ദേവരാഗം 17 [ദേവന്‍] [Climax] 1467

ദേവരാഗം 17

Devaraagam Part 17 Author : Devan | Climax

Devaragam Previous Parts

ഒരു കുറിപ്പ് :

“”കാലമിനിയും ഉരുളും
വിഷുവരും,വർഷം വരും,തിരുവോണം വരും

പിന്നെയോരോ തളിരിലും –പൂ വരും, കായ് വരും.
അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം…””

സഫലമീ യാത്രയിലെ വരികൾ പോലെ… ദിവസങ്ങൾ കൊഴിഞ്ഞു പോയി….. വാക്കുകൾ ഒന്നും പാലിക്കാനും ആയില്ല….എങ്കിലും ആദ്യമായി എഴുതി തുടങ്ങിയൊരു കഥയുടെ അവസാന ഭാഗം നിങ്ങൾക്കായി സമർപ്പിക്കുകയാണ്….ഓർത്തിരിക്കാൻ തക്ക വണ്ണം ഉള്ളൊരു സൃഷ്ടി അല്ല എന്നറിയാം… എങ്കിലും കാത്തിരുന്നവർക് വേണ്ടി…… ദേവരാഗം ഞാൻ സമർപ്പിക്കുന്നു… ഒരുപാടു ക്ഷാമാപണത്തോടെ….. ♥️

നിങ്ങളുടെ സ്വന്തം
♥️ദേവൻ ♥️


“…ഇനി നീയന്നെ വിട്ടു പോവൂല്ലല്ലോ…” ഞാന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു…

മറുപടിയായി അവളെന്റെ തോളില്‍ കടിച്ചു… ഞാന്‍ അവളുടെ മാത്രമാണെന്നതിന് അവള്‍ ചാര്‍ത്തിയ അടയാളത്തില്‍…

എന്റെ പ്രാണനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് മരണത്തിലും ജീവിതത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലം വിജയകരമായി കടന്ന സന്തോഷത്തില്‍ ഞാന്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചു…

എന്റെ തോളില്‍ ചാഞ്ഞു നില്‍ക്കുന്ന അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു.. ജീവിതത്തില്‍ ആദ്യമായി ഒരു മഴ മുഴുവന്‍ നനഞ്ഞതോര്‍ത്തപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി.. അത് ഞങ്ങളുടെ സ്നേഹമഴയായിരുന്നു എന്ന്‍ ആശ്വസിച്ചുകൊണ്ട് മുന്നോട്ട് പാദങ്ങള്‍ ചലിപ്പിച്ചു… അപ്പോഴും അനുവിന്റെ താലിമാല ഞങ്ങള്‍ ഇരുവരുടെയും കഴുത്തിലായി കിടന്നു മിന്നുന്നുണ്ടായിരുന്നു…

അടുത്ത നിമിഷം മഴമാറിയ ആകാശത്ത് ഇനിയും ദേഷ്യം തീരാത്ത രണ്ടു മേഘങ്ങള്‍ ഊക്കോടെ കൂട്ടി മുട്ടി… ആ ഭൂപ്രദേശം മുഴുവന്‍ കോടിസൂര്യപ്രഭയില്‍ കുളിപ്പിച്ചുകൊണ്ട് ആകാശത്ത് നിന്ന് ഒരു മിന്നല്‍ ഭൂമിയില്‍ നിപതിച്ചു…

“…ദേവേട്ടാ…” ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ച മേഘഗര്‍ജ്ജനത്തില്‍ അനുവിന്റെ നെഞ്ചുപൊട്ടിയുള്ള ആര്‍ത്തനാദം മുങ്ങിപ്പോയിരുന്നു..

തുടരുന്നു…….


The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

352 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ദേവരാഗത്തിന്റെ പതിനേഴാം ഭാഗത്തിനായി കൊറേ കാത്തിരുന്നിട്ടുണ്ട്. അതിങ്ങനെ ക്ലൈമാക്സ് ആകുമെന്ന് ഒരിക്കലും കരുതിയില്ല.

    നിന്റെ എഴുത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട് ദേവാ. ധ്രുവം സിനിമയിലെ “തുമ്പിപ്പെണ്ണേ വാ വാ” എന്ന പാട്ട് കേൾക്കുമ്പോഴൊക്കെ എനിക്ക് ഓർമ്മ വന്നിരുന്നത് ഈ ദേവന്റെ ദേവരാഗത്തെ ആയിരുന്നു. ദേവന്റെയും അനുവിന്റെയും പ്രണയത്തെയും.

    റീസെർച്ച് പ്രോജക്റ്റ് പോലെയാണ് കഥകളും. കഥകൃത്ത് എവിടെ വെച്ച് നിർത്തണമെന്ന് വിചാരിക്കുന്നോ, അവടെയാണ് കഥയുടെ അന്ത്യവും. ഇനി വീണ്ടും വേറൊരു കഥയുമായി തിരിച്ചുവരുമോ എന്നറിയില്ല. എന്നാലും കാത്തിരിക്കും.

  2. ചാക്കോച്ചി

    ദേവൻ ബ്രോ…. കഴിഞ്ഞ രണ്ട് കൊല്ലത്തെ കാത്തിരിപ്പ് ഇതോടെ അവസാനിക്കുകയാണ്…..എല്ലാം കൊണ്ടും മികച്ച ഒരു വിരുന്നായിരുന്നു ദേവരാഗം….അവസാനവും അതുപോലെ ഉഷാറായിരുന്നു…. പെരുത്തിഷ്ടായി….. എങ്കിലും ആദി ഇപ്പോഴും ഒരു കനലായി ഉള്ളിൽ ഉണ്ട്… ദേവരാഗം മനസ്സിലുള്ളടത്തോളം കാലം ആ കനൽ ഉള്ളിന്റെ ഉള്ളിൽ എന്നെന്നും കെടാതെ ഉണ്ടാവും…..അതുറപ്പാ……
    എന്തായാലും സംഭവം ഉഷാറായിട്ടുണ്ട് മച്ചാനെ… ഇങ്ങടെ മറ്റുകഥകൾക്കായി കാത്തിരിക്കുന്നു…..

