ദേവരാഗം 3 [ദേവന്‍] 1376

അങ്ങനെ ഞാന്‍ പറഞ്ഞെങ്കിലും ഇത്തരം അവസ്ഥകളില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഞാന്‍ അത്ര മിടുക്കനായിരുന്നില്ല., അതുകൊണ്ട് തന്നെ എന്റെ ഭാവമാറ്റം അവള്‍ കണ്ടു പിടിച്ചു.

“…അതിനു ദേവേട്ടന്റെ മുഖമൊക്കെ എന്താ വല്ലാതെ ഇരിക്കുന്നത്…. ആരാ വിളിച്ചേ…?”

എന്റെ കവിളില്‍ തഴുകിക്കൊണ്ട് അവളങ്ങനെ ചോദിച്ചപ്പോള്‍ എനിക്കവളുടെ കൈ തട്ടി മാറ്റണം എന്നുണ്ടായിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല.

“…ഹേയ് ഒന്നുമില്ല… നിനക്ക് തോന്നിയതാവും… പിന്നെ ചെറിയ തലവേദനയുണ്ട്… “

“… ഈ തണുപ്പിന്റെ ആവും… നമുക്ക് ഒരു ചായ കുടിച്ചാലോ… ചെല്ലമ്മയുടെ കടയില്‍ നിന്ന് കടുപ്പത്തില്‍ ഒരു കട്ടന്‍ അടിക്കുംപോഴേക്കും തലവേദനയൊക്കെ പൊക്കോളും..ദേവേട്ടന്‍ വാ…”

കുലടയായ കാമുകിയുടെ റോള്‍ അവള്‍ അഭിനയിച്ചു തകര്‍ക്കുമ്പോള്‍ എനിക്കവളോട് പുച്ഛം തോന്നി.

“…വേണ്ട ആദി.. ഞാന്‍ തറവാട്ടിലേയ്ക്ക് പോകുവാ… ഗാനമേള കാണാന്‍ ഞാന്‍ നിക്കുന്നില്ല… “

“…അത് ശരിയാ ഒന്ന്‍ നന്നായി ഉറങ്ങിക്കഴിഞ്ഞാല്‍ തലവേദനയൊക്കെ പൊക്കോളും… ദേവേട്ടന്‍ ചെല്ല്.. “

പിന്നെ പതുക്കെ എന്നോട് ചേര്‍ന്ന് നിന്ന് അവളെന്റെ ചെവില്‍ പറഞ്ഞു.

“…നാളെ രാവിലെ ഞാന്‍ തറവാട്ടിലേയ്ക്ക് വന്നേക്കാം എന്റെ ചക്കരക്കുട്ടന്‍ ഇപ്പൊ ചെല്ല്… “

ഞാന്‍ അവളെ അത്ഭുതത്തോടെ നോക്കി നിന്നുപോയി.. ഒരേ സമയം ഒന്നിലധികം കാമുകന്മാരുടെ വിശ്വസ്ത കാമുകി ചമയുവാന്‍ ഇവള്‍ക്കെങ്ങനെ കഴിയുന്നു എന്നോര്‍ത്തിട്ട്..

മുഖത്ത് ഒരു ചിരി വരുത്തി ഞാന്‍ പതുക്കെ തിരിഞ്ഞു നടന്നു… ഈ സമയം പുറകില്‍ അവളുടെ ആശ്വാസത്തോടെയുള്ള നെടുവീര്‍പ്പ് ഞാന്‍ കേട്ടു…

ഭ്രാന്തെടുന്ന മനസ്സുമായി ഞാന്‍ എന്റെ ബുള്ളറ്റില്‍ കയറി പായുകയായിരുന്നു. മാണിക്യന്റെ വീടായിരുന്നു എന്റെ ലക്ഷ്യം.

“കൊല്ലന്‍ മാണിക്യന്‍”

അവന്റെ കൈയില്‍ അവനു കുടിക്കാനായി മാത്രമായിട്ട് പഴങ്ങളൊക്കെ ഇട്ടു അവന്‍തന്നെ വാറ്റിയ നല്ല നാടന്‍ പട്ടയുണ്ടാകും. ഇപ്പോള്‍ എന്റെ ഉള്ളിലെ കത്തല്‍ അണയ്ക്കാനും.., ബോധം കേട്ട് ഒന്നുറങ്ങാങ്ങാനും അത് കൂടിയേ തീരൂ എന്നെനിക്ക് തോന്നി.

ഞാന്‍ ചെല്ലുമ്പോള്‍ മാണിക്യന്‍ അവന്റെ വീടിനു മുന്‍പിലുള്ള അവന്റെ തന്നെ വര്‍ക്ക്   ഷോപ്പില്‍ ഏതോ ബൈക്ക് നന്നാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു..

എന്റെ വണ്ടിയുടെ ശബ്ദം കേട്ട് അവന്‍ തലയുര്‍ത്തി നോക്കി.. ഞാനാണെന്ന് മനസ്സിലാക്കിയപ്പോള്‍ വെയ്സ്റ്റില്‍ കൈതുടച്ച് അവന്‍ എഴുന്നേറ്റു.

“ഹാ… ഇതാര് ദേവനോ… വാ.. വാ.. എവളോം നാളാച്ച് ഉന്നെ പാര്‍ത്തിട്ട്.?” തമിഴ് കലര്‍ന്ന മലയാളത്തില്‍ അവന്‍ ചോദിച്ചു.

ഞാന്‍ വണ്ടി ഒതുക്കി വച്ചിട്ട് അവന്റെ നേരെ ചെന്നു.., എന്റെ ഭാവം കണ്ടിട്ട് അവന്‍ ചോദിച്ചു.

“.. എന്ത് പറ്റി ദേവാ.. എന്താ ഉന്‍ മുഖം വല്ലാതിരിക്കുന്നത്.. “

“…മാണിക്യാ.. എനിക്ക് നിന്റെ പട്ട കുറച്ച് വേണം…” അവന്റെ ചോദ്യത്തിന് മറുപടി പറയാതെ ഉറച്ച ശബ്ദത്തോടെ ഞാനത് പറഞ്ഞപ്പോള്‍. അവന്‍ ആകെ അന്തംവിട്ടുപോയി. പിന്നെ ചിരിച്ചുകൊണ്ട് അവന്‍ ചോദിച്ചു.

“… ആര്‍ക്കാ…? ഉനക്ക് താനാ ദേവാ…? നീ കുടിക്ക മാട്ടിയെ….? എന്നാച്ച്…?”

“.. ആമാടാ… എനക്ക് താന്‍… യേ…? നീ തരില്ലേ…?”

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

52 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. അടിപൊളി എഴുത്ത് … നൈസ് തീം… നല്ല ഫീലിംഗ് …. ഇഷ്ട്ടായി ഒരുപാട്….

Leave a Reply

Your email address will not be published. Required fields are marked *