അപ്പോഴേക്കും മാണിക്യന് കാര്യങ്ങള്‍ ഏതാണ്ട് മനസ്സിലായിരുന്നു. ഞാന്‍ അവനെ നോക്കിയപ്പോള്‍ എല്ലാം ശരിയാകും എന്ന അര്‍ദ്ധത്തില്‍ അവന്‍ തലകുലുക്കിയിട്ട് എന്റെ കൈയില്‍ പിടിച്ച് പതുക്കെ ഞെക്കി.
“…ചെല്ല് ദേവാ…” പഞ്ചമി വീണ്ടും പറഞ്ഞു.
എന്റെ ആ രണ്ട് സുഹൃത്തുക്കളുടെ സ്നേഹത്തിനു മുന്‍പില്‍ ഞാന്‍ അവരെ അനുസരിക്കാന്‍ തീരുമാനിച്ചു. പതുക്കെ എഴുന്നേറ്റ് ഞാന്‍ ഹാളില്‍ തന്നെയുള്ള വാഷ്ബേസിനില്‍ ഒന്ന്‍ മുഖം കഴുകിയിട്ട് പുറത്തേയ്ക്കിറങ്ങി.
“… ദേവാ പോയിട്ട് തിരുമ്പി ഇങ്കെതാന്‍ വരണോം… നാങ്കള്‍ കാത്തിരുപ്പേന്‍…” ഞാന്‍ പോകുന്നത് നോക്കി പുറകില്‍ നിന്ന് പഞ്ചമി വിളിച്ചു പറഞ്ഞു..
ഞാന്‍ റോട്ടിലിറങ്ങി മാണിക്യന്റെ വര്‍ക്ക്ഷോപ്പിന്റെ മുന്‍പിലിരുന്ന എന്റെ ബുള്ളറ്റില്‍ കയറി അമ്പലപ്പറമ്പിലേയ്ക്ക് വിട്ടു.
പഞ്ചമിയുടെ വാക്കുകള്‍ എന്റെ ഉള്ളില്‍ തിരയടിച്ചുകൊണ്ടിരുന്നു… അവള്‍ പറഞ്ഞതാണ് ശരി ഇത്രയധികം ഞാന്‍ ആദിയെ സ്നേഹിച്ചിട്ടും അവള്‍ അത് മനസ്സിലാക്കാതെ പോയത് അവളാഗ്രഹിച്ച രീതിയില്‍ ഞാനത് പ്രകടിപ്പിക്കാതിരുന്നത് കൊണ്ടാണ്. ഇന്ന് വേണമെങ്കില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍ അവളോട് പറഞ്ഞ് അവളുടെ കരണകുറ്റികിട്ടു ഒന്ന് കൊടുത്തിട്ട്.. അവളുമായുള്ള എല്ലാം അവസാനിപ്പിക്കാം…പക്ഷെ സ്നേഹിച്ചിട്ട് തോറ്റുപോയി എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരിക്കും.., അതൊക്കെ മറക്കാന്‍ പഞ്ചമി പറഞ്ഞ വഴി തന്നെയാണ് നല്ലത്…! എന്നെ വെറുക്കുമ്പോള്‍ പോലും ദേവേട്ടന്‍ കഴിവില്ലാത്തവനാണ് എന്ന് അവള്‍ ചിന്തിക്കരുത്.
ഞാന്‍ വണ്ടി ആല്‍ത്തറയ്ക്ക് അടുത്ത് ഒതുക്കി പൂട്ടി വച്ചിട്ട്.. നേരെ സ്റ്റേജിന്റെ അടുത്തേയ്ക്ക് നടന്നു.. സ്റ്റേജില്‍ അപ്പോള്‍ ഗാനമേള തുടങ്ങിയിരുന്നു..
ആ നാട് മുഴുവന്‍ ഗാനമേള കേള്‍ക്കാന്‍ അമ്പലപ്പറമ്പില്‍ ഉണ്ടായിരുന്നു.. ഈ രാത്രി ഈ നാട് ഉറങ്ങില്ല… സമയം പത്തര ആയി.. ഞാന്‍ ആദ്യം ഞാനും ആദിയും ഒക്കെ നിന്നിരുന്ന ഭാഗത്ത് ചെന്ന് നോക്കി… അമ്മാവന്മാരും അമ്മായിമാരും പിള്ളേരും എല്ലാം ഗാനമേള കേള്‍ക്കാന്‍ വന്നിരുപ്പുണ്ട് … പക്ഷെ ആദിയെ അവിടെയെങ്ങും കണ്ടില്ല… എന്നെ കണ്ട് മീനു വേഗം എന്റെ അടുത്തേയ്ക്ക് വന്ന് എന്റെ ചെവിയില്‍ പറഞ്ഞു..
“…ദേവാ… ആ വരുണ്‍ വന്നിട്ടുണ്ട്….! “
ഞാന്‍ ഒന്ന്‍ മൂളിയിട്ട് ചോദിച്ചു.
“…നീ എങ്ങനെ അറിഞ്ഞു..? “
“…വാവ കണ്ടായിരുന്നു.. അവളാ എന്നോട് പറഞ്ഞത്…”
“..എന്നിട്ട് അവന്‍ എവിടെ…?”
“…പോയി.. ബൈക്കുമെടുത്ത് പോകുന്നത് വാവ കണ്ടിരിന്നു….”
“…ആദിയോ…? “
“…ആ.. ..അറിയില്ല… കുറച്ച് മുന്പ് വരെ ഇവിടെ ഉണ്ടായിരുന്നു.. പിന്നെ അവളുടെ അമ്മ വന്നു വിളിച്ചുകൊണ്ട് പോകുന്നത് കണ്ടു…”
❤️❤️❤️❤️❤️
അടിപൊളി എഴുത്ത് … നൈസ് തീം… നല്ല ഫീലിംഗ് …. ഇഷ്ട്ടായി ഒരുപാട്….