ഞങ്ങളെല്ലാം ചെന്നപ്പോഴേക്കും സ്റ്റേജിനു മുന്‍പില്‍ കസേരകളിലെല്ലാം ആളുകള്‍ നിറഞ്ഞിരുന്നു.. പുറകില്‍ ഒഴിഞ്ഞു കിടന്നിരുന്ന ഒന്ന്‍ രണ്ട് കസേരകളില്‍ അശ്വതിയും മറ്റും ഇരുന്നപ്പോള്‍ ഞാനും ആദിയും മീനുവും അവരുടെ പുറകിലായി സംസാരിച്ചുകൊണ്ട് നിന്നു..
അമ്മാവന്മാരൊക്കെ അമ്പലക്കമ്മറ്റി ഭാരവാഹികള്‍ ഒക്കെ ആയത്കൊണ്ട് അവരൊക്കെ നല്ല തിരക്കിലായിരുന്നു… അമ്മായിമാരോക്കെ ഭക്ഷണം വിളമ്പുന്നതിന്‍റെ ഭാഗത്തായിരുന്നു.. കുറച്ച് കഴിഞ്ഞപ്പോള്‍ ആദി അവളുടെ ഒരു കൂട്ടുകാരിയെക്കണ്ട് അവളോട് സംസാരിക്കാനായി ഞങ്ങള്‍ നിന്നിരുന്നതിന്റെ എതിര്‍ഭാഗത്തേയ്ക്ക് പോയി… എനിക്ക് നോക്കിയാല്‍ കാണാവുന്ന ദൂരത്ത് നിന്നാണ് അവള്‍ സംസാരിച്ചുകൊണ്ടിരുന്നത്…
അങ്ങനെ അവള്‍ അവിടെ നില്‍ക്കുന്ന സമയം ഇടയ്ക്ക് അവള്‍ മൊബൈല്‍ ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു… എന്റെ ഒപ്പം നടന്നപ്പോഴോന്നും അവള്‍ മൊബൈല്‍ നോക്കുന്നില്ലായിരുന്നു എന്നത് ഞാന്‍ ശ്രദ്ദിച്ചിരുന്നു…
ആ സമയം ആദിയുടെ അമ്മ വന്ന് അവളോട് എന്തോ പറഞ്ഞു.. ഇപ്പോള്‍ വരാം എന്ന്‍ എന്റെ നേരെ നോക്കി കൈകൊണ്ട് ആംഗ്യം കാണിച്ചിട്ട് അവള്‍ അമ്മായിയോടൊപ്പം പോയി..
ഇതിനിടയ്ക്ക് മീനുവിനും ഇരിക്കാന്‍ കസേരകിട്ടി.. അതുകൊണ്ട് ഞാന്‍ പതുക്കെ ചെറിയമ്മാവന്റെ മകന്‍ അശ്വിനും കൂട്ടുകാരും നിന്നിരുന്ന ഭാഗത്തേയ്ക്ക് മാറി നിന്ന്‍ സ്റ്റേജിലെ പരിപാടികള്‍ കാണാന്‍ തുടങ്ങി..
കുറച്ച് സമയം കഴിഞ്ഞിട്ടും ആദിയെ കാണാതിരുന്നപ്പോള്‍ ഒന്ന്‍ ചെന്ന് നോക്കാന്‍ ഞാന്‍ തീരുമാനിച്ചു…. ഞാന്‍ ഇപ്പൊ വരാം എന്ന്‍ അശ്വിനോടു പറഞ്ഞിട്ട് പതുക്കെ ആദി പോയ ശാന്തിമഠത്തിന്റെ ഭാഗത്തേയ്ക്ക് ചെന്നു… പക്ഷെ അവിടെയൊന്നും ആദി ഉണ്ടായിരുന്നില്ല.. അമ്മായി അപ്പോഴും ഭക്ഷണം വിളംബിക്കൊടുക്കാന്‍ നില്‍ക്കുന്നുണ്ടായിരുന്നു… ഞാന്‍ അമ്മായിയോട് ആദിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ അപ്പോള്‍ത്തന്നെ സ്റ്റേജിന്റെ ഭാഗത്തേയ്ക്ക് വന്നല്ലോ എന്ന മറുപടിയാണ് കിട്ടിയത്.. എന്റെ ഉള്ളില്‍ എന്തോ ഒരു ശങ്കതോന്നിത്തുടങ്ങി… ഞാന്‍ വീണ്ടും സ്റ്റേജിന്റെ ഭാഗത്ത് പോയി നോക്കിയെങ്കിലും അവിടെയൊന്നും ആദി ഉണ്ടായിരുന്നില്ല… ഞാന്‍ അങ്ങനെ നടക്കുമ്പോള്‍ ഇനി അവള്‍ വീട്ടിലേയ്ക്ക് എങ്ങാനും പോയി കാണുമോ എന്ന്‍ എനിക്ക് തോന്നി.. പിന്നെ താമസിക്കാതെ ഞാന്‍ പതുക്കെ കുളത്തിന്റെ അടുത്തുകൂടിയുള്ള നടവഴിയിലൂടെ അവളുടെ വീട്ടിലേയ്ക്ക് പോകാനായി നടന്നു…
