നിന്നു പുറപ്പെട്ടിരുന്നു…
എല്ലാവരുടെയും മുഖത്തേക് ഞാൻ നോക്കി
രാധമ്മയുടെ പിറകിലായി ഉമ്മറത്തേക് വന്ന അഞ്ചു മറുപടി പറയാതെ നിറഞ്ഞ കണ്ണുകളോടെ അനുവിന്റെ അമ്മയുടെ കയ്യിൽ പിടിക്കുന്നത് കണ്ടു. എൻ്റെ മനസ്സിൽ ക്ഷമയുടെ അവസാന തുള്ളിയും ഇറ്റുവീണിരുന്നു.
“അങ്കിൾ അനു എവിടെ?” എന്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയത് ദേഷ്യവും സങ്കടവും എല്ലാം ചേർന്നൊരു ശബ്ദമായിരുന്നു…
” മുറിയിലുണ്ട്” അഞ്ജുവാണ് കണ്ണു തുടച്ചു കൊണ്ട് പറഞ്ഞത്..
പെട്ടെന്ന് ഉള്ളിലൊരു ആന്തലുണ്ടായി. എന്തോ അപായസൂചന പോലെ. വെപ്രാളത്തോടെയാണ് ഓടി മുറിയിലേക്ക് ചെന്നത്. വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. ധ്യതിയിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ആദ്യം കണ്ടത്… വലിച്ചു വാരിയിട്ട തുണികളാണ്…. മറിഞ്ഞു കിടക്കുന്ന കസേരയും….ഭീതിയോടെയാണ് ലൈറ്റിട്ടത്. മുറിയുടെ ഒരു മൂലയ്ക്ക് തല കാൽമുട്ടിൽ ഒളിപ്പിച്ച് ഭ്രാന്തിയെപ്പോലെ അവൾ ഇരിക്കുന്നത് കണ്ടു.
എന്നെ കണ്ടതും അവൾ അലറിക്കൊണ്ട് ചാടി എഴുന്നേറ്റു. ഒരു നിമിഷം ഞാൻ തറഞ്ഞു നിന്നു പോയി. ചേർത്തു പിടിക്കാൻ ചെന്ന എൻ്റെ കൈ തട്ടിമാറ്റി അവൾ വീണ്ടും മുറിയുടെ മൂലയിലേക്ക് പതുങ്ങുന്നത് കണ്ടു. ”
“”വാവേ….””
ഞാൻ വിളിച്ചതും അവൾ എനിക്ക് നേരെ കൈകൂപ്പി .
” അടുത്തേക്ക് വരല്ലേ ദേവേട്ടാ . എന്നെ വിട്ടേക്ക് ദേവേട്ടാ ”
ഞാൻ പെട്ടെന്നാണ് മുകളിലേക്കു നോക്കിയത് ഞാൻ സ്തംഭിച്ചു പോയി… മുകളിൽ തൂങ്ങിയാടുന്ന കുരുക്കിട്ട സാരി….
“””ഞാൻ ഭാഗ്യമില്ലാത്തോളാ ദേവേട്ടാ….. എന്നെ ആർക്കും ഇഷ്ടല്ല ദേവേട്ടാ… ശാപം പിടിച്ച ജന്മമാ എന്റെ ജാതക ദോഷം കാരണം എന്റെ ദേവേട്ടന് ഒന്നും പറ്റരുത്… മരിക്കാനുള്ള ധൈര്യം ഇല്ല ദേവേട്ടാ ന്നാലും എന്റെ ദേവേട്ടന് വേണ്ടി ഞാനതു ചെയ്യും “”” പൊക്കോ ദേവേട്ടാ… എന്റെ അടുത്ത് വരണ്ട….
“ചില ജന്മങ്ങൾ ഇങ്ങനാ അല്ലെ ദേവേട്ടാ…ഒരു ഭാഗ്യവും ഇല്ലാത്ത ജന്മങ്ങൾ…..ഒരു മോഹോം ഉണ്ടാരുന്നില്ല എനിക്ക്… അച്ഛന്റെയും അമ്മെടേം അനിയത്തീടേം ഒന്നും കണ്ണ് നിറയരുതെന്ന മോഹം മാത്രേ ഉണ്ടാരുന്നുള്ളു….ഒരു പ്രായം വരെ… അനുവിന് ഒരിഷ്ടോം ഇല്ലാരുന്നു ദേവേട്ടാ… ഒന്നിനോടും.. മറ്റുള്ളവരുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും ഒക്കെ ആയിരിന്നു എനിക്ക് വലുതു….അങ്ങനെ തന്നെയാണ് ജീവിച്ചു വന്നത്…ദേവേട്ടനാണ് എല്ലാം മാറ്റിമറിച്ചത്: എന്തിനാണ് ദേവേട്ടാ എനിക്ക് സ്വപ്നങ്ങൾ തന്നത്? എന്തിനാണ് ഇങ്ങനൊരു വിഡ്ഢിവേഷം കെട്ടിച്ചത്?.” ഒരു താലി ചരട് തന്നു എന്നെ വരിഞ്ഞു മുറുക്കിയത്… “”
എന്നെ ഒന്ന് നോക്കിയിട്ട് അവൾ ജനലിനോട് ചേർന്നു നിന്നു….പുറത്തെ ഇരുട്ടിലേക് അവൾ കണ്ണെത്തിക്കുന്നത് കണ്ടു
ദേവേട്ടന്റെ കൂടെ ജീവിക്കാൻ ഭാഗ്യമുള്ളൊരു കുട്ടി വരും ദേവേട്ടാ…പുറത്തെ ഇരുട്ടിലേക് നോക്കി നിർവികരതയോടെ അവൾ പറഞ്ഞു….
മറുപടി പറയാൻ ഞാൻ നാവുയർത്തും മുൻപേ എനിക്കരുകിൽ നിന്ന് ഒരു ശബ്ദം കേട്ടു .
“എന്നിട്ട്…ജീവൻ അവസാനിപ്പിക്കാൻ പോവുകയാണോ നീ?” ഞാൻ
Devetta,ithinte oru cheriya tail end ezhuti koode??
Oru request aanu same like how kingiar did for apoorva jathakam!!