  3. Neenda idavelakk shesham vannu lleee

    Nalla oru climax thanne thannu,

    Eee kadha ude pdf naayi wait cheyyunnu

    Sneham maathram

  4. 17 part 1.5 ദിവസം കൊണ്ട്‌ വായിച്ചു തീര്‍ത്തു പക്ഷേ ഉള്ളില്‍ എവിടെയോ ഒരു വേദന ഇപ്പൊഴും കിടക്കുന്നുണ്ട് ആദിയെ തെറ്റിദ്ധരിച്ച് പോയില്ലേ എല്ലാരും അവൾ തെറ്റ് ചെയതു പക്ഷേ അവസാനം അവളോട് അങ്ങനെ കയര്‍തു സംസാരിക്കണ്ടായിരുന്നു എന്ന് തോന്നി ദേവനെ അത്രയും കാലം മനസ്സിൽ കൊണ്ട് നടന്നതല്ലേ അവൾ ചെയതത് തെറ്റ് ആണെങ്കിലും അവനെ കൈ വിട്ടു പോകാതിരിക്കാന്‍ അല്ലേ അവൾ ആഗ്രഹിച്ചെ അവൾ സുഖമായിരിക്കുന്നു എന്നൊരു tail end കൊടുത്തിരുന്നെങ്കിൽ ഒരു ആശ്വാസോണ്ടായേനെ

  5. വേട്ടക്കാരൻ

    ദേവേട്ടോ…അവസാനം വന്നുവല്ലേ.സന്തോഷമായി.ഒന്നുരണ്ടു പാർട്ടോടെ ആവാമായിരുന്നു എന്നുതോന്നി.ദേവരാഗം എത്രപ്രാവശ്യം വായിച്ചുവെന്ന് എനിക്കുതന്നെ അറിയില്ല അത്രക്കും മനസിൽ തറഞ്ഞ കഥയായിരുന്നു ഇത്.സൂപ്പർ അപ്പൊ ഇനി ഇടക്കിടെ കാണാമെന്ന് കരുതുന്നു….?

  6. ദേവേട്ടാ….

    ഒരുപാട് കാലങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് മനോഹരമാക്കി…..ഈ കഥയുടെ climax നായി കാത്തിരിക്കുവായിരുന്നു… വൈകാതെ വന്നല്ലോ…..

    എല്ലാം ഭംഗിയായി അവസാനിച്ചു…. അനുവിനെ അവന് വീണ്ടും നഷ്ട്ടപെട്ടന്ന് കരുതി…..

    അജുവിൽ നിന്ന് ഇത്രക്ക് ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല….. എന്തൊക്കെ ക്രൂരതകൾ ആണ് ചെയ്തു കൂട്ടിയിരിക്കുന്നത്….

    ഒരാൾക്ക് ഇങ്ങനെ ഒക്കെ പക മൂക്കുമോ…. മറ്റൊരാൾ വളരുന്നത് കണ്ട്…. അത് സ്വന്തം സഹോദര സ്ഥാനത് ഉള്ളയാളോട്…. ഹോ….

    ആദിയുടെ കാര്യം മാത്രം ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്….

    അവൾ ചെയ്ത കാര്യങ്ങൾ ന്യായികരിക്കാൻ പറ്റില്ല….. അവൻ അവളോട് ചെയ്തതോ….

    എന്തായാലും ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലലോ….

    എല്ലാം നന്നായി അവസാനിപ്പിച്ചു…. ചില kathakal കുറെ കാലത്തിനു ശേഷം വരുമ്പോൾ climax കുളമാക്കാറാണ് പതിവ്…. ഇവിടെ അങ്ങനെ സംഭവിച്ചില്ല……. ഒരുപാട് ഇഷ്ട്ടമായി….. വീണ്ടും നല്ല kathakal ഈ തൂലികയിൽ നിന്നും പ്രതീക്ഷിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു ❤

  7. Hai Devan,
    വായനക്കാരുടെ ഓരോ കമ്മെന്റുകൾക്കും reply കൊടുത്തുകൊണ്ട് ഈ സൈറ്റിൽ author reader റിലേഷനിൽ തന്റെതായ ഇരിപ്പിടം ഉറപ്പിച്ചതിനു ശേഷം മുങ്ങിയ ദേവാ വീണ്ടും കണ്ടതിൽ സന്തോഷം.
    വരുമെന്ന് അറിയാമായിരുന്നു, അത് എപ്പോഴാണെന്ന് മാത്രം അറിയില്ലായിരുന്നു, നിന്റെ അപ്പൂട്ടന്റെ വാളുകളിൽ നിരന്തരം ചോദിക്കുമായിരുന്നു, അതെല്ലാം നീ കണ്ടിരിക്കാം, ഇല്ലാതിരിക്കാം, ഇടക്കെപ്പോഴോ അപരാജിതന്റെ വാളിൽ നിന്റെ കമന്റ്‌ കണ്ടു.
    പിന്നീടെപ്പോഴോ 16 th പാർട്ടിൽ വന്നതും കണ്ടിരുന്നു. ക്ലൈമാക്സ്‌ എഴുതുവാൻ കുറെയേറെ കടമ്പകൾ കടക്കേണ്ടിയിരുന്നു എന്ന് മനസ്സിലായി, വൈകി ആണെങ്കിലും മനോഹരമായി തന്നെ അവസാനിപ്പിച്ചു എന്ന് പറയാം, ദേവരാഗം ദേവാനുരാഗം ആയി തുടരട്ടെ…
    ക്ലൈമാക്സ്‌ എൺപതോളം പേജ് എഴുതിയത് തൃപ്തി പോരാതെ ഡിലീറ്റ് ചെയ്ത ആൾ തന്നെയാണോ ഇത് ഇങ്ങനെ അവസാനിപ്പിച്ചത് എന്ന് സന്ദേഹം ഉണ്ട്. സാഹചര്യം ആയിരിക്കും എന്ന് വിശ്വസിക്കുന്നു. ദേവരാഗത്തിന്റെ continuity ദേവനും നഷ്ടമായോ എന്ന ഒരു തോന്നൽ അതുകൊണ്ടാണ് ഇത് കുറിക്കുന്നത്
    From 16 th part

    “നാളെ രാവിലെ സീതേച്ചിയെ ഡിസ്ചാര്‍ജ്ജ് ചെയ്യും.. ഇന്ന് രാത്രി ശ്രീനിധിയും അമ്മയുംകൂടി നിന്നോളാമെന്നും എന്നോടും അനുവിനോടും വീട്ടിലേയ്ക്ക് പൊക്കോളാനും പറഞ്ഞപ്പോള്‍ അതുവരെ അനുവിന്റെ മുഖത്തുണ്ടായിരുന്ന സന്തോഷം മങ്ങിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു..”

