ദേവരാഗം 3 [ദേവന്‍] 1376

“… നീ അത് താ പഞ്ചമീ വിളയാടാതെ …”

“…ഉനക്ക് എന്നാ ആച്ച്ന്ന്‍ സൊല്ല്… അപ്പൊ ഞാന്‍ തറെ…”

അവള്‍ കുപ്പി പുറകില്‍ പിടിച്ചിട്ട് പറഞ്ഞു.

ഞാന്‍ അവളെ രൂക്ഷമായി ഒന്ന്‍ നോക്കിയിട്ട്., ഹാളില്‍ പോയി സോഫയിലിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ വന്ന്‍ എന്റെ നേരെ എതിരെ ഇരുന്നു.

“.. എന്നാച്ച് ദേവാ.. യെ ഇപ്പടി ഇറുക്കെ… “

അവളുടെ ചോദ്യം കേട്ട് ഞാനവളെ ദേഷ്യത്തോടെ നോക്കി. അവള്‍ തുടര്‍ന്നു..

“…എന്നാ ഇപ്പിടി പാക്കിറെ… എന്നാ വിഷയമാനാലും എങ്കിട്ടെ സൊല്ല്… “

ഞാന്‍ വീണ്ടും തലതാഴ്ത്തി ഇരുന്നു. എന്റെ തലപെരുത്ത് തുടങ്ങിയിരുന്നു.

“… എന്നടാ… ഉന്‍ കാതലിക്കിട്ടെ പിണങ്ങിയാച്ചാ…” എന്റെ മനസ്സ് വായിച്ച പോലെ അവള്‍ അങ്ങനെ ചോദിച്ചപ്പോള്‍ അതിശയത്തോടെ ഞാന്‍ അവളെ നോക്കി.

“…ആ.. അപ്പൊ അത് താന്‍ പ്രച്ചനെ…. ആനാ… കുടിക്ക തോന്നര്‍ത്ക്ക് അവളോം പ്രച്ചനയാ…?”

ആരോടെങ്കിലും എല്ലാം പറയണം എന്ന്‍ തോന്നിയത്കൊണ്ട് ഞാന്‍ ഉണ്ടായതെല്ലാം അവളോട്‌ പറഞ്ഞു.

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണ്‍ നിറഞ്ഞിരുന്നു. അതുകണ്ട് പഞ്ചമി എന്റെ മുന്നില്‍ വന്നു നിലത്ത് മുട്ട് കുത്തി നിന്നിട്ട് എന്റെ കൈയില്‍ പിടിച്ച് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും വര്‍ക്ക്ഷോപ്പ്‌ അടച്ചിട്ട് മാണിക്യനും വന്നു. അവന്‍ വരുമ്പോള്‍ എന്റെ മുഖം പിടിച്ചുയര്‍ത്തി എന്റെ കണ്ണ്‍ തുടയ്ക്കുന്ന പഞ്ചമിയെയാണ് കണ്ടത്.

“..എന്നാച്ച്  ഡീ… യേന്‍ ഇവന്‍ അഴുകിറാ…”

അവന്‍ വേഗം എന്റെ അടുത്ത് എന്റെ ഇടത്ത് വശത്തായി സോഫയില്‍ വന്നിരുന്ന്‍ എന്റെ തലയില്‍ തലോടിക്കൊണ്ട് പഞ്ചമിയോടു ചോദിച്ചു. അവള്‍ പറയാം എന്ന അര്‍ദ്ധത്തില്‍ അവനെ കണ്ണടച്ച് കാണിച്ചു. എന്നിട്ട് അടുക്കളയിലേയ്ക്ക് പോയി..,

അവള്‍ തിരികെ വരുമ്പോള്‍ കൈയില്‍ ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്നു എന്നോട് കുടിക്കാന്‍ പറഞ്ഞു.. ഞാനത് വാങ്ങി ഒറ്റവലിക്ക് കുടിച്ചു…

കുടിച്ചപ്പോള്‍ പക്ഷെ അത് വെള്ളമല്ലായിരുന്നു.. നല്ല ഒന്നാംതരം ചാരായം… നിറമില്ലാത്തത്കൊണ്ട് വെള്ളമാണെന്നു ഞാന്‍ കരുതി.. എന്റെ തൊണ്ട കത്തിയത് പോലെ തോന്നി..

ഞാന്‍ കുടിക്കുന്നത് നോക്കി നിന്നിട്ട് എന്റെ കൈയില്‍ നിന്നും ഗ്ലാസ് വാങ്ങി സോഫയുടെ നടുക്കിരിക്കുന്ന എന്റെ വലത് വശത്ത്‌ ഇരുന്ന് എന്റെ കൈപിടിച്ചിട്ട് അവള്‍ പറഞ്ഞു.

“..ഇത് പോതും ദേവാ… ഒരു തരിപ്പ് ഇറുക്കും… നീ പോയി ഉന്നെ ചതിച്ച അന്ത പൊണ്ണ്‍ക്ക് അവള്‍ ആഗ്രഹിച്ച സ്നേഹം കൊടുത്ത്… നിനക്ക് എങ്ങനെയൊക്കെ അവളെ സ്നേഹിക്കാന്‍ കഴിയും എന്ന്‍ അവളെ തെരിയ വച്ചിട്ട് വാ..”

അവള്‍ പറഞ്ഞത് കേട്ട് ഞാന്‍ അത്ഭുതത്തോടെ മാണിക്യനെ നോക്കി. അവനും ഒന്നും മനസ്സിലാകാത്ത പോലെ ഇരിക്കുന്നു.

“..എനിക്ക് പറ്റില്ല പഞ്ചമീ… ഇനി ഒരു ഷന്ധനെപ്പോലെ അവളുടെ മുന്‍പില്‍ പോയി നിക്കാന്‍ എനിക്ക് പറ്റില്ല… “

“… ഇല്ല ദേവാ… നീ പോണം ഇല്ലെങ്കില്‍ എന്നും സ്നേഹിച്ചതിന് പറ്റിയ തോല്‍വി നിന്നെ അലട്ടിക്കൊണ്ടിരിക്കും… പോയി ഉന്‍ കോപമെല്ലാം സ്നേഹമാ അവക്കിട്ടെ കൊടുത്തിട്ട് തിരുമ്പി വാ.. അപ്പൊ താന്‍ ഉനക്ക് അവളെ ഈസിയാ മറക്ക മുടിയും…“

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

52 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. അടിപൊളി എഴുത്ത് … നൈസ് തീം… നല്ല ഫീലിംഗ് …. ഇഷ്ട്ടായി ഒരുപാട്….

Leave a Reply

Your email address will not be published. Required fields are marked *