മാണിക്യന്റെ കാറില്‍ ശ്രീമംഗലത്തെയ്ക്ക് വരുമ്പോള്‍ ഞാന്‍ ഓര്‍ത്തു…
എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ ഉത്സവദിനം കൊഴിഞ്ഞിട്ട് ഇപ്പോള്‍ ഏഴു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു…
ഋതുക്കള്‍ ഋതുഭേദങ്ങളായി കൊഴിഞ്ഞു… വസന്തങ്ങളും ശിശിരങ്ങളും ശ്രീമംഗലത്തെ തേടി ഒരുപാട് തവണ വന്നു… ശ്രീമംഗലം എന്ന ശ്രീത്വം വിളങ്ങുന്ന സുന്ദരിപ്പെണ്ണിനെ കാണാനും അവളെ ലാളനകളില്‍ പുളകംകൊളളിക്കാനും ഓണവും വിഷുവുമെല്ലാം കാമുകന്മാരായി മത്സരിച്ചു…
പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
കാലം കടന്നു പോകുമ്പോള്‍ അവള്‍ കാഴ്ച്ചക്കാരുടെ കണ്ണുകള്‍ക്ക് അമൃതധാരയായി നിറയൌവ്വനമായി തളിര്‍ത്തു വിടര്‍ന്നു… അവളുടെ താരുണ്യമേനിക്ക് അഴകായി ദിവ്യയും സംഗീതയും അവളുടെ പൊന്‍കുചഭാരങ്ങള്‍പോലെ നവതാരുണ്യ യുവതികളായി ശ്രീമംഗലത്തിന്റെ അഭിമാനങ്ങളായി വളര്‍ന്നു…
ശ്രീമംഗലം ഇപ്പോള്‍ വലിയൊരു ആഘോഷത്തിന് തയ്യാറെടുക്കുകയാണ്…
മുത്തിന്റെ കല്യാണം…
അവള്‍ക്കിപ്പോള്‍ ഇരുപത്തഞ്ച് വയസ്സായി.. ഒപ്പം അവളിപ്പോള്‍ ഡോക്ടര്‍ ദിവ്യ രാജശേഖരനാണ്.. ഒരാഴ്ച കഴിഞ്ഞു വരുന്ന ഞായറാഴ്ച്ചയാണ് കല്യാണം…. ആ കല്യാണത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാല്‍ അതേ പന്തലില്‍ വച്ചു തന്നെ മറ്റ് നാല് കല്യാണങ്ങള്‍ കൂടി നടക്കും… ഒന്ന്‍ എന്റെ വല്യച്ഛന്റെ മകന്‍ അര്‍ജുന്‍ എന്ന അജുവിന്റെയും.. ഒപ്പം ഞങ്ങളുടെ നാട്ടിലെ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെയും…
മുത്ത് കല്യാണം കഴിക്കുന്നത് മെഡിക്കല്‍ കോളേജില്‍ അവളുടെ സീനിയറായിരുന്ന ഡോ. സഞ്ജീവ് സച്ചിദാനന്ദിനെയാണ്.. രണ്ടും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു.. അവന്‍ നല്ല പയ്യനായതുകൊണ്ട് വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് അതങ്ങുറപ്പിച്ചു… അജുവിന്റെയും പ്രേമവിവാഹമാണ്… ആദിയുടെ നാട്ടുകാരിയും സര്‍വ്വോപരി അവളുടെ സഹപാഠിയും ഒക്കെ ആയ അനുപമയാണ് അവന്റെ വധു…
❤️❤️❤️❤️❤️
പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
Uff…
poli