    ICU വിൽ നിന്നും റൂമിലേക്ക്‌ മാറ്റിയിട്ടുണ്ട്.

    ക്ലൈമാക്സിൽ hameem sir
    പറയുന്നത്
    ഇപ്പോഴും ആ സ്ത്രീ ICU വിൽ മരണത്തോട് മല്ലിടുന്നു എന്ന്…

    പിന്നെ വാവേ എന്നുള്ള ദേവന്റെ വിളി, മുന്നേ മീനു വിന്റെ സഹോദരി വാവ ഉണ്ടായിരുന്നു, അമ്മിണി മാറി പെട്ടെന്നു വാവ എന്ന് കയറി വന്നത്
    അപ്പൂട്ടൻ ആണോ ഈ part എഴുതിയത് എന്ന് തോന്നിപ്പിച്ചു.

    ദേവന്റെ മനസാക്ഷി സൂക്ഷിപ്പുകാരി ഇടയ്ക്കു ഐസുവിൽ എത്തുന്നു, dr. Sangeetha ആ പരിസരത്തിൽ എവിടെയും കണ്ടില്ല.
    മുത്തിനോട് ദേവൻ അനുവിനെ അന്വേഷിച്ചിട്ടും, അനുവിനോടുള്ള ആറ്റിട്യൂട്,
    മുൻ പാർട്ടുകൾ വെച്ച് നോക്കുമ്പോൾ.. മനസ്സിൽ കൊളുത്തി വലിക്കും.

    Deepu -Anju റിലേഷൻ continuation കണ്ടില്ല, ദേവൻ അനു മാത്രം ആയി.
    ഹോസ്പിറ്റലിൽ പോലും ദേവന്റെ അച്ഛൻ രാജശേഖരൻ ഉള്ളതായി കണ്ടില്ല. Avoid ചെയ്യേണ്ടിയിരുന്നോ, എന്നു തോന്നുന്നില്ല, അതോ സാഹചര്യത്തിന് വേണ്ടി ഒഴിവാക്കിയതോ? ആൾ ഉണ്ടെങ്കിൽ അനുവിനെ ഇറക്കി വിടാൻ സമ്മതിക്കാതെ ഇരുന്നാലോ അല്ലേ? അതുപോലെ തന്നെ അനുവിന്റെ വീട്ടിലും ദേവന്റെ അച്ഛൻ ഇല്ലാത്തത്.

    ശ്രീനിധി 16th പാർട്ടിൽ നിറഞ്ഞു നിന്നു, ക്ലൈമാക്സിൽ തീരെ ഇല്ലാ… അനുവോ devano ഒന്ന് തിരിഞ്ഞു നോക്കുന്നില്ലല്ലോ എന്ന തോന്നൽ…

    Arjun എന്ന വില്ലൻ നിലവാരം പുലർത്തിയ ക്ലൈമാക്സ്‌ മനോഹരമായി എല്ലാവരുടെയും ഇഷ്ടനുസരണം അവസാനിപ്പിച്ചു
    Congrats..
    എഴുതാൻ ഉള്ള കഴിവ് എല്ലാവർക്കും കിട്ടാറില്ല… Continue your journey

    1. Ayyo harithechi????.adyamokke aparachithante wallil harshetante mamante makalayi harshetanum nandhanodumayulla sangattanangal vayikkan mathramayi nan ennum aparachithante wallil kerarundayirunnu.pinne eppozho avide kanathayippoyi.miss you harthechi???

      1. ഇടക്കെപ്പോഴോ ആക്റ്റീവ് ആയിതുടങ്ങി, നന്ദൻ കാരണം.. ലോക്ഡൗൺ നാളുകളിൽ… പിന്നെ തിരക്കു എല്ലാം ഒരു കാരണം… Just leave it..

    2. പച്ചപ്പിനെ സ്നേഹിക്കുന്ന കുട്ടി… നിന്റെ കമെന്റ് ഇടയിൽ ഉണ്ടോ എന്ന് ഞാൻ നോക്കുക ആയിരുന്നു.

      സുഗം ആണോ അവിടെ?

      1. Hai രാജണ്ണൻ.. ഇങ്ങനെ പോകുന്നു…

      2. vendum kandathil santhosham.

  8. മഴയേ പ്രണയിച്ചവൻ

    ഞാൻ ആണെന്ന് തോനുന്നു ഈ കഥ വായിച്ചതിൽ ഏറ്റവും ഭാഗ്യവാൻ…..

    3 ദിവസം മുൻപാണ് ദേവരാഗം ഞാൻ വായിച്ചു തുടങ്ങിയത്…
    മിനിഞ്ഞാന്ന് 16 വരെ വായിച്ചു കഴിഞ്ഞപ്പോൾ ആണ് climax ഇനിയും വന്നിട്ടില്ല എന്ന് അറിഞ്ഞത്….

    എന്തായാലും 2 ദിവസത്തിൽ തന്നെ എനിക്ക് climax ഉം വായിക്കാൻ പറ്റി…. ❤️❤️❤️

    ബ്രോ….
    തുടർന്നും ഇതുപോലുള്ള കഥകൾ എഴുതണം…

    അതും വലിയ ഇടവേളകൾ ഇല്ലാതെത്തന്നെ എഴുതണേ….

