തിൽ…””
നിന്റെ സന്തോഷങ്ങളെ എങ്ങനെയെങ്കിലും അവനാൽ ആവും വിധം ഇല്ലാതാക്കുക എന്നത് മാത്രമായിരുന്നു അവന്റെ ലക്ഷ്യം… ആദിയുമായി പിണങ്ങിയ നീ പിന്നെ നാട്ടിൽ അധികം വന്നില്ല… പഠനത്തിൽ ഏറെ കുറെ മിടുക്കനായ അർജുനും ഈ സമയം കോഴ്സ് പൂർത്തിയാക്കി… കൂടെ എന്തിനും പോന്ന കുറെ സൗഹൃദങ്ങളും….അതിന്റെ ബാക്കി പത്രമായിരുന്നു ഞാൻ നിങ്ങളോട് ആദ്യം പറഞ്ഞ സംഭവങ്ങൾ മുഴുവൻ….ഹമീം സാർ ഒരു നിമിഷം നിർത്തി….
സാർ പക്ഷെ… അജു അന്ന് പോയത്…എന്തിനാണെന്ന് എനിക് മനസ്സിലാവുന്നില്ല…
അതിൽ കുറെ കാര്യങ്ങൾ നിങ്ങൾക്കു അറിയാവുന്നതു തന്നേ ആണ്…. ഹമീം സാർ പറയുന്നത് കേട്ടതും മാണിക്യൻ തല കുലുക്കി… ഞങ്ങൾ ചീമേനി രാഘവനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ആണ് അതെന്നു എനിക്ക് മനസ്സിലായി…
ഞാൻ പറഞ്ഞില്ലേ ശ്രീമംഗലം തറവാടിന് അപമാനം ആകുന്ന എന്തും ചെയ്യാൻ അർജുൻ തയ്യാറാകും…അവൻ ഈ വിവാഹത്തെ കണ്ടത് രണ്ടു കാര്യങ്ങൾക്കാണ് ഒന്ന് അവനു വേണ്ടുന്ന പണം സംഘടിപ്പിക്കുക… അത് കിട്ടിയാൽ അവനുണ്ടാക്കി വെച്ച വലിയൊരു ബാധ്യത തീർക്കാം അതിനായി ആ പണം കിട്ടി കഴിഞ്ഞാൽ അതുമായി മുങ്ങുക… അങ്ങനെ മുങ്ങിയാൽ… പറഞ്ഞുറപ്പിച്ച വിവാഹം നടത്താൻ ആവാതെ നാട്ടുകാരുടെ മുൻപിൽ ശ്രീമംഗലം തറവാട്ടുകാർ നാണം കെടും കൂടെ ദിവ്യയുടെ കല്യാണവും മുടങ്ങും എന്നവൻ കണക്കു കൂട്ടി…
അത് കൊണ്ട് തന്നേ ആണ് ദിവ്യയുടെ കല്യാണം നടത്തുന്ന കൂട്ടത്തിൽ അവന്റെ കല്യാണവും നടത്താൻ ദേവന്റെ മേമ്മയെ കൊണ്ട് ദേവന്റെ അച്ഛനോട് പറയിപ്പിച്ചത്… അവരുടെയൊക്കെ മുന്നിൽ അർജുൻ നല്ലവനായ മോൻ ആണല്ലോ…
പക്ഷെ അവൻ വിചാരിച്ച പോലെ വിവാഹത്തിന് മുൻപ് അവനു പണം ലഭിച്ചില്ല… മാത്രമല്ല… അർജുനും കൂട്ടുകാരും കൂടെ പിടിച്ചു കൊണ്ട് ഒരു മാർവാടിക്കു വിക്കാൻ കൊണ്ട് പോയ ആനി രക്ഷപെട്ടു പോയി എന്നു അർജുന് വിവരം ലഭിച്ചു… ഇനിയും നാട്ടിൽ നിന്നാൽ പോലീസ് പൊക്കും എന്നു ഭയന്നാണ് പിറ്റേ ദിവസം രാവിലെ അവൻ ഇവിടെ നിന്നും കടന്നു കളയുന്നത്…..
പക്ഷെ ഇവന്റെ പുറകെ തന്നേ കേരള പോലീസിന്റെ ആളുകൾ ഉള്ളത് ഇവൻ അറിഞ്ഞില്ല… ഞങ്ങൾക്ക് ഇവനെ മാത്രം പൂട്ടിയാൽ പോരായിരുന്നു… ഇവന്റെ പിന്നിലുള്ള വലിയൊരു കണ്ണിയെ തന്നേ പൂട്ടേണ്ടി ഇരുന്നു… അതിനായിട്ടാരുന്നു ഞങ്ങളുടെ ശ്രമം.. അതു കൊണ്ട് തന്നെയാണ് ഇവനെ കുറിച്ച് വിവരങ്ങൾ
Devetta,ithinte oru cheriya tail end ezhuti koode??
Oru request aanu same like how kingiar did for apoorva jathakam!!