ദേവരാഗം 4 [ദേവന്‍] 1386

ഞാന്‍ പതുക്കെ അവളുടെ നെറ്റിയില്‍ അവസാനമായി ഒരു മുത്തം കൂടി സമ്മാനിച്ചിട്ട് എഴുന്നേല്‍ക്കുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു..

“…എന്തിനാ വാവേ നിന്റെ ദേവേട്ടനോട് നീ ഈ ചതി ചെയ്തത്…”  എന്റെ മനസ്സ് അവളോട്‌ അങ്ങനെ ചോദിക്കുന്നുണ്ടായിരുന്നു അപ്പോള്‍..

ഒരിക്കല്‍ക്കൂടി അവളുടെ മുടിയില്‍ തഴുകിയിട്ട് ഞാന്‍ അവളുടെ മുറിയുടെ വാതില്‍ ചാരി പതുക്കെ പുറത്തിറങ്ങി.

പിന്നെ അവളോട്‌ പറഞ്ഞപോലെ മുന്‍വാതില്‍ പൂട്ടി താക്കോല്‍ ജനലിലൂടെ അകത്തെ ടീപ്പോയിയിലേയ്ക്ക് ഇട്ടു.. എന്നിട്ട്  ആ ജനലും അടച്ചിട്ട് ഞാന്‍ പുറത്തേയ്ക്ക് നടന്നു..

അമ്പലക്കുളത്തിന്റെ അടുത്തെത്തിയപ്പോള്‍ ഒരു നിമിഷം ഞാന്‍ നിന്നു. പിന്നെ പതുക്കെ അകത്ത് കയറി ആ കല്‍പ്പടവില്‍ ഇരുന്നു.. നല്ല തണുപ്പ്.. പൌര്‍ണ്ണമിനിലാവ് വെള്ളത്തിലെ ഓളങ്ങളില്‍ നീരാടിത്തുടിയ്ക്കുന്നു..

ആദിയുമായുള്ള എന്റെ പ്രണയം നീറ്റിലിറങ്ങിയതും.. ഇന്ന് വീണുടഞ്ഞതും ഈ കല്‍പ്പടവുകളിലാണ്… ഈ തെളിനീരിനും ആള്‍മറയ്ക്കും പടവുകള്‍ക്കുമെല്ലാം ഇതുപോലെ എത്രയെത്ര  പ്രണയത്തിന്റെയും നഷ്ടങ്ങളുടെയും കഥകള്‍ പറയാനുണ്ടാകും.. ഞാന്‍ പതുക്കെ കണ്ണുകളടച്ചു..

……………………………………………………………………………………………………………

(തുടരും)

എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകള്‍

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

46 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Vedanayilum Oru sukham

  3. എന്താ പറയുക ബ്രോ …. വളരെ നൈസ് ആയിരുന്നു …. എല്ലാം ഇഷ്ട്ടായി …. കുറെ നാൾക്കു ശേഷം ഞാൻ കമ്പിയും വായിച്ചു ….

    വളരെ മനോഹരം … സീൻസ് ഡയലോഗ് ഒക്കെ സൂപ്പർ…. വായിച്ചു കഴിഞ്ഞപ്പോൾ എന്തൊക്കെ സങ്കടവും …. നീറ്റലും ….

    ഇഷ്ട്ടായി ഒരുപാട് … ?????

Leave a Reply

Your email address will not be published. Required fields are marked *