“… എന്റെ കല്യാണമായിട്ട് പുന്നാരഏട്ടന് ഇപ്പോഴാ വരാന്‍ സമയം കിട്ടിയതല്ലേ…” അടികൊണ്ട വേദനയില്‍ തിരിഞ്ഞു നിന്ന എന്റെ ചെവിയില്‍ കിഴുക്കിക്കൊണ്ടാണ് മുത്ത് അവളുടെ ദേഷ്യം തീര്‍ത്തത്.
“…അത് പിന്നെ ഏട്ടന്‍ ഒരു അത്യാവശ്യ കാര്യത്തിന് പോയതെല്ലെടീ പൊന്നേ…” ഞാനവളുടെ തലയില്‍ തഴുകിക്കൊണ്ട് പറഞ്ഞു..
“…ഉം… ഉം… അധികം സുഖിപ്പിക്കണ്ട… മോന്‍ വേഗം കുളിച്ച് റെഡിയാവ്… എനിക്ക് ചില ഫ്രണ്ട്സിനെ ഒക്കെ കല്യാണം വിളിക്കാന്‍ പോണം… ഇന്ന് മുതലുള്ള എല്ലാ ഉത്തരവാദിത്വവും ഈ പൊട്ടത്തലേലാ… കേട്ടോ..?? അതുകൊണ്ട് എന്റെ കൂടെ മരിയാദയ്ക്ക് വന്നോണം..” എന്റെ കവിളില്‍ പിച്ചിക്കൊണ്ട് അത്രയും പറഞ്ഞ് എനിക്കിടാനുള്ള ഡ്രസ്സ് എടുത്ത് തന്നിട്ട് അവള്‍ പോയി… അവള്‍ തന്ന ചായ കുടിച്ചിട്ട് കുളിക്കാന്‍ കയറുമ്പോള്‍ ഞാന്‍ മുത്തിനെക്കുറിച്ച് ഓര്‍ത്തു..
അഞ്ചാം ക്ലാസ് വരെ അമ്മവീട്ടില്‍ നിന്നു പഠിച്ച ഞാന്‍ വല്ലപ്പോഴും അവധിക്കാലങ്ങളില്‍ മാത്രമാണ് എന്റെ വീട്ടുകാരെ കണ്ടിരുന്നത്.. അന്നൊക്കെ എന്നെ കാണുമ്പോള്‍ മുതല്‍ എന്റെ കൈയില്‍ നിന്നും പിടിവിടാതെ മുത്ത് എന്റെ ഒപ്പമുണ്ടാകുമായിരുന്നു… ഉണ്ണുന്നതും ഉറങ്ങുന്നതും പോലും എന്റെ കൂടെയാണ്.. അവധി കഴിഞ്ഞ് പോകുമ്പോള്‍ എന്നെപ്പിരിയാന്‍ അവള്‍ക്ക് വല്യ സങ്കടമായിരുന്നു…
ആറാം ക്ലാസ് മുതല്‍ ഞാന്‍ ശ്രീമംഗലത്തേയ്ക്ക് വന്നു.. അന്ന് മുതല്‍ എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും തീരുമാനിക്കുന്നതും മുത്താണ്.. എന്നേക്കാള്‍ രണ്ടു വയസ്സിനു ഇളയതാണ് എങ്കിലും പലപ്പോഴും അവള്‍ക്ക് എന്റെ ചേച്ചിയാണെന്നാ വിചാരം.. അതുകൊണ്ട് ഞാനവളെ കളിയാക്കി ചേച്ചിപ്പെണ്ണ്‍ എന്നാ വിളിക്കാറുള്ളത്…
എനിക്ക് രാവിലെ ഓടാന്‍ പോകുന്ന ശീലമുണ്ടായത് പോലും അവള് കാരണമാണ്… രാവിലെ അഞ്ച് മണിക്ക് അവള്‍ എഴുന്നേല്‍ക്കും പിന്നെ ഒരു കട്ടനുമായി വന്ന് എന്നെ വിളിച്ചുണര്‍ത്തി ഓടാന്‍ പറഞ്ഞു വിടും.. എനിക്കുള്ള ഭക്ഷണം മുതല്‍ ഞാന്‍ എന്ത് പഠിക്കണം എന്ന് വരെ പലപ്പോഴും അവളാണ് തീരുമാനിച്ചിരുന്നത്… എന്തിനധികം അവള്‍ എടുത്ത് തന്നിട്ടുള്ളതല്ലാതെ ഞാന്‍ ഇന്നേ വരെ സ്വന്തം ഇഷ്ടത്തിനു ഒരു ഷഡി പോലും വാങ്ങിയിട്ടില്ല… അല്ലാതെ വാങ്ങിയാല്‍ എനിക്ക് തന്നെ തൃപ്തി വരാറില്ല എന്നതാണ് സത്യം…
❤️❤️❤️❤️❤️
പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
Uff…
poli