ദേവരാഗം 2 [ദേവന്‍] 1298

ഞാന്‍ പതുക്കെ എഴുന്നേറ്റു.. എന്തായാലും ഇന്ന്‍ എനിക്ക് ആദിയെ കണ്ടേ തീരൂ…. സത്യങ്ങള്‍ അവളില്‍ നിന്ന്‍ തന്നെ അറിയണം.. ഒരുപക്ഷെ അവള്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ് എങ്കിലോ…?????

ചിന്തിച്ചിരുന്ന്‍ സമയം പോയതറിഞ്ഞില്ല അമ്പലത്തിന്‍റെ നാല് കരകളില്‍ നിന്നുമുള്ള താലപ്പൊലികളും വന്നുകഴിഞ്ഞു… നാല് കരക്കാരുടെയും മേളക്കാര്‍ കൊടിമരച്ചുവട്ടില്‍ സംഗമിച്ച് മത്സരിക്കുന്ന കാഴ്ച്ച കാണാന്‍ ആളുകള്‍ മേളക്കാര്‍ക്ക് ചുറ്റും നിരന്ന്‍ കഴിഞ്ഞു..

ഞാന്‍ ആ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു ഊട്ടുപുരയുടെ ഭാഗത്തേയ്ക്ക് നടന്നു… അതിന്റെ വലത് വശത്താണ് അമ്പലക്കുളം… ഒന്ന്‍ മുഖം കഴുകണം..  ഊട്ടുപുരയും കുളവും അമ്പലത്തിന്റെ പുറകില്‍ ആയതിനാല്‍ ആ ഭാഗത്തൊന്നും ഈ സമയം ആരും ഉണ്ടാവില്ല…

ചുറ്റംബലത്തിന്റെ തിരക്കൊഴിഞ്ഞ ഭാഗത്തുകൂടി കുളത്തിനടുത്തെയ്ക്ക് പോകാന്‍ നടക്കുമ്പോള്‍ നേദ്യപ്പുരയുടെ പുറത്തേയ്ക്കുള്ള വാതിലിനടുത്ത് ആദി നില്‍ക്കുന്നു… കൂടെ അശോകന്‍ അമ്മാവന്‍റെ മകള്‍ അശ്വതിയും ഉണ്ട്… മൊബൈലില്‍ നോക്കി നില്‍ക്കുന്ന ആദി എന്നെ കണ്ടില്ല… അശ്വതി എനിക്ക് പുറം തിരിഞ്ഞു നില്‍ക്കുന്നത്കൊണ്ട് അവളും എന്നെ കണ്ടില്ല… ഞാന്‍ അവര്‍ക്കെന്നെ കാണാന്‍ പറ്റുന്ന ദൂരത്തില്‍ വിളക്കുകാലിന്റെ ചുവട്ടില്‍ അവരെത്തന്നെ നോക്കി നിന്നു… എപ്പോഴെങ്കിലും എന്നെ കാണുമ്പോളുള്ള ആദിയുടെ മുഖഭാവം കാണാനാണ് ഞാന്‍ അവളുടെ അടുത്തേയ്ക്ക് പോകാതെ അവിടെ നിന്നത്.

വിളക്ക് കാലില്‍ ചാരി..  മുണ്ടിന്റെ മടക്കിക്കുത്തോക്കെ അഴിച്ച് നേരെയിട്ട്… കൈകള്‍ രണ്ടും കെട്ടി നിന്നുകൊണ്ട് ഞാന്‍ ആദിയെ ശ്രദ്ധിച്ചു…

