ദേവരാഗം 6 [ദേവന്‍] 1018

ദേവരാഗം 6

Devaraagam Part 6 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 |

 

ആദിയുടെ വാക്കുകള്‍ എന്റെ നെഞ്ചിലാണ് കൊണ്ടത്… “ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടത് കവര്‍ന്നെടുത്തിട്ടു അവളെ പുല്ലു പോലെ വലിച്ചെറിഞ്ഞ നികൃഷ്ടന്‍..” എന്റെ തലക്കകത്ത് ഇരുന്ന്‍ ആരോ അങ്ങനെ വിളിച്ചു പറയുന്ന പോലെ എനിക്ക് തോന്നി..

എന്റെ അതേ മാനസികാവസ്ഥയിലാണ് മാണിക്യനും പഞ്ചമിയും എന്ന് തോന്നി…. ആരും ഒന്നും മിണ്ടിയില്ല…. മടിയിലിരുന്ന് കളിക്കുന്ന മല്ലിമോള് ചോദിക്കുന്നതിനൊക്കെ നിര്‍വ്വികാരനായി മൂളുക മാത്രമാണ് മാണിക്യന്‍… പഞ്ചമി എന്തോ വലിയ തെറ്റ് ചെയ്തപോലെ തലയും താഴ്ത്തി വെറും നിലത്ത് ഇരിക്കുന്നു..

വാതില്‍പ്പടിയില്‍ തന്നെ കുറെ നേരം നിന്ന ഞാന്‍ പതുക്കെ അകത്തേയ്ക്ക് കടന്ന് മല്ലിമോളുടെ മുറിയില്‍ പോയി കിടന്നു.. ഇടയ്ക്കെപ്പോഴോ എന്റെ നെഞ്ചില്‍ വന്നു കിടന്ന് നിഷ്കളങ്കമായി ഉറങ്ങിയ ആ മാലാഖക്കുഞ്ഞിന്റെ നനുത്ത മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് ചിന്തകളുടെ അനന്തസാഗരത്തില്‍ ഞാന്‍ ഊളിയിട്ടു..

എന്റെ കൌമാരകാല സ്വപ്നങ്ങളില്‍പോലും ഞാന്‍ മറ്റൊരു കണ്ണുകൊണ്ട് കണ്ടിട്ടില്ലാതിരുന്ന ആദി എന്റെ ജീവന്റെ ഭാഗമായി തീര്‍ന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു..  ആ സുവര്‍ണ്ണ നാളുകളെക്കുറിച്ച്  ചിന്തിക്കുമ്പോള്‍ ഇപ്പോഴും നെഞ്ചില്‍ ഒരു കുളിരാണ്..

ഒന്നാം വര്‍ഷം ഹയര്‍സെക്കന്ററിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തെ ഓണം വെക്കേഷന് അമ്മവീട്ടില്‍ വന്ന സമയത്താണ് ഞാന്‍ മാണിക്യനേയും കുടുംബത്തെയും പരിചയപ്പെടുന്നത്.. തമിഴ് സിനിമകളോടുള്ള ഒടുക്കത്തെ ആരാധന മൂത്ത് സ്ഥിരമായി തമിഴ് പടങ്ങള്‍ മാത്രം പോയിക്കണ്ടിരുന്ന ഞാന്‍ പരിചയപ്പെടുന്ന ആദ്യത്തെ തമിഴന്‍ മാണിക്യനായിരുന്നു.. അങ്ങനെ തോന്നിയ കൌതുകമാണ് മാണിക്യനുമായി എനിക്ക് അടുത്ത  ബന്ധമുണ്ടാകാന്‍ കാരണം..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

59 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
    Uff…
    poli

Leave a Reply

Your email address will not be published. Required fields are marked *