    എല്ലാവിധ ആശംസകളും ?????

  9. Avide ayirunu bro ❤

  10. എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരന്,
    ദേവേട്ടാ കഴിഞ്ഞ 2 വർഷങ്ങൾ ആയി ദേവരാഗത്തിന്റെ പൂര്ണതയ്ക്കായി ഞാൻ കാത്തിരിക്കുമ്പോഴും ഒരു ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു,എന്നേലും ഒരു ദിവസം സൈറ്റ് തുറന്നാൽ “ദേവരാഗം 17” എന്ന ടൈറ്റിൽ കാണുമെന്ന്.ഇന്ന് രാവിലെ അത് സത്യമായി.ഒറ്റയിരുപിന് ശാന്തമായി വായിക്കാൻ ആണ് രാത്രിവരെ കാത്തത്,കഴിഞ്ഞ ഭാഗം കൂടെ ചേർത്തു വായിച്ചു.
    കാത്തിരിപ്പിനൊടുവിൽ വിരാമമിട്ടുകൊണ്ട് നിങ്ങൾ വന്നത് എന്നെ നിരാശനാക്കിയിട്ടല്ല ദേവേട്ടാ.ദേവരാഗത്തിന്റെ ഈ ക്ളൈമാക്‌സ് ഒത്തിരി ഇഷ്ടപ്പെട്ടു.എന്റെ ദേവനും അനുവിനെയും ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. ഇത്രമേൽ മറ്റൊരു കഥയ്ക്കായിട്ടു ഇതുവരെ കാത്തിരുന്നിട്ടില്ല.അതുകൊണ്ടല്ലേ ദേവേട്ടാ മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും 16th ചാപ്റ്ററിൽ ഞാനടക്കം പലരും നിങ്ങളെയും നിങ്ങളിലൂടെ ദേവരാഗത്തെയും തേടുന്നത്.ഇടക്ക് ദേവേട്ടൻ വന്നിട്ട് ഒരു ഡേറ്റ് പറഞ്ഞതും ഓർമ്മയുണ്ട്.

    ദേവരാഗത്തിന്റെ എല്ലാ വർണ്ണങ്ങളും നിലനിർത്തിക്കൊണ്ടുള്ള മനോഹരമായ അവസാനം തന്നെയായിരുന്നു ഇത്. അർജുൻ എന്ന വില്ലനെ തിരിച്ചറിയാൻ വൈകിപ്പോയി.ദൈവത്തിനല്ലാതെ അനശ്വരമായ പ്രണയം ഒരാളെക്കൊണ്ടും ഒന്നിനാലും തകർക്കാൻ പറ്റില്ലെന്ന് ദേവന്റെയും അനുവിന്റെയും പ്രണയത്തിലൂടെ വീണ്ടും അടിവരയിടുന്നു.വായിക്കുമ്പോൾ ഒരു പേടി മനസിലുണ്ടായിന്നു അവരുടെ വിധി മറ്റൊന്നായിരിക്കുമോ എന്ന്. ഹോസ്പിറ്റൽ സീനും ഫ്ലാഷ് ബാക്കും എല്ലാം നന്നായിരുന്നു.അനുവിന്റെ വീട്ടിൽ ചെന്നപ്പോഴുള്ള രംഗവും അനുവിന്റെ വാക്കുകളും ഒരിക്കലും മറക്കില്ല കണ്ണും മനസ്സും നിറഞ്ഞു, അത് തന്നെയാണ് ഈ ഭാഗത്തിലെ ഏറ്റവും നല്ല മുഹൂർത്തം?.ആദി ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത ഒരു വികാരത്താൽ മൂടപ്പെടുന്നു.ഒരു നിമിഷത്തെ അവളുടെ പൊട്ട ബുദ്ധിയല്ലേ ശരിക്കും കഥ ഇവിടെ വരെ കൊണ്ടെത്തിച്ചത്.ആദി പറഞ്ഞപോലെ അടുത്തൊരു ജന്മമുണ്ടെങ്കിൽ അവിടെ അനുപമയുടെ അസാനിധ്യമാണെങ്കിൽ മാത്രം ദേവനെ ആദി സ്വന്തമാക്കട്ടെ?.

    എല്ലാത്തിന്റെയും അവസാനം അവൾക്ക് അവന്റെ വാവച്ചിയെ കിട്ടിയല്ലോ??.കാലങ്ങൾക്കിപ്പുറം തങ്ങളുടെ 2 പൊന്നോമനകളെ ചേർത്ത് പിടിക്കുന്ന ആ വേഴാമ്പലുകളെ കാണുമ്പോൾ പറഞ്ഞരീക്കാൻ പറ്റാത്തൊരു ഫീൽ.അവരിപ്പോഴും പ്രണയിക്കുകയാണ് അവർ ഇപ്പോഴും ഉള്ളത് മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായ റിസോർട്ടിലെ തണുപ്പിൽ തന്നെയാണ്?.

    ഈ പ്രണയകാവ്യം ഞങ്ങൾക്ക് തന്ന ദേവേട്ടന് ഒരുപാട് നന്ദി.?

    ദേവാ എനിക്കെന്നും നിന്നെക്കാളും പ്രണയമാണ് അവളുടെ കരിങ്കൂവളമിഴികളോട്.

    സ്നേഹപൂർവ്വം സാജിർ???

  11. കോഴിക്കോട്ടാരൻ

    ദേവാ….
    ഒരുപാട് കാത്തിരുന്നിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ വരും എന്നും പ്രതീക്ഷിച്ചുകൊണ്ട്. പതുക്കെപ്പതുക്കെ പക്ഷെ ഇനിയുണ്ടാവില്ല എന്നു തോന്നിത്തുടങ്ങി. പിന്നീട് വരില്ല എന്നുതന്നെ ഉറപ്പിച്ചു. ഇപ്പോൾ തീരെ പ്രതീക്ഷിക്കാതെ പെട്ടെന്ന് മുന്നിൽ വന്നുനിന്നപ്പോൾ…..
    ഗംഭീരം.
    എന്തോ വല്ലാത്തൊരു ആകർഷണതയാണ് നിങ്ങളുടെ എഴുത്തിന്. ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.

