ആ ഒരു നിമിഷം മതിയാരുന്നു എനിക്ക്… കഴുത്തിലെ മാല ഊരി അനുവിന്റെ കഴുത്തിൽ ഇട്ടു…
“”അനു നീ ഓടി വീടിനുള്ളിലേക് പോ…””
“”ഇല്ല ദേവേട്ട… ദേവട്ടനെ വിട്ടു എങ്ങോട്ടും പോവില്ല ഞാൻ…”” അവൾ ഭീതിയോടെ എന്റെ നെഞ്ചിലേക് അള്ളി പിടിച്ചു…
നിലത്തു വീണു കിടക്കുന്നവൻ പിടഞ്ഞെണീക്കാൻ ശ്രെമിക്കുന്നത് ഞാൻ കണ്ടു…
കണ്ണുകളുടെ മുകളിലേക്കു എന്തോ ഭാരം എടുത്തു വെച്ചത് പോലെ അടഞ്ഞു പോകുന്നു…
നിലത്തേക് കൈ കുത്തി എണീക്കാൻ ശ്രമിച്ചപ്പോൾ ഇട നെഞ്ചിൽ കൊള്ളിയാൻ മിന്നുന്ന പോലെ വേദന…
പക്ഷെ വീണു പോയാൽ എന്റെയും അനുവിന്റെയും മരണം ആണെന്ന് ഉള്ളിൽ നിന്നു ആരോ പറയുന്ന പോലെ തോന്നി…
ഇല്ല പാടില്ല… ജീവിക്കണം എനിക്കും എന്റെ അമ്മിണിക്കും ജീവിക്കണം..
ഒരിക്കലും സ്നേഹിച്ചു മതി വരാതെ…
ആരും ഇതുവരെ സ്നേഹിക്കാത്ത പോലെ എനിക്കെന്റെ വാവയെ സ്നേഹിക്കണം….
എന്റെ ഹൃദയം അവൾക്കു വേണ്ടി മാത്രം മിടിക്കണം…
ഓരോ പുലരിയിലും അവൾക്കു വേണ്ടി ഉണരണം ഓരോ നിലാവിലും അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടണം..
മുന്നിൽ എണീക്കാൻ ശ്രെമിക്കുന്നവൻ മുഖം ഒരു കറുത്ത തുണി കൊണ്ട് മൂടിയിട്ടുണ്ട്…..
വീഴ്ചയിൽ തെറിച്ചു പോയ അവന്റെ തോക്കാണ് അവന്റെ കണ്ണുകൾ തേടുന്നതെന്നു ഒരു നിമിഷം കൊണ്ട് മനസ്സിലായി….
എന്റെ ഒരു കൈ അകലത്തിൽ വീണു കിടക്കുന്ന അവന്റെ തോക്ക്…ഒന്ന് മലക്കം മറിഞ്ഞതും അതെന്റെ കയ്യിലായി..
തോക്കെടുത്തു കിടന്ന കിടപ്പിൽ ഞാൻ തിരിഞ്ഞു നോക്കിയതും അവന്റെ കണ്ണിലെ ഭീതി ഞാൻ കണ്ടു….മറ്റൊന്നു കൂടെ ഞാൻ മനസ്സിലാക്കി അതെനിക് അറിയുന്ന കണ്ണുകൾ ആണെന്നു…
അടഞ്ഞു പോകുന്ന എന്റെ കണ്ണുകളെ വലിച്ചു തുറന്നു വിശ്വാസം വരാത്ത പോലെ ഞാൻ വീണ്ടും ആ മുഖത്തേക് നോക്കി… കറുത്ത മുഖം മൂടി മുഖത്തെ മറച്ചെങ്കിലും എന്റെ നോട്ടത്തെ താങ്ങാനുള്ള ത്രാണി അവന്റെ മനസ്സിനില്ല എന്ന് മനസ്സിലായത്… അവൻ എണീറ്റു ഓടിയപ്പോൾ ആണ്…..
മഴപെയ്തു തളം കെട്ടി കിടക്കുന്ന മണ്ണിലൂടെ അവൻ ഓടി പോകുന്നതും നോക്കി ഞാൻ തറയിലേക് അമർന്നു… അടഞ്ഞു പോകുന്ന കണ്ണുകൾക്കിടയിലൂടെ ഞാനെന്റെ പ്രാണനെ കണ്ടു…..
“വാവേ…”” എന്റെ വാക്കുകൾ പകുതിയിൽ മുറിയുന്നത് ഞാനറിഞ്ഞു….ഒരു ആർത്ത നാതത്തോടെ അനു എന്റെ ശിരസ്സെടുത്തു അവളുടെ മടിയിലേക് എടുത്തു വെച്ചു..
Devetta,ithinte oru cheriya tail end ezhuti koode??
Oru request aanu same like how kingiar did for apoorva jathakam!!