സാരിത്തുമ്പു വായിലേക്ക് വെച്ചു വിങ്ങി പൊട്ടി കരഞ്ഞു കൊണ്ടിരുന്ന മേമ്മയെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു….ഇതെല്ലാം കണ്ടു വിഷമിച്ചു നിന്നിരുന്ന അരുണിനെയും ഞാൻ എന്റെ അരികിലേക് ചേർത്തു പിടിച്ചു…. പുറതേക് ഇറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി… അഴികൾക്ക് പിന്നിൽ അജുവിന്റെ മുഖം കുറ്റബോധം കൊണ്ട് താഴ്ന്നിരുന്നു…..
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
അരുണും മേമ്മയും അവർ വന്ന കാറിൽ തിരിച്ചു വീട്ടിലേക്കു പോയി…
തിരിച്ചുള്ള യാത്രയിലും മാണിക്യനാണ് എന്റെ കാർ ഡ്രൈവ് ചെയ്തത്….ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോൾ ആയിരുന്നു ഹമീം സാർ അത്യാവശ്യമായി കാണാൻ വിളിച്ചത്….അത് കൊണ്ട് നേരെ സ്റ്റേഷനിലേക്കാണ് പോയത്….
നേരം സന്ധ്യ ആയി തുടങ്ങിയിരുന്നു….ദൂരെ ചക്രവാളത്തിൽ കൂടണയാൻ വെമ്പുന്ന പക്ഷി കൂട്ടങ്ങൾ… ആകാശ തിരു നെറ്റിയിൽ ചുവന്ന ചായം പൂശി തുടങ്ങിരിക്കുന്നു….സ്റ്റേഷനിൽ എത്ര നേരമാണ് ഇരുന്നതെന്നു പോലും ഒരു പിടിയുമില്ല….മുന്പിലെ സീറ്റിൽ പിന്നിലോട്ടു ചാരി കിടക്കുമ്പോൾ… മനസ്സ് പിടി വിട്ട പട്ടം പോലെ പറന്നു തുടങ്ങിയിരുന്നു….സ്റ്റേഷനിലെ അഴികളിലെവിടെയോ അത് കുടുങ്ങി കിടന്നിരുന്നു… വലിച്ചെടുക്കുന്തോറും കൂടുതൽ കൂടുതൽ കുരുങ്ങി കൊണ്ട്…
കാറിനുള്ളിൽ കനമുള്ള നിശബ്ദത… പിന്നിലെ സീറ്റിൽ മൗനമായി സീറ്റിലേക് തല ചായ്ച്ചു കിടക്കുന്ന അമ്മ….
മൗനത്തെ ഭേദിച്ചത് മാണിക്യന്റെ ചോദ്യമാണ്…
നേരെ വീട്ടിലേക്കല്ലേ…??
അവൻ എന്റെ മുഖത്തേക് നോക്കി…
“അല്ല ” അമ്മയുടെ മറുപടി കേട്ട് ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി…
“”നീ നേരെ പോ…””അമ്മ പറയുന്നതിനനുസരിച്ചു മാണിക്യൻ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു
ഹൈവെയിൽ നിന്നു അനുവിന്റെ വീട്ടിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞപ്പോൾ ഞാൻ വീണ്ടും അമ്മയെ നോക്കി…
ഘനീഭവിച്ച മൗനം… ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങൾ മഴ കൂണ് പോലെ മുളച്ചു പൊന്തി…
അനുവിന്റെ വീടിന്റെ മുറ്റത്തേക് കാറെത്തുമ്പോളേക്കും സന്ധ്യ കഴിന്ഞ്ഞിരുന്നു…തുളസി തറയിൽ വെച്ച ദീപം കരിന്തിരി കത്തി തുടങ്ങിയിരുന്നു…
മുറ്റത്തു കാറിന്റെ ശബ്ദം കേട്ടിട്ടാവണം രവി അങ്കിൾ ആണ് ആദ്യം ഇറങ്ങി വന്നത്… പുറകെ രാധമ്മ… അതിനു പുറകിൽ അഞ്ചു…പക്ഷെ കൂവള മിഴികളിൽ പ്രതീക്ഷയുമായി ഉമ്മറ പടിയിൽ കാത്തിരിക്കുമെന്ന് വെറുതെയെങ്കിലും മോഹിച്ചൊരു ചിത്രമുണ്ടായിരുന്നു മനസ്സിനുള്ളിൽ… അല്ലെങ്കിൽ കാറിന്റെ ശബ്ദം കേട്ട് ഓടി അണയും എന്നും എന്റെ നെഞ്ചിൽ ചേരും എന്ന് ഞാൻ കരുതിയവൾ…
“”വാവ എവിടെ???””” മനസ്സിനുള്ളിൽ അടക്കാനാവാതെ ചോദ്യം നാവിൻ തുമ്പിൽ
Devetta,ithinte oru cheriya tail end ezhuti koode??
Oru request aanu same like how kingiar did for apoorva jathakam!!