ദേവരാഗം 17 [ദേവന്‍] [Climax] 1482

മനസ്സിലായി… അപ്പോൾ ഇവൾ എപ്പോൾ വന്നു… അനു ആയിരിക്കുമോ മുറി തുറന്നു കൊടുത്തത്… അതേ ആയിരിക്കും….

“”അതേ ദേവേട്ടാ അനു തന്നെയാണ് മുറി തുറന്നു തന്നത്… ദേവേട്ടൻ നല്ല ഉറക്കം ആയിരുന്നു….””ഞാൻ ചിന്തിച്ചു കൊണ്ട് നിന്നിരുന്നതിനു മറുപടി എന്നോണം അവൾ പറഞ്ഞപ്പോൾ ഞാൻ മുഖമുയർത്തി നോക്കി….

“”അനു സ്നേഹിക്കുന്നതിന്റെ ഒരംശം പോലും ഞാൻ ദേവേട്ടനെ സ്നേഹിച്ചിട്ടുണ്ടാവില്ല അല്ലെ ദേവേട്ടാ….. അത്രയേറെ തീവ്രമായി… “”

“”ഞാനും ഉണ്ടായിരുന്നു ഹോസ്പിറ്റലിനു പുറത്തു… ദേവേട്ടൻ ഉണരുന്നതും കാത്തു… പക്ഷെ… അനുവിന്റെ മുഖം ആ കരച്ചിൽ അതെന്റെ ഹൃദയം തകർത്തു കളഞ്ഞു ദേവേട്ടാ….അത് കണ്ടപ്പോളാണ് മനസ്സിലായത് എന്റെ സ്നേഹം ഒന്നും ഒന്നുമല്ല എന്നു….ദേവേട്ടന് അർഹിച്ചത് അനുവിന്റെ സ്നേഹം തന്നെയാണെന്നു….””

“”ദേവേട്ടന്റെ സ്നേഹം പോലും തിരിച്ചറിയാതെ പോയവൾ ആണ് ഞാൻ….. എനിക്കറിയില്ല ദേവേട്ടാ എന്താ പറയേണ്ടത് എന്നു.. ദേവേട്ടന്റെ മാത്രം ആകാൻ കൊതിച്ച ഒരു യൗവനം….ഇണകങ്ങളും പിണക്കങ്ങളും….ചില പിണക്കങ്ങളുടെ ദൈർഗ്യം കൂടിയപ്പോൾ ആവണം ദേവേട്ടൻ എന്നിൽ നിന്നും അകലുന്നു എന്നു എന്റെ പൊട്ട ബുദ്ധിക്കു തോന്നി തുടങ്ങിയത്…ആ സമയങ്ങളിലൊക്കെ എന്നോട് മിണ്ടാൻ പോലും താല്പര്യം കാണിക്കാതിരുന്നപ്പോ….. മറ്റൊരാൾ എന്നോട് സ്നേഹം കാണിച്ചപ്പോൾ….മനസ്സ് ഒന്ന് പതറി… പക്ഷെ അതൊരിക്കലും ദേവേട്ടനെ മറന്നിട്ടായിരുന്നില്ല… ദേവേട്ടനെ കൈ വിട്ടു കളയണം എന്നു കരുതിയിട്ടും അല്ല….പക്ഷെ പറ്റി പോയി…””
അവൾ പുറത്തേക് തന്നേ നോക്കി നിന്നു…

“”ഞാൻ ആ തെറ്റിന്റെ തീയിൽ ഉരുകി ഇല്ലാതെ ആവണം അല്ലെ ദേവേട്ടാ….”” അവളുടെ നിറഞ്ഞ കണ്ണുകൾ എന്റെ ഹൃദയത്തിന്റെ ഭിത്തിയിൽ എവിടെയോ ചെറിയ പോറൽ ഉണ്ടാക്കി…

“”എല്ലാ തെറ്റുകൾക്കും ഏതു പാപ നാശിനിയിൽ ആണ് മുങ്ങി കയറേണ്ടത് എന്നറിയില്ല ദേവേട്ടാ… പക്ഷെ… എന്റെ തെറ്റുകൾ മറക്കാൻ ഞാൻ ഒരു യാത്ര പോവുകയാണ് ദേവേട്ടാ… “”അവളുടെ മുഖതു ഗൗരവമുള്ള ഭാവം വരുന്നത് ഞാൻ കണ്ടു…

“”പോകുന്നതിനു മുൻപ് എല്ലാവരോടും യാത്ര പറയണം എന്നു തോന്നി അതാണ് വന്നത്… ”

“”നീയോ.. നീ എവിടെ യാത്ര പോകുന്നു….””

“”യാത്ര… ജീവിതം തന്നേ ഒരു യാത്ര അല്ലെ ദേവേട്ടാ… സോറി… ഞാൻ ഇപ്പോൾ ദേവേട്ട എന്നു വിളിക്കുന്നത്‌ പോലും ദേഷ്യമാണെന്ന് എനിക്കറിയാം… പക്ഷെ ശീലിച്ചു പോയി….””ജനാലയിലൂടെ പുറത്തേക് നോക്കി നിക്കുന്നത് കൊണ്ട് അവളുടെ മുഖം വ്യക്തമല്ലായിരുന്നു

“”ദേവേട്ടന് നമ്മുടെ കുട്ടികാലം ഓർമ്മയുണ്ടോ…??? നമുക്കു കുട്ടികളായിരുന്നാൽ മതിയാരുന്നു അല്ലെ ദേവേട്ടാ… ഒരിക്കലും വളരാതെ….”” തിരിഞ്ഞു നോക്കിയ അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു…

അവൾ പുറത്തേക്കുള്ള വാതിലിനു നേർക്കു നടന്നു….

ആദി വാതിൽക്കൽ വരെ ചെന്നു തിരിഞ്ഞു നിന്നു…””അനുവിനോട് പറയണം…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

358 Comments

Add a Comment
  1. Devetta,ithinte oru cheriya tail end ezhuti koode??
    Oru request aanu same like how kingiar did for apoorva jathakam!!

Leave a Reply

Your email address will not be published. Required fields are marked *