വെളുത്തപ്പോൾ ആണ് കണ്ണ് തുറന്നത്….നോക്കുമ്പോൾ അരികത്തായി അനു കിടക്കുന്നുണ്ട് എന്റെ നെഞ്ചിന്റെ ചൂട് പറ്റി…കൊച്ചു കുഞ്ഞിനെ പോലെ… ഞാൻ അവളുടെ നേരെ തിരിഞ്ഞു കിടന്നു.. ആ കുഞ്ഞു മുഖത്തേക് നോക്കി… നിറഞ്ഞ പീലിയുള്ള കണ്ണുകൾ… മുഖത്തേക് വീണു കിടന്ന മുടിയിഴകൾ ഞാൻ പിന്നിലോട്ടു ഒതുക്കി വെച്ചു..ആ കൺ തടത്തിലേക് ചുണ്ട് അടുപ്പിച്ചു…ഉമ്മ വെച്ചു കഴിഞ്ഞപ്പോൾ ഒരു കുസൃതി തോന്നി… പതിയെ നാവു നീട്ടി അവളുടെ കൺ തടങ്ങളെ ഉഴിഞ്ഞു….””ദേവേട്ടാ… “” ഉറക്കം വിട്ടു മാറാതെ അനു ചിണുങ്ങി…
ഒരു മാറ്റവും ഇല്ല പെണ്ണിന്… ഉറക്കം വിട്ടൊരു കളിയുമില്ല….
ചിണുങ്ങി കൊണ്ട് ഒരു കാലെടുത്തു എന്റെ വയറിനും കയ്യെടുത്തു എന്റെ കഴുത്തിനു കുറുകെയും ഇട്ടു കൊണ്ട് ഒന്നുകൂടെ എന്റെ അരികിലേക് ചുരുണ്ടു കൂടി കിടന്നു…എന്റെ സംരക്ഷണത്തിന്റെ.., എന്റെ സ്നേഹത്തിന്റെ തണലിലേക് മാത്രം ചുരുങ്ങാൻ ആഗ്രഹിക്കുന്ന എന്റെ പാവം വാവ….ആ മുഖത്തേക് നോക്കിയപ്പോൾ വാത്സല്യം ആണ് തോന്നിയത്…
പാവം ഉറങ്ങിക്കോട്ടെ… എന്റെ വിരലുകൾ കൊണ്ട് മൃദുവായി ആ കവിളിൽ ഞാൻ തട്ടി കൊണ്ടിരുന്നു…. എന്റെ പെണ്ണിന്റെ സാമിപ്യത്തിന്റെ ലഹരിയിൽ ഞാനും പതിയെ കണ്ണുകൾ അടച്ചു
നെറ്റിയിൽ നനുത്ത സ്പർശം ഏറ്റപ്പോൾ ആണ് കണ്ണുകൾ തുറന്നത്….പക്ഷെ ബെഡിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ ദേഷ്യം കൊണ്ട് വിറഞ്ഞു കയറി….
“”ആദി നിന്നോടാരു പറഞ്ഞു എന്റെ മുറിയിൽ കേറാൻ…””
“”ഇറങ്ങി പോടീ “” അലറുക ആയിരുന്നു ഞാൻ…
എന്റെ ഭാവം കണ്ടു അവൾ ഒന്ന് പേടിച്ചെങ്കിലും പെട്ടെന്ന് ചുണ്ടിൽ ഒരു വരണ്ട ചിരി ചിരിച്ചു…
“”ഇറക്കി വിടേണ്ട ദേവേട്ടാ….ഞാൻ പൊയ്ക്കോളാം….അല്ലെങ്കിലും ദേവേട്ടൻ എന്നെ മനസ്സിൽ നിന്നും എപ്പോളെ ഇറക്കി വിട്ടതാണ്….ഓരോ പ്രാവശ്യം ഇറക്കി വിടുമ്പോളും വലിഞ്ഞു കയറി വന്നവളാണ് ഞാൻ…. അർഹതയില്ലെങ്കിൽ കൂടി…””
“”പിന്നെ നീയിപ്പോൾ വീണ്ടും വലിഞ്ഞു കയറി വന്നതെന്തിനാ…”” എന്റെ ദേഷ്യം തണുത്തിരുന്നില്ല..
“”ഞാൻ ഒരു കാര്യം പറഞ്ഞിട്ട് പൊക്കോളാം ദേവേട്ടാ…”
”നിനക്ക് എന്ത് കാര്യമാ പറയാനുള്ളത്… എനിക്കൊന്നും കേൾക്കണ്ട… നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യവും ഇല്ല….””
“”ങ്ങും… ദേവേട്ടനൊരിക്കലും എന്നോട് സംസാരിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ലലോ…. എന്നെ കേൾക്കാനോ എന്നെ മനസ്സിലാക്കാനോ എന്നെങ്കിലും നിന്നു തന്നിട്ടുണ്ടോ…””
ഞാൻ അവളെ പുച്ഛത്തോടെ നോക്കി….. “”നീ പറയുന്ന കള്ളങ്ങൾ തല കുലുക്കി സമ്മതിച്ചു പൊട്ടനെ പോലെ നിക്കണം… അതല്ലേ നീയുദ്ദേശിക്കുന്ന മനസ്സിലാക്കൽ””
അവൾ ഒന്നും പറയാതെ ജനലിനടുത്തേക് നടന്നു…. കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്….അനു കുളിക്കാൻ കയറിയതാണെന്നു
Devetta,ithinte oru cheriya tail end ezhuti koode??
Oru request aanu same like how kingiar did for apoorva jathakam!!