ദേവരാഗം 3 [ദേവന്‍] 1377

വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ആദ്യമായി ഞാനൊന്ന് അവളുടെ തേന്‍ചുണ്ടുകളില്‍ മുത്തമിട്ടതിനു എന്നോട് രണ്ടു ദിവസം പിണങ്ങി നടന്നവള്‍… അങ്ങനെയുള്ള എന്റെ ആദിയാണ് ഇന്ന്‍ ഒരു ചുമരിനപ്പുറം മറ്റൊരു ആണിന്റെ പരിലാളനകളില്‍ മതിമറന്നു സുഖിക്കുന്നത് എന്ന തിരിച്ചറിവ് എന്റെ ഹൃദയം പിളര്‍ക്കുന്നതായിരുന്നു.

കുറച്ച് മുന്പ് എന്റെ നെഞ്ചില്‍ ചാരി, ആലിംഗനത്തില്‍ അമര്‍ന്ന്‍, എന്നോട് കൊക്കുരുമ്മി നിന്ന് പരിഭവം പറഞ്ഞ ആദി ഇപ്പോള്‍ അതെ സ്ഥലംതന്നെ രഹസ്യകാമുകനുമായുള്ള സംഗമത്തിന് തിരഞ്ഞെടുത്തത് ഓര്‍ത്തപ്പോള്‍ എന്റെ ഉള്ളം ചുട്ടുനീറുകയായിരുന്നു..

രണ്ടിനേം കൊല്ലാനുള്ള ദേഷ്യം തോന്നിയ നിമിഷം സ്വയം നിയന്ത്രിച്ച് ഞാന്‍ ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങി… അവര്‍ പുറത്തേയ്ക്ക് വരുമ്പോള്‍ കാണാവുന്ന ദൂരത്ത് പൊള്ളുന്ന മനസ്സുമായി ഞാന്‍ നിന്നു… എന്നെ ചതിച്ഛവള്‍ ഇനി ജീവനോടെ വേണ്ട എന്ന്‍ ഞാന്‍ തീരുമാനിച്ചിരുന്നു… ഭാരംതൂങ്ങിയ മനസ്സുമായി ഇഴഞ്ഞു നീങ്ങുന്ന നിമിഷങ്ങള്‍ എണ്ണിക്കൊണ്ട് ഞാന്‍ നില്‍ക്കുമ്പോള്‍ എന്റെ ചിന്തകളെ ഭംഗിച്ചുകൊണ്ട് എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ മിന്നി..

കുളക്കടവിലെ ഞരക്കങ്ങള്‍ കേട്ട് അങ്ങോട്ടുപോയി നോക്കാന്‍ തീരുമാനിച്ച നിമിഷം ഞാനെന്റെ മൊബൈല്‍ സൈലന്റ് ആക്കിയിരുന്നു..

മൊബൈലെടുത്ത് നോക്കിയപ്പോള്‍ വീട്ടില്‍ നിന്നാണ്.. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ അമ്മയായിരുന്നു..

“… ദേവൂട്ടന്‍ എവിടെയാടാ…” അമ്മയുടെ സ്നേഹം നിറഞ്ഞ വിളി എന്റെ മനസ്സിനെ തെല്ലൊന്നു ശാന്തമാക്കി.

“..ഞാന്‍ ഉത്സവപറമ്പിലാ അമ്മേ ….”

“…എന്ത് പറ്റിയെടാ അമ്മേടെ മുത്തിന്റെ ശബ്ദമെന്താ വല്ലാതിരിക്കുന്നത്..”

എത്ര ദൂരത്താണെങ്കിലും മക്കളുടെ മാറ്റങ്ങള്‍ ശബ്ദംകൊണ്ട് പോലും തിരിച്ചറിയാന്‍ അമ്മാമാര്‍ക്കുള്ള കഴിവ് അപാരം തന്നെയാണ്.

“…ഒന്നൂല്ല അമ്മെ… അമ്മയ്ക്ക് തോന്നിയതാവും…!”

“…അമ്മേടെ കുട്ടന്‍ അത്താഴം കഴിച്ചോടാ…?”

“…ഉം.. കഴിച്ചു… അമ്പലത്തില്‍ അത്താഴ സദ്യ ഉണ്ടായിരുന്നു…”

“.. അവടെ എല്ലാര്‍ക്കും സുഖല്ലേടാ…. “

“.. ഉം.. എല്ലാരും സുഖായിരിക്കുന്നു.. അമ്മേ ഇവിടെ സ്റ്റേജില്‍ പരിപാടികള്‍ നടക്കുന്ന ശബ്ദം കാരണം എനിക്ക് ശരിക്ക് കേള്‍ക്കുന്നില്ല.. ഞാന്‍ പിന്നെ വിളിക്കാട്ടോ…”

“…ഉം ശരി വാവേ… ഞാന്‍ നാളെ വിളിക്കാം…”

അതും പറഞ്ഞു അമ്മ ഫോണ്‍ വച്ചു. അമ്മയോട് സംസാരിച്ചപ്പോള്‍ മനസ്സിലെ ചൂടല്‍പ്പം കുറഞ്ഞു…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

52 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. അടിപൊളി എഴുത്ത് … നൈസ് തീം… നല്ല ഫീലിംഗ് …. ഇഷ്ട്ടായി ഒരുപാട്….

Leave a Reply

Your email address will not be published. Required fields are marked *