  12. രുദ്ര ശിവ

    ❤️

  13. Txs
    Ithreyum late ayappo ini undavulavicharichu
    Thirichu vannathinnu nanni..
    Pinee story kidu ayirunn.. ????
    Sneham mathrum❤️❤️..
    Kambi koorchude kurachu kooduthal Nall kathkkal prethishikkunn

  14. എവിടെ ആയിരുന്നു മാഷേ…. ഹൃദയത്തിൽ ആഴത്തിൽ വേരിറങ്ങിയ കഥയാണ് ഇത്… ഇപ്പ്പോൾ ആണ് കണ്ടത് നാളെ വായിക്കാം…. Thanks ആ lot

  15. കമ്പി സൈറ്റിൽ പ്രധാനമായും നോക്കുക
    കമ്പിക്കഥകളാണ്……………….
    പ്രണയത്തിൽ വളയുന്ന കമ്പികൾ
    ആദ്യത്തെ അദ്ധ്യായങ്ങളിൾ വായിച്ചു
    കമന്റിയിരുന്നു………………….
    പരിശുദ്ധ പൈങ്കിളി പ്രണയം അനുഭവിക്കാൻ
    യോഗമില്ലാത്തത് കൊണ്ടോ എന്തോ
    പിന്നീട് വായിച്ചില്ല………………..!

    പക്ഷെ ഇപ്പോൾ മനസ്സിലെ ആനന്ദച്ചിരി നിറഞ്ഞു കവിഞ്ഞു……,
    കാരണം വർഷങ്ങളായി കാണാൻ വരാത്ത കഥക്കാരൻ ഇവിടെ അടുത്ത് തന്നെ ഉണ്ടായിരുന്നു എന്ന സന്തോഷത്തിൽ….♥️

    മുഖമില്ലാത്തവരുടെ സൗഹൃദം കണ്ട്
    അനുഭവിച്ചറിഞ്ഞ ആ നല്ല നാളുകളുടെ
    സുഖം……….പിന്നീട് അനിവാര്യമായ
    അകൽച്ചയിലലിഞ്ഞു ഇല്ലാതായെങ്കിലും!!!
    ഈ സൈറ്റിൽ വീണ്ടും ദേവനെക്കണ്ടപ്പോൾ
    പഴയ ഓർമകളുടെ യ്യവ്വനസുഗന്ധം ഒരിക്കൽ കൂടി നുരഞ്ഞുപൊന്തിവരുന്നു….!?❤❤

    ആമുഖത്തിൽ കോറിയിട്ട കാക്കാട് തന്നെ
    ആണ് ഏറ്റവും ശരിയായ ശരി!
    “കാലമിനിയും…. “❤

    വെറുതെ ഒരു വഴിപോക്കൻ……..
    പഴയ ഒരു ?pk

  16. ee part and climax super welcome back devan

  17. നൂല് പൊട്ടിയ ആദ്യ പ്രണയം എന്നും ഒരു ഓർമയാണ്, മഴയുള്ള രാവിൽ തനിച്ചിരുന്നു കുളിരെക്കുമ്പോൾ ഓർക്കും ഒരിക്കലും തിരിച്ചു വരാത്ത ആ തെന്നൽ ഒന്ന് തഴുകിയാരുന്നെങ്കിൽ എന്ന്.

  18. Polichu muthe.? adutha story konduva

  19. എഴുതികൂട്ടിയ പ്രണയം ആയാലും അതിലും ഒരു ജീവൻ ഉണ്ട്‌ മാഷേ ഇത്രക്ക് ഇല്ലെകിലും എന്റെ ലൈഫും ഈ പോയിന്റിലൂടെ ആണ് ഇപ്പൊ പോകുന്നത്
    അണുവിനെപോലെ ഒരു പെണ്ണ് ഉണ്ടകിൽ ജീവിതം ഉത്സവം ആണ്

  20. ദേവേട്ടാ❤️❤️…
    കാത്തിരിപ്പിന്റെ അവസാനം വന്നല്ലേ…
    ആദ്യമായി ഈ കഥ പുറത്തിയാക്കിയതിന് നന്ദി…

    ഞാൻ ഈ സൈറ്റിൽ വായിക്കാൻ തുടങ്ങിയത് 2020ന്റെ പകുതിയോടെയാണ് അതും ഒരു കഥയുടെ ബാക്കി തേടി എത്തിപ്പെട്ടതാണ്.അന്ന് കുറെ പേർ “must read” suggest ചെയ്തതാണ് ഈ കഥ അന്ന് ഈ കഥ വായിച്ച് കരഞ്ഞതിന് കൈയും കണക്കുമില്ല?.അന്ന് തൊട്ട് കാത്തിരുന്നതാണ് ഈ കഥയുടെ ബാക്കി…
    ഒരു കൊല്ലത്തിനിപ്പുറെ ഈ കഥയുടെ ബാക്കി വായിക്കാൻ സാധിച്ചതിൽ സന്തോഷവും❤️ തീർന്നുപോയല്ലോ എന്നോർത്തു അതീവസങ്കടവുമുണ്ട്?…ഈ കഥ കുറച്ചുകൂടി ആകാമായിരുന്നു എന്ന് തോന്നിപോകുവാ?…

    എന്തായാലും ദേവനും അനുവും ഒന്നിച്ചതിൽ വളരെ സന്തോഷമുണ്ട് അതുപോലെ ആദി എന്നും ഒരു നോവായി മനസ്സിലുണ്ടാകും??…

    അധികം വൈകാതെ പുതിയൊരു പ്രണയകഥയുമായി വരൂ…അതിന് വേണ്ടി ഞങ്ങൾ കാത്തിരുന്നു??…

    എന്ന് സ്വന്തം
    വിഷ്ണു??

