ദേവരാഗം 5 [ദേവന്‍] 1085

“… ദേവേട്ടാ… അത്…. ഞാന്‍….” അവള്‍ പിന്നെയും വിക്കി.

ഞാന്‍ പിന്നെയും നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ കാര്യം പറഞ്ഞു.. ഇതിനിടയില്‍ പഞ്ചമി മല്ലിമോളെയുംകൊണ്ട് പുറത്തേയ്ക്ക് പോയിരുന്നു.

“… ദേവട്ടാ.. വരുണ്‍ ആശുപത്രിയിലാ.. ഞാന്‍ അവനെ കാണാനാ പോയത്… ഞാന്‍ ചെല്ലുമ്പോള്‍ അവനു ബോധമില്ലായിരുന്നു.. ബോധം വന്നപ്പോള്‍ മാണിക്യന്‍ എന്നയാളാ അവനെ തല്ലിയത് എന്ന് പറഞ്ഞു…”

“…. അപ്പൊ … അവന്‍ ഇന്നലെ നിന്നെ കാണാന്‍ വന്നിരുന്നോ…??” ഉള്ളില്‍ തിങ്ങി നിറഞ്ഞ സന്തോഷം പുറത്ത് കാണിക്കാതെ അവളുടെ മറുപടി എന്താണെന്നറിയാന്‍ ഒന്നും  അറിയാത്തപോലെ ഞാന്‍ ചോദിച്ചു..

“… ദേവേട്ടാ.. ദേവേട്ടന് എല്ലാം അറിയാമെന്ന് എനിക്കറിയാം… ഞാന്‍ വരുന്ന വഴി വാവയെ കണ്ടിട്ടാ വരുന്നത്.. എല്ലാം ദേവേട്ടനോട് പറഞ്ഞ കാര്യം അവള് പറഞ്ഞു…” ഒറ്റ ശ്വാസത്തില്‍ അത്രയും പറഞ്ഞിട്ട് അവള്‍ എന്റെ പ്രതികരണം എന്താണെന്ന് അറിയാന്‍ എന്റെ നേരെ നോക്കി.

കാര്യങ്ങളൊക്കെ ഞാന്‍ അറിഞ്ഞു എന്നത് അവള്‍ക്ക് മനസ്സിലായി എന്നറിഞ്ഞപ്പോള്‍ എനിക്ക് ആശ്വാസം തോന്നി ഒപ്പം സന്തോഷവും.

ഇന്നലെ രാത്രി പഞ്ചമി പറഞ്ഞത് അനുസരിച്ച് ഞാന്‍ ആദിയെ കാണാന്‍ പോയപ്പോള്‍ എന്റെ പുറകെ ജീപ്പുമെടുത്ത് മാണിക്യനും വന്നിരുന്നു.. ആദിയെയും വരുണിനെയും ഒരുമിച്ച് ഞാന്‍ കണ്ടാല്‍ ചിലപ്പോള്‍ അടി നടക്കുമെന്നും.. അതല്ലെങ്കില്‍ സംഭവം പുറത്തറിയാതിരിക്കാന്‍ അവര്‍ എന്നെ അപായപ്പെടുത്താന്‍ വരെ ശ്രമിക്കും എന്നും മാണിക്യനു തോന്നിയിരുന്നു. അതുകൊണ്ടാണ് അവന്‍ എന്നെ പിന്തുടര്‍ന്ന്‍ വന്നത്..

പക്ഷെ അവന്‍ എന്റെ പുറകെ വന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല.. അമ്പലപ്പറമ്പില്‍ ബുള്ളറ്റ് ഒതുക്കി വച്ചിട്ട് ഞാന്‍ കുളത്തിന്റെ അരികില്‍ കൂടി ആദിയുടെ വീട്ടിലേയ്ക്ക് പോയപ്പോള്‍ അവിടെ ആദിയും വരുണും ഉണ്ടാകുമെന്ന് മാണിക്യനും കണക്കുകൂട്ടി.. ആദിയുടെ വീട്ടിലേയ്ക്ക് വാഹനം വരുന്നതിനുള്ള വഴി തിരിയുന്നിടത്ത് അവന്‍ ജീപ്പ് നിര്‍ത്തിയിട്ട് ഇരുട്ടിന്റെ മറപറ്റി ആദിയുടെ വീട്ടിലേയ്ക്ക് വന്നു. വരുന്ന വഴിക്ക് ആരും ശ്രദ്ധിക്കാത്ത വിധം ഒരു മരത്തിന്റെ മറവില്‍ വരുണിന്റെ ബൈക്ക് ഒതുക്കി വച്ചിരിക്കുന്നത് അവന്‍ കണ്ടിരുന്നു..

ഞാന്‍ ആദിയുടെ വീട്ടില്‍ വന്നു കയറുന്നതും, ആദി വന്നു വാതില്‍ തുറക്കുന്നതും, ഞങ്ങളുടെ സംസാരവുമെല്ലാം ഒളിച്ചുനിന്നു മാണിക്യന്‍ ശ്രദ്ധിച്ചു.. വാതിലടയ്ക്കാതെ അകത്തേയ്ക്ക് കയറിപ്പോയ ഞാന്‍ ആദിയോട് പറഞ്ഞിട്ട് കക്കൂസില്‍ പോയ തക്കം നോക്കി ആദി വരുണിനെ പുറത്തിറക്കി കൊണ്ട് വരുന്നതും.. വേഗം പൊക്കോളാന്‍ പറഞ്ഞ് ഉന്തിത്തള്ളി വിടുന്നതുമൊക്കെ പോര്‍ച്ചില്‍ കിടന്ന ഇന്നോവയുടെ മറവില്‍ നിന്ന്കൊണ്ട് മാണിക്യന്‍ കണ്ടു.

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

54 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. ഇത് പ്രണയം അല്ല വെറും കയപ് ആണ് ഇതിൽ ദേവൻ ശുദ്ധൻ അല്ല പിന്നെ എങ്ങനെ അവന് നല്ല പ്രണയം കിട്ടും അവൾ അവനെ ചതിച്ചതിൽ തെറ്റ് ഇല്ല

  3. വളരെ മനോഹരം ആയിരുന്നു ഈ ഭാഗം …. അവസാനത്തെ ഡയലോഗ്സ് കിടു….. ??????

  4. superrr…nannayitundu

  5. നന്ദൂട്ടൻ

    നന്നായിട്ട്ൻണ്ട് ….5 ഭാഗവും കിടിലം അടുത്ത ഭാഗം വേഗം ഇടണം….????

Leave a Reply

Your email address will not be published. Required fields are marked *