സെറ്റ് സാരിയാണ് അവളുടെ വേഷം.. കസവിന്റെ നൂലുകൊണ്ട് വര്‍ക്ക് ചെയ്ത സാരിക്ക് ചേരുന്ന ആകാശനീലകളര്‍ ചതുരക്കഴുത്തുള്ള ബ്ളൌസും ധരിച്ച അവളുടെ കഴുത്തിലെ നെക്കലേസ് അവള്‍ അനങ്ങുന്നതിനനുസരിച്ച് ചുറ്റമ്പലം അലങ്കരിച്ച ചെരാതിന്റെ വെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു… രണ്ടുകൈകളിലും ബ്ലൌസിന്റെ കളറിനു ചേരുന്ന നിറത്തിലുള്ള വളകള്‍.. ഇടംകൈയില്‍ വലിയ ഒരു മോതിരവും കാണാം.. അഞ്ചരയടിക്ക് താഴെ മാത്രം പൊക്കമുള്ള അവള്‍ക്ക് നല്ല ഒതുങ്ങിയ ശരീരമാണ്…  എല്ലാ അഴകളവുകളും ഒത്ത പെണ്ണ്‍.. പ്രായത്തിന്റെ വലിപ്പം മാത്രമുള്ള മുലകളാണെങ്കിലും അതിനും കൂടി നല്ല വിരിഞ്ഞ നിതംബമാണ്… നടക്കുമ്പോള്‍ പരസ്പ്പരം ഉരഞ്ഞു കളിക്കുന്ന ആ പന്തുകളുടെ അന്നനട കാണാന്‍തന്നെ നല്ല ചന്തമാണ്… നല്ല മുഖശ്രീയുള്ള അവളുടെ അല്‍പ്പം താഴേക്ക്‌ മലര്‍ന്ന ചുണ്ടില്‍ നിന്ന് തേന്‍ഇറ്റുവീഴും എന്ന് തോന്നും… ഇവളെക്കണ്ടാല്‍ ആരാ ഒന്ന് പ്രേമിക്കാത്തത്..

ഇടക്കെപ്പോഴോ അശ്വതിയോടു സംസാരിക്കാന്‍ മൊബൈലില്‍ നിന്ന് കണ്ണെടുത്ത് മുഖം ഉയര്‍ത്തിയ അവള്‍ എന്നെ കണ്ടു… എന്നെക്കണ്ട അവളുടെ കണ്ണുകള്‍ വിടര്‍ന്നു… “’ദേവേട്ടന്‍’’” അതവളുടെ ചുണ്ടുകള്‍ മന്ത്രിച്ചത് ഞാന്‍ ശ്രദ്ധിച്ചു…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

64 Comments

Add a Comment
  1. ❤️❤️❤️❤️❤️

    1. Njanum inna vayich thudangunnath

  2. ആദി chathichoole….
    ??

    ഉം അടുത്ത ഭാഗം വായിച്ചിട്ടു വരാം … നൈസ് ആയിട്ടുണ്ട് … നല്ല അവതരണം … നല്ല രംഗങ്ങൾ …. ??????

  3. അനിയന്‍

    കഥയുടെ പോക്ക് നന്നായിട്ടുണ്ട്. നല്ല ഭാഷ.
    ആ ഒളിച്ചു സംസാരിച്ചിരുന്നത് അവളും അരുണും ആണെങ്കില്‍ എന്ത് ചെയ്യാനാ ഭാവം.
    ഒന്ന് വേഗം പറ.

  4. ഇനി എത്ര നല്ല കഥ ആയാലും കമന്റ് ഇടുന്നില്ല എന്ന് വിചാരിച്ചതാ.ദേവൻ അവളുടെ നാട്ടിൽ എത്തിയ സമയം മുതൽ ഞാൻ വായിക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ചെണ്ട മേളംതന്നെ നടക്കുകയായിരുന്നു. തങ്ങളുടെ എഴുത്തിൽ ഞാൻ തന്നാണോ ദേവൻ എന്ന് പോലും സംശയം ആയിപോയി, അത്രക്ക് നന്നായിട്ടാണ് എല്ലാം വിവരിച്ചിരിക്കുന്നത്.പേടിച്ചു പേടിച്ചു ആണ് വായിച്ചു തീർത്തത്.ഇങ്ങനെ ഒരനുഭവം ഉള്ളത് കൊണ്ടാകും സങ്കടം കൂടി ഉണ്ടായി. കഥ അടിപൊളി ആയിട്ടുണ്ട്.

    1. എന്റെ കസിനും

    2. Crazy njnum ninte adhe fealing l ah..adhyayayita kadha vayich karayunnadh.avale kollanulla deshyamund

  5. ദേവാ കഥ സൂപ്പർ

  6. പൊന്നു.?

    അവൾ തേച്ചാലെന്തേ….. കൂടെ തന്നെ ഇഷ്ടം പോലെ കിടക്കുകയല്ലേ…..

    ????

  7. Ee oru story vayichadilude nammal nammale tanne ane devaniloode kanunnad ,,,,,,,adutha part pettann idane

Leave a Reply

Your email address will not be published. Required fields are marked *