    1. Bro ithupolathe must read stories vere ethokke anu

  21. വന്നുലോ തമ്പുരാൻ എന്നേലും വരുമെന്ന് അറിയർന്നു ഇപ്പൊ തന്നെ ഒരു 20..25 തവണയെങ്കിലും വായിച്ചിട്ടുണ്ടാവും… അത്രക്ക് ഫീലാണ് ദേവേട്ടാ ഇങ്ങടെ story… പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരമാണ്….വേറെ ഒരു കഥയും ഞാൻ ഇത്രയ്ക്ക് കാത്തിരുന്നു വായിച്ചിട്ടില്ല…എന്തോ ഒരു cooked up story ആയിട്ട് തോന്നുന്നില്ല ഒരു life ഉണ്ട്…എനിക്ക് വായിക്കുമ്പോ അങ്ങിനാണ് തോന്നാർ ചിലപ്പോ ഞാൻ ആഗ്രഹിക്കുന്ന് ചില factors ഉള്ളതുകൊണ്ടാവാം… Pinne Ofcourse ഇങ്ങടെ എഴുത്ത് അങ്ങോട്ട് ലയിച്ചിരുന്നു പോവും മോനെ…അപ്പൊ അതൊക്കെ തന്നെ stay safe take care… എന്തൊക്കെയോ probs ഉണ്ടായിരുന്നു എന്ന പറഞ്ഞുകെട്ടായിരുന്നു നേരത്തെ…..എന്തായി കാര്യങ്ങൾ ഒക്കെ ഒതുങ്ങിയോ…എന്താണേലും സെരിയാവും സെരിയാവാതെ എവിടെപ്പോവാൻ… അപ്പൊ ഇനി സമയപോലെ അടുത്ത് story ആയിട്ട് ഇങ്ങ് പോരെ❤️?????

  22. കാത്തിരുന്ന് മടുത്തപ്പോൾ ഇനി ഒരിക്കലും വരില്ലെന്ന് കരുതിയ ഒന്ന്. വന്നപ്പോൾ അത്ഭുതമാണോ സന്തോഷമാണോ കൂടുതലെന്ന്‌ അറിയാത്ത അവസ്ഥ. ദേവട്ടൻ എന്തായാലും വാക്ക് പാലിച്ചു. ടെച്ച് വിട്ടുപോയ ഒരു കഥ പൂർത്തിയാക്കുക എളുപ്പമല്ല. ഒരുപാട് നന്ദി ദേവേട്ടാ ?????

  23. കുറച്ചു കാത്തിരുന്നു എന്നാലും സാരമില്ല
    നല്ല ഒരു കഥ ആയിരുന്നു
    ഒരുപാടു ഇഷ്ടമായി
    ഇതുപോലുള്ള കഥകളുമായി വീണ്ടും വരും എന്ന പ്രതീക്ഷയോടെ
    ❤️❤️❤️❤️❤️❤️❤️
    ശിക്കാരി ശംഭു

  24. ദേവേട്ടാ..
    ഇങ്ങനെയൊരു അവസാനമായിരുന്നോ ഈ കഥക്ക് കണ്ടിരുന്നത്?? എനിക്ക് തോന്നുന്നില്ല.. ഒരുപക്ഷേ, ഇത്രയും കാലത്തെ വിട്ടുനിൽക്കലും, പലയിടത്തും സൂചിപ്പിച്ച പേഴ്‌സണൽ പ്രശ്നങ്ങളുമെല്ലാം എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട് എന്നു തോന്നുന്നു. നമ്മുടെ ചുറ്റുമുള്ള, നമുക്ക് വേണ്ടപ്പെട്ട ആളുകളെ മുന്നിൽ കണ്ടുകൊണ്ട് എഴുതുമ്പോൾ, നമുക്കൊരിക്കലും അവരെ കുറ്റപ്പെടുത്തിക്കൊണ്ടു ഒന്നും അവസാനിപ്പിക്കാൻ ആവില്ലല്ലേ?
    തീർച്ചയായും നല്ലൊരു ക്ലൈമാക്സ് ആയിരുന്നു. എന്നാലും, അപൂർണ്ണമായൊരു ഭംഗി.. കഴിഞ്ഞ ഭാഗം- അത് വായിച്ചു കഴിഞ്ഞു കാത്തിരുന്ന കുറെ കാലങ്ങൾ.. ആ കാലത്തു ചിന്തിച്ചു കൂട്ടിയ, എഴുത്തുകാരനെക്കാൾ സ്വാതന്ത്ര്യമെടുത്തുകൊണ്ടു അതിങ്ങനെയാവാം എന്നെല്ലാം ഓർത്തുകൊണ്ടിരുന്ന കുറെ ഭാവനകൾ.. അതിലായിരുന്നു ദേവരാഗത്തിന്റെ ഭംഗി ഞാൻ കണ്ടിരുന്നത്. എന്നാലും ചിലതെല്ലാം തീരണമല്ലോ.. മറക്കണമല്ലോ.. എന്നാലും ഇടക്കെല്ലാം ഓർമ വരും, ദേവനെയും, ദേവരാഗത്തെയും..
    ഈ സൈറ്റിൽ ആദ്യമായി ആരാധന തോന്നിയ മുതലേ.. താങ്ക്സ് ഫോർ ദിസ് സ്റ്റോറി???