കുളത്തിനടുത്ത് വന്നപ്പോള്‍ അടക്കിപ്പിടിച്ചുള്ള ഒരു ചിരി കേട്ട് ഞാന്‍ നടത്തം നിര്‍ത്തി ശ്രദ്ധിച്ചു.. അപ്പോള്‍ വീണ്ടും അതെ ശബ്ദം ഒപ്പം കൊലുസ് കിലുങ്ങുന്ന ശബ്ദവും… മറപ്പുരയില്‍ നിന്നുമാണ് എന്ന്‍ എനിക്ക് മനസ്സിലായി… ആളുകളൊക്കെ സ്റ്റേജിന്റെയും ശാന്തിമഠത്തിന്റെയുമൊക്കെ ഭാഗത്തായത്കൊണ്ട് ഈ ഭാഗം വിജനമായിരുന്നു.. വെളിച്ചവും കുറവാണ്… ഞാന്‍ പെണ്ണുങ്ങളുടെ മറപ്പുരയുടെ ഭാഗത്ത് പുറത്ത് നിന്നുകൊണ്ട് ഭിത്തിയോട് ചേര്‍ന്ന്‍ നിന്ന് ചെവിയോര്‍ത്തു.. സ്റ്റേജില്‍ നടക്കുന്ന പരിപാടികളുടെ ശബ്ദം ഉള്ളത്കൊണ്ട് ശരിക്കും കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല… എന്നാലും അകത്ത് രണ്ടു പേരുണ്ട് എന്നും ഒരാണും പെണ്ണും ആണെന്നും എനിക്ക് മനസ്സിലായി…
❤️❤️❤️❤️❤️
Njanum inna vayich thudangunnath
ആദി chathichoole….
??
ഉം അടുത്ത ഭാഗം വായിച്ചിട്ടു വരാം … നൈസ് ആയിട്ടുണ്ട് … നല്ല അവതരണം … നല്ല രംഗങ്ങൾ …. ??????
കഥയുടെ പോക്ക് നന്നായിട്ടുണ്ട്. നല്ല ഭാഷ.
ആ ഒളിച്ചു സംസാരിച്ചിരുന്നത് അവളും അരുണും ആണെങ്കില്‍ എന്ത് ചെയ്യാനാ ഭാവം.
ഒന്ന് വേഗം പറ.
ഇനി എത്ര നല്ല കഥ ആയാലും കമന്റ് ഇടുന്നില്ല എന്ന് വിചാരിച്ചതാ.ദേവൻ അവളുടെ നാട്ടിൽ എത്തിയ സമയം മുതൽ ഞാൻ വായിക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ചെണ്ട മേളംതന്നെ നടക്കുകയായിരുന്നു. തങ്ങളുടെ എഴുത്തിൽ ഞാൻ തന്നാണോ ദേവൻ എന്ന് പോലും സംശയം ആയിപോയി, അത്രക്ക് നന്നായിട്ടാണ് എല്ലാം വിവരിച്ചിരിക്കുന്നത്.പേടിച്ചു പേടിച്ചു ആണ് വായിച്ചു തീർത്തത്.ഇങ്ങനെ ഒരനുഭവം ഉള്ളത് കൊണ്ടാകും സങ്കടം കൂടി ഉണ്ടായി. കഥ അടിപൊളി ആയിട്ടുണ്ട്.
എന്റെ കസിനും
Crazy njnum ninte adhe fealing l ah..adhyayayita kadha vayich karayunnadh.avale kollanulla deshyamund
ദേവാ കഥ സൂപ്പർ
അവൾ തേച്ചാലെന്തേ….. കൂടെ തന്നെ ഇഷ്ടം പോലെ കിടക്കുകയല്ലേ…..
????
???????
Ee oru story vayichadilude nammal nammale tanne ane devaniloode kanunnad ,,,,,,,adutha part pettann idane