അവളെന്നും എന്റെ നല്ല കൂട്ടുകാരി തന്നെയാണെന്ന്… അവളെ ദേവേട്ടന്റെ ജീവിതത്തിൽ നിന്നു അകറ്റാൻ എന്തൊക്കെയോ നുണകൾ പറഞ്ഞിട്ടുണ്ട് അതൊക്കെ ഒരു പൊട്ടി പെണ്ണിന്റെ അറിവില്ലായ്മ ആയി കാണണം എന്നു പറയണം…. “”ഞാൻ അവളുടെ ഭാവം നോക്കി കാണുക ആയിരുന്നു…
“”ഒരാഗ്രഹം കൂടെ ഉണ്ട് ദേവേട്ടാ… അവസാനായിട്ട്… ഇനിയൊരിക്കലും നടന്നില്ലെങ്കിലോ…””
ഞാൻ ചോദ്യ ഭാവത്തിൽ മുഖമുയർത്തി…
അവൾ ഓടി വന്നു എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു… മുഖം ചുണ്ടോടു അടുപ്പിച്ചു… എന്റെ കൈ അറിയാതെ എന്നോണം അവളുടെ അരക്കെട്ടിൽ മുറുകി… അവളുടെ കണ്ണുകളിൽ എനിക്ക് മനസ്സിലാവാത്തൊരു ഭാവം ആയിരുന്നു….അവളുടെ ചുണ്ടുകളെന്റെ ചുണ്ടോടു ചേരും എന്ന നിമിഷത്തിൽ ഞാൻ തല വെട്ടിച്ചു…. അവളുടെ മുഖത്തൊരു ചിരി വിടർന്നു…
“”അവിടെയല്ല ദേവേട്ടാ… ഇതാ ഇവിടെ… “”എന്റെ നെറ്റിയിൽ അവളുടെ ചുണ്ടിന്റെ തണുപ്പ് ഞാൻ അറിഞ്ഞു….
“”ഇത് മതി ദേവേട്ടാ… എന്റെ ഈ ജന്മത്തിൽ ഓർക്കാൻ…”
“”അടുത്ത ജന്മം ഈ ആദി ഈ ദേവനായി കാത്തിരിക്കും….. സ്നേഹിക്കാൻ മതി വരാതെ സ്നേഹിക്കാൻ… ആർക്കും വിട്ടു കൊടുക്കാതെ സ്നേഹിക്കാൻ….ഒന്നിലും മനസ്സ് പതറാതെ… ഈ ദേവനെ മാത്രം പൂജിക്കാൻ…..”” എന്റർ കണ്ണുകളിലേക്കു നോക്കി പറയുന്ന അവളുടെ സ്വരം ഇടറുന്നതും ..കണ്ണ് നിറയുന്നതും ഞാൻ കണ്ടു…..
പെട്ടെന്ന്… ആദി വെട്ടി തിരിഞ്ഞു റൂമിനു പുറത്തേക് ഓടി….. ഞാൻ ഭീതിയിലേക്കു ചാരി നിന്നു അവൾ പറഞ്ഞ വാക്കുകളിലെ അർത്ഥം തിരയുക ആയിരുന്നു…….
ഞാൻ പെട്ടെന്ന് ജനാലയ്ക്കു അടുത്ത് ചെന്നു പുറത്തേക് നോക്കി… മുറ്റത്തൂടെ ഓടി ഗെയ്റ്റിനടുത്തേക് പോകുന്ന ആദിയെ കണ്ടു….ഗെയ്റ്റിനടുത്തെത്തി… അവൾ തിരിഞ്ഞു എന്റെ റൂമിനു നേർക് നോക്കി… തുറന്ന ജനാലയിലൂടെ ഞാൻ നോക്കുന്നത് കണ്ടതും അവൾ പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ചു.. എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു… പിന്നെ കൈ വീശി കാണിച്ചു ഗെയ്റ്റിനു പുറത്തേക് നടന്നു പോയി…..അവൾ നടന്നകലുന്നതും നോക്കി ഞാൻ അവിടെ തന്നേ നിന്നു…. എത്രയോക്കെ അകറ്റിയാലും വെറുത്താലും… മനസ്സിന്റെ കോണിൽ ആ ആദ്യ പ്രണയം അണയാത്ത ഒരു കനൽ പോലെ ചാരം മൂടി കിടക്കും….
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു കൊണ്ടിരുന്നു… നെഞ്ചിലെ മുറിവിൽ സ്റ്റിച് എടുക്കാതിരുന്നത് കൊണ്ട്… ഓഫീസിലെ കാര്യങ്ങൾ ഒക്കെ വീട്ടിൽ തന്നേ ഇരുന്നാണ് ചെയ്തു കൊണ്ടിരുന്നത്….. കൂടെ എപ്പോളും നിഴൽ പോലെ എന്റെ വാവയും ഉണ്ടായിരുന്നു….. ഓരോ നിമിഷവും കൂടുതൽ കൂടുതൽ സ്നേഹിച്ചു കൊണ്ട്…ഇപ്പോൾ ശ്രീമംഗലത്തെ എല്ലാ കാര്യങ്ങൾക്കും അവൾ വേണം എന്ന സ്‌തിഥി ആയി അമ്മയ്ക്കും അച്ഛനും എന്തിനു ലീവിന് വന്ന മാളുവിന് പോലും ഓരോ കാര്യത്തിനും അവളെ വിളിച്ചു കൊണ്ടിരുന്നു…. അവൾക്കും സുഖമുള്ള ആ തിരക്കുകൾ ഇഷ്ടമായിരുന്നു….
തിരക്കുകൾക്കിടയിലും ഞങ്ങൾക്ക് കിട്ടുന്ന അവസരങ്ങളിലൊക്കെ ഞങ്ങളുടെ പ്രണയം കൈമാറി കൊണ്ടിരുന്നു… നോട്ടത്തിലൂടെയും… ചെറു
Devetta,ithinte oru cheriya tail end ezhuti koode??
Oru request aanu same like how kingiar did for apoorva jathakam!!