    1. ♥️ദേവന്‍♥️

      ആദി….♥️
      ഒരു തെറ്റിന് മറ്റൊരു തെറ്റിനെ ചൂണ്ടികാട്ടി കുറ്റപ്പെടുത്താനാവില്ലല്ലോ….കഥയുടെ അവസാനം ഇങ്ങനെ ആയിരുന്നോ എന്ന ചോദ്യത്തിന് ഇനി പ്രസക്തി ഉണ്ടോ എന്നറിയില്ല… ഇതാണ് അവസാനം… ഇങ്ങനെ തന്നെയാണ് അവസാനം…. അതല്ലെടോ നല്ലതു… ♥️എഴുതി കൂട്ടിയ വരികളിൽ എവിടെയൊക്കെയോ ജീവിതമുണ്ട്.. എന്നാൽ ജീവിതം മുഴുവൻ പകർത്താനുമാവില്ല…. ചിലതൊക്കെ സ്വപ്‌നങ്ങൾ ആയി അവശേഷിക്കട്ടെ….
      ഇനിയുമൊരു കഥയെഴുതിയാൽ അതിൽ നിന്നു കൂട്ടി വായിക്കാം പലത്തിനുമുള്ള ഉത്തരം…

      സ്നേഹത്തോടെ
      ♥️ദേവൻ ♥️

      1. എഴുതികൂട്ടിയ പ്രണയം ആയാലും അതിലും ഒരു ജീവൻ ഉണ്ട്‌ മാഷേ ഇത്രക്ക് ഇല്ലെകിലും എന്റെ ലൈഫും ഈ പോയിന്റിലൂടെ ആണ് ഇപ്പൊ പോകുന്നത്
        അണുവിനെപോലെ ഒരു പെണ്ണ് ഉണ്ടകിൽ ജീവിതം ഉത്സവം ആണ്

  25. പ്രണയ മഴ

    കാത്തിരിപ്പ് അവസാനിച്ചു കുറച്ചു കൂടി അവരുടെ പ്രണയ നിമിഷങ്ങൾ ആകാമായിരുന്നു എന്നാലും അടിപൊളി ആദ്യത്തെ വരി വായിച്ചപ്പോൾ തന്നെ പഴയതെല്ലാം ഓർമ വന്നു

    1. ♥️ദേവന്‍♥️

      സ്നേഹം ♥️

  26. ആദ്യം തന്നെ താങ്കളുടെ തിരിച്ചുവരവിൽ ഞാൻ സന്തോഷിക്കുന്നു.
    കുറേകാലം കാത്തിരുന്നു അടുത്ത പാർട്ടിനായി, പിന്നെ മറ്റുള്ള കഥകളെ പോലെ ഇതും നമ്മുടെ ഭാവനക്ക് യോഗിച്ച രീതിയിൽ അവസാനിപ്പിക്കാൻ നമുക്ക് ഒരു അവസരം തന്നു എന്ന്‌ വിചാരിച്ചു.അതിലൊക്കെ ആദിയുടെ ഭാഗം പൂർണത കൈവരിച്ചില്ല എന്നത് ഒരു സത്യമാണ്… താങ്കളുടെ ഈ ക്ലൈമാക്സ്‌ എല്ലാം പൂർണതയോടെ അവസാനിച്ചിരിക്കുന്നു.
    ഇതുവരെ ഈ കഥയുടെ ക്ലൈമാക്സ്‌ ആലോചിച്ചു വിഷമിച്ചിരിക്കുകയായിരിന്നു ഇനി മുതൽ ആദിയുടെ സ്നേഹവും അവളുടെ വേദനയും മനസിന്റെ വിങ്ങലായി മാറുകയാണ്..
    താങ്കളുടെ ഈ തിരിച്ചു വരവ് ഇതുപോലെ പാതിയിൽ നിന്നുപോയ ബാക്കി എല്ലാ കഥകളും തിരിച്ചു വരും എന്നുള്ള വിശ്വാസം കൊണ്ടുവരുന്നു..
    ഇനിയും നിങ്ങളുടെ കഥകൾക്കു കാത്തിരിക്കുകയാണ് നമ്മൾ…

  27. പഴയ സന്യാസി

    Angane ee site il wait cheythirunna oru kadha koode avasanichu.santhosham aayi ennalum ningalude manasil ulla pole alla ith kazhinjath ennodu thoonal . Enthayalum gambeeram aayi aashane

  28. രണ്ട് വർഷത്തിനിടക്ക് പലതവണ വായിച്ച കഥ ❤️❤️തിരിച്ചു വന്ന് നല്ലൊരു അവസാനം തന്നത് അതിലേറെ സന്തോഷം

  29. Devetta pala shiftil aayi 9 hours work aanu ithinte idayil network problem vere oru pdf expect cheyyunnu

  30. MR. കിംഗ് ലയർ

    ? “ദേവരാഗം ദേവന്റെയും അനുവിന്റെയും പ്രണയനുരാഗം “?

    ഇങ്ങനെയായിരുന്നോ ദേവേട്ടാ ദേവരാഗത്തിന്റെ അവസാനം…?…പറ ഇങ്ങനെ ആയിരുന്നോ…?. അല്ലങ്കിൽ ഞാനറിഞ്ഞ അവസാനം ഒരു സ്വപ്നം ആയിരുന്നോ…?..

    ഒരു വലിയ നിധി.., സ്നേഹത്തിന്റെ പാലാഴി…, എനിക്ക് നഷ്ടമായിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇനിയും എനിക്കത് തിരികെ കിട്ടിയിട്ടില്ല., കിട്ടുമോ എന്നറിയില്ല.., ഉറപ്പുമില്ല.!. എങ്കിലും ഞാൻ അത് തിരിച്ചു കിട്ടാനായി വീണ്ടും വീണ്ടും ശ്രമിക്കുകയാണ്… കാത്തിരിക്കുകയാണ്.

    ദേവരാഗം., ദേവന്റെ കഥ.., എന്റെ ദേവേട്ടന്റെ കഥ..ഏട്ടന്റെ ജീവിതത്തിലെ കുറെയധികം രംഗങ്ങൾ പകർത്തിയെഴുതിയ കഥ. എന്നും വേദനയോടെയാണ് ഈ കഥ ഞാൻ വായിച്ചിട്ടുള്ളു. അതിന് പിന്നിൽ എന്തെന്ന് ഞാൻ പറയാതെ തന്നെ അറിയാല്ലോ.

    ഈ ഭാഗം അതിനെ കുറിച്ച് പറയുക ആണെങ്കിൽ നല്ലൊരു അവസാനം തന്നെയാണ് നൽകിയത്. എല്ലാം പറഞ്ഞു.., എല്ലാവരുടെയും സംശയങ്ങൾക്ക് ഉത്തരവും നൽകി. ആദി അവളും ഒരു വേദനയായി മനസ്സിൽ നിലക്കൊള്ളും. നല്ല രീതിയിൽ തന്നെ കഥ അവസാനിപ്പിക്കാൻ മനസ്സ് കാണിച്ചതിൽ അതിയായസന്തോഷം.ഒപ്പം ഒത്തിരി നന്ദിയും.

    ആദ്യം ക്ലൈമാക്സ്‌ വന്നു എന്ന് കേട്ടറിഞ്ഞപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല. ഒരുപാട് സംശയങ്ങളോടെ ആണ് കുട്ടന്റെ മുറ്റത്തേക്ക് ഓടി കിതച്ചു വന്നത്. നേരിൽ കണ്ടിട്ടും കാണുന്നത് സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് തിരിച്ചറിയാൻ സാധിച്ചില്ല. ഒരുതരം ഭ്രാന്ത് പിടിച്ച അവസ്ഥ. എന്താ ചെയ്യേണ്ടത് എന്ന് പോലും തീരുമാനിക്കാൻ സാധിച്ചില്ല. സംശയങ്ങളോടെയാണ് വായന തുടങ്ങിയത്.. ആ സംശയം ഇപ്പോഴും അതുപോലെ തുടരുന്നു.ഇനിയെന്നും അതുപോലെ തന്നെ തുടരും.
    ചിലതിനു ഒന്നും പൂർണത ഇല്ലാത്തത് പോലെ തോന്നി. ചിലത് അധികം ആവാതെ ആവിശ്യമുള്ളത് മാത്രം പറഞ്ഞു നിർത്തി.എങ്കിലും എല്ലാവരും ആശിച്ചത് പോലെ നല്ലൊരു അവസാനം കുറിച്ചതിനു ഒരായിരം നന്ദി.

    അലച്ചിൽ ആയിരുന്നു അല്ലെ ഇതുവരെ..?.അതുമല്ലങ്കിൽ പറയാൻ പറ്റാത്തത് എന്തെങ്കിലും.വീണ്ടും വീണ്ടും ഞാൻ ചോദ്യം ആവർത്തിക്കുന്നു. ഉത്തരം വേണമെന്ന് വാശിയില്ല പക്ഷെ ചോദിക്കുകയാണ്. എന്റെയൊരു സമാധാനത്തിന് വേണ്ടി.

    ദേവേട്ടാ ചില വേദനയുടെ ഇടയിൽ ഞാനും മറന്നു ഈ പേര്. പക്ഷെ ഉറങ്ങാൻ കിടക്കുന്ന ഓരോ രാത്രിയും ഞാൻ ഓർക്കും ദേവേട്ടൻ എവിടെ ആയിരിക്കും.., എവിടെ ആയാലും സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞാൽ മതി.പല വഴികളിലൂടെ തിരഞ്ഞു ഞാൻ പക്ഷെ കണ്ടെത്താൻ സാധിച്ചില്ല.മനസ്സ് ശരിയല്ല എന്ന് തോന്നുമ്പോൾ പലപ്പോഴും എനിക്കായി കുറിച്ച സ്നേഹവാക്കുകൾ വീണ്ടും വീണ്ടും വായിക്കും… എന്തിന് എന്ന് ചോദിച്ചാൽ വേണമെങ്കിൽ പറയാം ഭ്രാന്ത് എന്ന്…!.. ശരിക്കും എനിക്ക് ഭ്രാന്ത്‌ അല്ലെ ദേവേട്ടാ…?..

    അമ്മക്കിളിക്കും ചേച്ചിയമ്മക്കും സുഖം എന്ന് വിശ്വസിക്കുന്നു.സാധിക്കുമെങ്കിൽ അനേഷണം അറിയിക്കണം.അവരെയും ഞാൻ മിസ്സ്‌ ചെയ്‌തുട്ടോ.
    ഇനിയുള്ള ഓരോ ദിവസം അപ്പൂട്ടാ എന്നാ വിളിക്കായി കാത്തിരിക്കും.

    ഒരുപാട്
    സ്നേഹത്തോടെ
    സ്വന്തം
    അപ്പു.

    1. അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ

      satyam aayittum ningal thammil enthelum bhendham indo

    2. അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ

      satyam aayittum ningal thammil enthelum bhendham indo.
      ariyanulla aakamsha kondannu

      1. MR. കിംഗ് ലയർ

        മറുപടി ദേവേട്ടൻ തരും….!

      2. ♥️ദേവന്‍♥️

        അപ്പൂട്ടൻ എന്റെ അനിയൻ ആണ്…

        1. അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ

          ??

    3. ♥️ദേവന്‍♥️

      അപ്പൂട്ടാ…

      പൂർണതയില്ലാതെ അർദ്ധാവിരാമമിട്ടു നിൽക്കുന്ന ചോദ്യ ചിഹ്നമാണ് ഈ ജീവിതം പോലും… ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ അടുത്ത ചോദ്യത്തിന്റെ ആരംഭം ആണെന്ന് നിനക്ക് തന്നേ അറിയാം….ദേവന്റെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും കൊണ്ട് വന്നത് അനുവാണ്…. വീണ്ടും ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാനും ആഗ്രഹമില്ല…. ഒരു വാക്ക് പോലും പഴയ കാര്യങ്ങളുടെ ഓർമ പെടുതലായി അനുവിന്റെയും ദേവന്റെയും ജീവിതത്തിലേക്കു വേണ്ടെന്നുള്ള കാഴ്ചപ്പാടാണ്… ഈ അവസാന ഭാഗം എന്നു വേണമെങ്കിൽ പറയാം…. ആദി അപ്പോളും ചോദ്യ ചിഹ്നം ആണ്…. അതങ്ങനെ നിക്കട്ടെ…. അപ്പൂട്ടന്റെ സംശയങ്ങളുടെ ഉത്തരം എന്റെ വരികളിൽ നിന്നും തിരഞ്ഞു പിടിക്കും എന്നറിയാം….

      ഒരുപാട് സ്നേഹത്തോടെ
      സ്വന്തം
      ♥️ദേവൻ ♥️

Leave a Reply to Jaleel Cancel reply

Your email address will not be published. Required fields are marked *